കുട്ടിയെ മെഡിക്കല്‍ കോളജില്‍നിന്ന് മാറ്റിയത് വെന്റിലേറ്റര്‍ സൗകര്യം ലഭിക്കാത്തതിനാല്‍
മെഡിക്കല്‍ കോളജ്: നിപാ വൈറസ് ബാധയെ തുടര്‍ന്ന് കഴിഞ്ഞ ദിവസം മരണപ്പെട്ട 13 വയസുകാരന് മുഹമ്മദ് ഹാഷിമിനെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വെന്റിലേറ്റര്‍ സൗകര്യം ലഭിക്കാത്തതിനെ തുടര്‍ന്നാണ് നഗരത്തിലെ സ്വകാര്യ ആശ്യപത്രിയിലേക്ക് മാറ്റേണ്ടി വന്നതെന്ന് ബന്ധുക്കളും നാട്ടുകാരും ആരോപിക്കുന്നു. കഴിഞ്ഞ 31ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് ഓമശ്ശേരിയിലെ സ്വകാര്യ ആശ്യപത്രിയില്‍ നിന്നും കുട്ടിയെ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റിയത്. സെപ്റ്റംബര്‍ ഒന്നിന് പതിനൊന്ന് മണിയോടെയാണ് കോഴിക്കോട് നഗരത്തിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്.
23 മണിക്കൂറോളം കുട്ടി അത്യാഹിത വിഭാഗത്തില്‍ വെന്റിലേറ്റര്‍ സൗകര്യം ലഭിക്കാതെയാണ് കിടന്നതെന്നും ജനപ്രതിനിധികള്‍ ഉള്‍പ്പെടെയുള്ളവര്‍ ബന്ധപ്പെട്ടെങ്കിലും വെന്റിലേറ്റര്‍ സൗകര്യം ഒരുക്കാന്‍ മെഡിക്കല്‍ കോളജ് അധികൃതര്‍ തയാറാകാത്തതിനെ തുടര്‍ന്നാണ് കുട്ടിയെ നഗരത്തിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റേണ്ടി വന്നതെന്നും ബന്ധുക്കള്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."