HOME
DETAILS

ഒരു ഗ്രൂപ്പിന്റേയും ഭാഗമല്ല,വിവാദം എന്തിനെന്ന് മനസ്സിലാകുന്നില്ല; ശശി തരൂര്‍

  
backup
November 23 2022 | 13:11 PM

kerala-hashi-tharoor-comments-in-congress-controversy

തിരുവനന്തപുരം; ഒരു ഗ്രൂപ്പിന്റേയും ഭാഗമല്ലെന്നും വിവാദങ്ങള്‍ എന്തിനെന്ന് മനസ്സിലാകുന്നില്ലെന്നും ശശി തരൂര്‍ എം.പി.എന്റെ ഭാഗത്തുനിന്ന് ഒരു പ്രശ്‌നവുമില്ല. ഇനി അവര്‍ക്ക് എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കില്‍ എന്നെ വിളിച്ച് സംസാരിക്കാന്‍ ആഗ്രഹിച്ചാല്‍ ഞാന്‍ വേണ്ട എന്നു പറയില്ല. പക്ഷേ എനിക്ക് ഒരു ആഗ്രഹവുമില്ല പ്രശ്‌നവുമില്ല. ഞാന്‍ ഒരു മനുഷ്യനേയും ആക്ഷേപിച്ചിട്ടില്ല ഇതുവരെ. കേരളത്തില്‍ വിവിധ പരിപാടികളില്‍ പങ്കെടുത്ത് പ്രഭാഷണങ്ങള്‍ നടത്തുന്നത് വിവാദമാക്കുന്നത് എന്തിനാണെന്ന് മനസിലാകുന്നില്ലെന്നും ശശി തരൂര്‍ വ്യക്തമാക്കി.

14 വര്‍ഷത്തെ രാഷ്ട്രീയജീവിതത്തില്‍ ഇതുവരെ ഒരു ഗ്രൂപ്പിലും ഉണ്ടായിട്ടില്ല, ഒരു ഗ്രൂപ്പിലും പങ്കെടുത്തില്ല ഇനി ഒരു ഗ്രൂപ്പ് ഉണ്ടാക്കാന്‍ പോകുന്നുമില്ലെന്നും തരൂര്‍ കൂട്ടിച്ചേര്‍ത്തു. പ്രതിപക്ഷ നേതാവ് വി.ഡി സതീശനും താനും ഒരു വിമാനത്തിലാണ് തിരുവനന്തപുരത്ത് എത്തിയതെന്നും എന്നാല്‍ വിമാനത്തില്‍ വച്ച് സംസാരിക്കാനായില്ലെന്നും തരൂര്‍ പറഞ്ഞു. ലോക്‌സഭയിലേക്കാണോ നിയമസഭയിലേക്കാണോ ഇനി മല്‍സരിക്കുകയെന്ന് സമയമാകുമ്പോള്‍ പറയാമെന്നും മന്നം ജയന്തിക്ക് ക്ഷണിച്ചത് അംഗീകാരമായി കാണുന്നുവെന്ന് പറഞ്ഞ തരൂര്‍, മന്നം ജയന്തിക്ക് താന്‍ പോയാല്‍ ആര്‍ക്കാണ് ദോഷമെന്നും ചോദിച്ചു. 2024 ല്‍ മല്‍സരിക്കുമോയെന്ന് പാര്‍ട്ടിയാണ് തീരുമാനിക്കേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി. ബലൂണ്‍ പൊട്ടിക്കാന്‍ പ്രതിപക്ഷ നേതാവിന്റെ കയ്യില്‍ സൂചിയുണ്ടോയെന്ന് നോക്കൂ എന്നും ശശി തരൂര്‍ വിമര്‍ശിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുഴൽപ്പണം കൊടുത്തുവിട്ടത് കർണാടകയിലെ ബി.ജെ.പി എം.എൽ.സി

Kerala
  •  a month ago
No Image

പ്രചാരണത്തിനായി രാഹുലും പ്രിയങ്കയും നാളെ വയനാട്ടില്‍ 

Kerala
  •  a month ago
No Image

കേസ് ഡയറി തുറന്നതായി ഇ.ഡി  അറിയിച്ചത് മൂന്നര വർഷം മുമ്പ്; അന്വേഷണം എങ്ങുമെത്തിയില്ല

Kerala
  •  a month ago
No Image

വയനാട്ടിൽ സ്വപ്നക്കോട്ടകൾ കെട്ടി മുന്നണികൾ

Kerala
  •  a month ago
No Image

കാട്ടുപന്നി ബൈക്കിലിടിച്ച് പരിക്കേറ്റ യുവാവ് മരിച്ചു 

Kerala
  •  a month ago
No Image

എട്ട് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്

Kerala
  •  a month ago
No Image

കശ്മീരിൽ സൈനിക ക്യാമ്പിന് നേരെ ഭീകരരുടെ വെടിവെപ്പ്; ഇന്നുണ്ടാവുന്ന രണ്ടാമത്തെ ഭീകര ആക്രമണം

National
  •  a month ago
No Image

കറൻ്റ് അഫയേഴ്സ്-11-01-2024

PSC/UPSC
  •  a month ago
No Image

ഡിവൈഎഫ്ഐ നേതാവിന്‍റെ പിറന്നാളിന് പറക്കോട് ടൗണില്‍ ലഹരിക്കേസ് പ്രതികൾക്കോപ്പം ആഘോഷം; അന്വേഷണം ഊർജ്ജിതമാക്കി പൊലിസ്

Kerala
  •  a month ago
No Image

'എന്റെ നാട് നല്ല നാട്..' കേരളപ്പിറവി ദിനത്തില്‍ നേപ്പാളില്‍ നിന്നെത്തിയ കുരുന്നിന്റെ വീഡിയോ പങ്കിട്ട് വിദ്യാഭ്യാസ മന്ത്രി

Kerala
  •  a month ago