HOME
DETAILS
MAL
കളമശ്ശേരി സ്ഫോടനം: വിദ്വേഷ പ്രചാരണത്തിന് കേസ്; കേസെടുത്തത് റിവ തോളൂര്‍ ഫിലിപ്പ് എന്ന ഫേസ്ബുക്ക് പ്രൊഫൈലിലെ പോസ്റ്റില്‍
backup
October 30 2023 | 08:10 AM
കളമശ്ശേരി സ്ഫോടനം: വിദ്വേഷ പ്രചാരണത്തിന് കേസ്; കേസെടുത്തത് റിവ തോളൂര്‍ ഫിലിപ്പ് എന്ന ഫേസ്ബുക്ക് പ്രൊഫൈലിലെ പോസ്റ്റില്‍
പത്തനംതിട്ട: കളമശ്ശേരി സ്ഫോടന പരമ്പരയുമായി ബന്ധപ്പെട്ട് മതവിദ്വേഷം പ്രചരിപ്പിച്ചതിന് സംസ്ഥാനത്ത് ആദ്യ കേസ് രജിസ്റ്റര്‍ ചെയ്തു. റിവ ഫിലിപ്പ് എന്ന ഫേസ്ബുക്ക് പ്രൊഫൈലിനെതിരെയാണ് കേസെടുത്തത്. എസ്.ഡി.പി.ഐ ബോംബ് ആക്രമണം നടത്തി എന്നായിരുന്നു റിവ തോളൂര്‍ ഫിലിപ്പ് എന്ന ഫേസ്ബുക്ക് പ്രൊഫൈലില്‍ വന്ന പോസ്റ്റ്.
മതവിദ്വേഷം പടര്‍ത്തുക, കലാപം ഉണ്ടാക്കാന്‍ ഉദ്ദേശിക്കുക തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് പത്തനംതിട്ടയില്‍ കേസ് രജിസ്റ്റര്‍ ചെയ്തത്. എഫ്.ബി പ്രൊഫൈല്‍ നിരീക്ഷിച്ചു വരികയാണെന്ന് പൊലിസ് അറിയിച്ചു.
വിദ്വേഷ പോസ്റ്റ് ചൂണ്ടിക്കാട്ടി എസ്.ഡി.പി.ഐ പത്തനംതിട്ട ജില്ല പ്രസിഡന്റ് ഹാരീസ് ആണ് പൊലിസില്‍ പരാതി നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം നടത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."