HOME
DETAILS

'സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ 46 ശതമാനം കൂടി' , പകുതിയിലധികവും ഉത്തര്‍പ്രദേശില്‍

  
backup
September 08, 2021 | 4:21 AM

8963-56


ന്യൂഡല്‍ഹി: ഈ വര്‍ഷം എട്ടുമാസത്തിനുള്ളില്‍ രാജ്യത്ത് സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ 46 ശതമാനത്തിന്റെ വര്‍ധനയുണ്ടായതായി ദേശീയ വനിതാ കമ്മിഷന്‍.
ഇതില്‍ പകുതിയിലധികവും ഉത്തര്‍പ്രദേശില്‍നിന്നാണെന്നും വനിതാ കമ്മിഷന്‍ അധ്യക്ഷ രേഖാ ശര്‍മ്മ വ്യക്തമാക്കി.
ഈ വര്‍ഷം ജനുവരി മുതല്‍ ഓഗസ്റ്റ് വരെയുള്ള കലായളവില്‍ സ്ത്രീകള്‍ക്കെതിരായുള്ള കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് 19,953 പരാതികളാണ് ലഭിച്ചത്. കഴിഞ്ഞ വര്‍ഷം ഈ കാലയളവില്‍ ഇത് 13,618 ആയിരുന്നു.
ജൂലൈയില്‍ മാത്രം 3,248 പരാതികള്‍ ലഭിച്ചു. ഇത് 2015നു ശേഷമുള്ള ഒരു മാസത്തെ ഏറ്റവും ഉയര്‍ന്ന കണക്കാണ്.


19,953 പരാതികളില്‍ 7,036 പരാതികള്‍ ജീവിക്കാനുള്ള അവകാശം നിഷേധിച്ചുവെന്നതാണ്. ഗാര്‍ഹിക പീഡനത്തിന്റെ 4,289 പരാതികളും സ്ത്രീധന പീഡനവുമായി ബന്ധപ്പെട്ട 2,923 പരാതികളും ഈ വര്‍ഷം ലഭിച്ചു.
സ്ത്രീകളോട് അപമര്യാദയായി പെരുമാറിയതോ പീഡിപ്പിച്ചതോ ആയി ബന്ധപ്പെട്ട 1,116 പരാതികള്‍ ലഭിച്ചിട്ടുണ്ട്.
1,022 ബലാത്സംഗം അല്ലെങ്കില്‍ ബലാത്സംഗശ്രമം, 585 സൈബര്‍ കുറ്റകൃത്യങ്ങള്‍ എന്നിവയും ഉള്‍പ്പെടുന്നുണ്ട്.
ഉത്തര്‍പ്രദേശില്‍നിന്നു മാത്രം 10,084 പരാതികളാണ് ലഭിച്ചത്.


ഡല്‍ഹിയില്‍നിന്ന് 2,147 പരാതികളും ഹരിയാനയില്‍നിന്ന് 995 പരാതികളും ലഭിച്ചു.
കമ്മിഷന്‍ തുടര്‍ച്ചയായി ബോധവല്‍ക്കരണ പരിപാടികള്‍ നടത്തുന്നതുകൊണ്ടാണ് പരാതികളില്‍ വര്‍ധനവുണ്ടാകുന്നതെന്നും പൊതുജനങ്ങള്‍ക്ക് ഇപ്പോള്‍ കമ്മിഷന്റെ പ്രവര്‍ത്തനത്തെക്കുറിച്ച് കൂടുതല്‍ അവബോധമുണ്ടെന്നും രേഖാ ശര്‍മ്മ അവകാശപ്പെട്ടു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുവാവിനെ ബന്ധുക്കള്‍ ചേര്‍ന്ന് കുത്തിക്കൊന്നു

Kerala
  •  2 days ago
No Image

കാനഡയില്‍ ഇന്ത്യന്‍ യുവതി കൊല്ലപ്പെട്ടു; പങ്കാളി പിടിയില്‍

International
  •  2 days ago
No Image

സൗദിയിലെ യൻബുവിലെ അപകടഭീഷണി അവസാനിച്ചു; സിവിൽ ഡിഫൻസിന്റെ 'ഓൾ ക്ലിയർ' പ്രഖ്യാപനം

Saudi-arabia
  •  2 days ago
No Image

യുവാക്കളോട് സമവായത്തിലെത്തണമെന്ന് മോഹൻ ഭാ​ഗവത്

latest
  •  2 days ago
No Image

സിക്കിം തുരങ്ക അപകടം: അനീഷ് മോഹന്റെ മൃതദേഹം നാട്ടിലെത്തിച്ചു; അന്ത്യാജ്ഞലിയര്‍പ്പിച്ച് നാട് 

Kerala
  •  2 days ago
No Image

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റം: ഇന്ന് 440 രൂപ വര്‍ധിച്ചു

Kerala
  •  2 days ago
No Image

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദീപ്‌കെക്ക് ടൈഫോയ്ഡ്; ധര്‍മേന്ദ്രപ്രധാന്‍ രാജിവെക്കാതെ പിന്നോട്ടില്ലെന്ന് അഭിജിത് ദീപ്‌കെ

National
  •  2 days ago
No Image

'പാറ്റ പ്രയോഗം യുവാക്കളെ ഉദ്ദേശിച്ചല്ല' അത് വ്യാജ അഭിഭാഷകരെയാണ്: പാറ്റകള്‍ കൂട്ടത്തോടെ പറന്നിറങ്ങിയപ്പോള്‍ പരാമര്‍ശം തിരുത്തി ചീഫ് ജസ്റ്റിസ് 

National
  •  2 days ago
No Image

''വീണയുടെ കമ്പനിക്ക് പണം നല്‍കിയത് പിണറായി വിജയനോടുള്ള അടുപ്പം കാരണം''; കര്‍ത്തയുടെ മൊഴി പുറത്ത്

Kerala
  •  2 days ago
No Image

മുന്‍ എം.എല്‍.എ ടിപിഎം സാഹിര്‍ അന്തരിച്ചു

Kerala
  •  2 days ago