HOME
DETAILS

ഗാസയിലെ ഇസ്‌റാഈല്‍ ക്രൂരത തടയുന്നതില്‍ യു.എന്‍ പരാജയപ്പെട്ടു; രാജിവെച്ച് മനുഷ്യാവകാശ ഓഫീസ് ഡയറക്ടര്‍

  
backup
November 01, 2023 | 5:38 PM

top-un-official-resigns-citing-genocide-of-palestinians-in-gaza-strip

വാഷിങ്ടണ്‍: ഗാസയില്‍ ഇസ്‌റാഈല്‍ നടത്തുന്ന അതിക്രമങ്ങള്‍ തടയുന്നതില്‍ യുഎന്‍ പരാജയപ്പെട്ടെന്ന് ആരോപിച്ച് ഉന്നത ഉദ്യോഗസ്ഥന്‍ രാജിവെച്ചു. യു.എന്‍ മനുഷ്യാവകാശ ഓഫീസ് ഡയറക്ടറായ ക്രെയ്ഗ് മോക്ഹിബാറാണ്, യു.എന്‍ യുഎസിനും ഇസ്‌റാഈല്‍ ലോബിക്കും സ്വയം അടിയറവ് വെക്കുകയും സ്വന്തം ജോലി ചെയ്യാതിരിക്കുകയും ചെയ്തു എന്നാരോപിച്ച് രാജിവെച്ചത്.'നമ്മള്‍ ഒരിക്കല്‍ കൂടി വംശഹത്യ നേരിട്ട് കണ്ടുകൊണ്ടിരിക്കുകയാണ്. എന്നാല്‍ നമ്മള്‍ ജോലി ചെയ്യുന്ന സ്ഥാപനം അത് തടയുന്നതിന് ശ്രമിക്കാതെ നിഷ്‌ക്രിയരായിരിക്കുകയാണ്, യു.എന്‍ ഹൈക്കമ്മീഷണര്‍ക്ക് എഴുതിയ കത്തില്‍ അദേഹം ചൂണ്ടിക്കാട്ടി.

കൂടാതെ യൂറോപ്പിലെ ഭൂരിഭാഗം ഭരണകൂടങ്ങളും ഇസ്‌റാഈല്‍ അതിക്രമത്തില്‍ പങ്കാളികളാണെന്നും അവര്‍ ആയുധങ്ങള്‍, സാമ്പത്തിക സഹായം,രഹസ്യാന്വേഷണ പിന്തുണ എന്നിവ ഇസ്‌റാഈലിന് നല്‍കുകയാണെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.അതേസമയം ജബലിയ അഭയാര്‍ത്ഥി ക്യാമ്പിലേക്ക് വീണ്ടും ഇസ്‌റാഈലിന്റെ ഭാഗത്ത് നിന്നും നരനായാട്ട് നടന്നു. തീവ്രതയേറിയ ആറ് മിസൈലുകളാണ് ക്യാമ്പിന് നേരെ ഇസ്‌റാഈല്‍ രണ്ടാമതും പ്രയോഗിച്ചത്. ഇതുവരെ ഗാസയില്‍ ഇസ്‌റാഈല്‍ നടത്തിയ അതിക്രമങ്ങളില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം എണ്ണായിരം കടന്നിട്ടുണ്ട്. ഇതില്‍ പകുതിയിലേറെയും സ്ത്രീകളും കുട്ടികളുമാണ്.

Content Highlights:top un official resigns citing genocide of palestinians in gaza strip



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ടി20 ലോകകപ്പിൽ അരങ്ങേറാൻ 5 ഇന്ത്യൻ യുവതുർക്കികൾ; കപ്പ് നിലനിർത്താൻ ഇന്ത്യൻ യുവനിര

Cricket
  •  4 days ago
No Image

ജയിൽ ഡിഐജിക്കെതിരെ കുരുക്ക് മുറുകുന്നു: കൈക്കൂലിക്ക് പിന്നാലെ അനധികൃത സ്വത്ത് സമ്പാദനത്തിനും കേസ്

crime
  •  4 days ago
No Image

ഭർത്താവിനെ ശ്വാസംമുട്ടിച്ച് കൊന്ന് ഹൃദയാഘാതമെന്ന് വരുത്താൻ ശ്രമം: പക്ഷേ സിസിടിവി ചതിച്ചു; കാമുകനും സുഹൃത്തും ഭാര്യയും പിടിയിൽ

crime
  •  4 days ago
No Image

'മെസ്സിയല്ല, ആ ബ്രസീലിയൻതാരമാണ് ബാഴ്സയിലെ വിസ്മയം'; മെസ്സിയെ തള്ളി മുൻ ബാഴ്‌സ താരം ബോജൻ

Football
  •  4 days ago
No Image

വീട്ടില്‍ അതിക്രമിച്ച് കയറി, വയോധികയുടെ മുഖത്ത് മുളകുപൊടി എറിഞ്ഞ് മുഖംമൂടി സംഘം, ആഭരണങ്ങള്‍ കവര്‍ന്നു

Kerala
  •  4 days ago
No Image

ഒമാനില്‍ വാഹനാപകടം; പാലക്കാട് സ്വദേശി മരിച്ചു

oman
  •  4 days ago
No Image

ചെന്നൈയുടെ പുത്തൻ വിദേശ പേസ് സെൻസേഷൻ; വെറുതെയല്ല തലയുടെയും,ടീമിന്റെയും ഈ നീക്കം

Cricket
  •  4 days ago
No Image

ബെഡിൽ കിടന്ന രോഗിക്ക് ഡോക്ടറുടെ ക്രൂരമർദനം; ഡോക്ടർക്ക് സസ്പെൻഷൻ

crime
  •  4 days ago
No Image

ദൈവത്തിന്റെ കൈയ്യൊപ്പ് പതിഞ്ഞ പ്രവൃത്തി; അപകടത്തില്‍ പരുക്കേറ്റ യുവാവിന് നടുറോഡില്‍ ശസ്ത്രക്രിയ നടത്തിയ ഡോക്ടര്‍മാരെ അഭിനന്ദിച്ച് വി.ഡി സതീശന്‍

Kerala
  •  4 days ago
No Image

മരിച്ച യുവാവ് ജീവനോടെ സ്റ്റേഷനിൽ; ഞെട്ടിത്തരിച്ച് ഗ്രാമം,വെട്ടിലായി പൊലിസ്

Kerala
  •  4 days ago