കളമശേരി സ്‌ഫോടനം; എം വി ഗോവിന്ദന്റെ പ്രസ്താവനയെ തള്ളി സീതാറാം യെച്ചൂരി
എം വി ഗോവിന്ദന്റെ പ്രസ്താവനയെ തള്ളി സീതാറാം യെച്ചൂരി
ന്യൂഡല്‍ഹി: കളമശേരി ബോംബ് സ്‌ഫോടനവുമായി ബന്ധപ്പെട്ട് സിപിഎം സംസ്ഥാന സെക്രട്ടറി എംവിഗോവിന്ദന്റെ പ്രസ്താവനയെ തള്ളി സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. കളമശ്ശേരി സ്‌ഫോടനത്തെക്കുറിച്ച് സിപിഎം കേന്ദ്ര കമ്മിറ്റി പറഞ്ഞതാണ് പാര്‍ട്ടി നിലപാടെന്നും എംവി ഗോവിന്ദന്റേത് ഏതു സാഹചര്യത്തില്‍ നടത്തിയ പ്രസ്താവനയെന്നറിയില്ലെന്നും സീതാറാം യെച്ചൂരി പറഞ്ഞു.
കളമശ്ശേരി ബോംബ് സ്‌ഫോടനത്തെ സിപിഎം കേന്ദ്ര കമ്മിറ്റി അപലപിക്കുകയാണ്. സാമൂഹികാന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ കേരള ജനത ഉണര്‍ന്ന് പ്രവര്‍ത്തിക്കണമെന്നും സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു.
പലസ്തീന്‍ വിഷയത്തില്‍നിന്ന് ശ്രദ്ധതിരിക്കാനുള്ള ശ്രമമാണ് സ്‌ഫോടനമെന്ന എംവി ഗോവിന്ദന്റെ പ്രസ്താവനയോടായിരുന്നു സീതാറാം യെച്ചൂരിയുടെ പ്രതികരണം. സംവരണം ഉറപ്പിക്കാന്‍ ദേശീയ തലത്തില്‍ ജാതി സെന്‍സസ് നടത്തണമെന്നും രാജസ്ഥാനില്‍ 17 സീറ്റിലും മധ്യപ്രദേശില്‍ 4 സീറ്റിലും ഛത്തീസ്ഘട്ടില്‍ 3 സീറ്റിലും പാര്‍ട്ടി മത്സരിക്കമെന്നും. തെലങ്കാനയില്‍ ചര്‍ച്ച തുടരുകയാണെന്നും സീതാറാം യെച്ചൂരി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."