HOME
DETAILS

ജബലിയയിലെ ഇസ്‌റാഈല്‍ കൂട്ടക്കുരുതിയില്‍ കൊല്ലപ്പെട്ടവര്‍ 195 ആയി; 120 പേരെ കാണാനില്ല

  
backup
November 02, 2023 | 4:13 AM

195-killed-120-missing-in-jabalia-strikes

ജബലിയയിലെ ഇസ്‌റാഈല്‍ കൂട്ടക്കുരുതിയില്‍ കൊല്ലപ്പെട്ടവര്‍ 195 ആയി; 120 പേരെ കാണാനില്ല

ഗസ്സ: ജബലിയ അഭയാര്‍ഥി ക്യാമ്പില്‍ ഇസ്‌റാഈല്‍ നടത്തിയ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 195 ആയി. 120 പേരെ കാണാനില്ലെന്നും ഗസ്സ സര്‍ക്കാറിന്റെ മീഡിയ ഓഫിസ് പുറത്തു വിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. ജബലിയ അഭയാര്‍ഥി ക്യാമ്പില്‍ രണ്ട് ആക്രമണങ്ങളാണ് ഇസ്‌റാഈല്‍ നടത്തിയത്. 777 പേര്‍ക്കാണ് ആക്രമണങ്ങളില്‍ പരിക്കേറ്റതെന്നും മീഡിയ ഓഫിസ് അറിയിച്ചു. ആനുപാതികമല്ലാത്ത ആക്രമണങ്ങള്‍ യുദ്ധക്കുറ്റമാണെന്ന് യു.എന്‍ മനുഷ്യവകാശ ഹൈ കമ്മീഷണറുടെ ഓഫിസ് ജബലിയ ആക്രമണത്തെ കുറിച്ച് പ്രതികരിച്ചു.

അതിനിടെ, ഗസ്സയുടെ സമീപ നഗരമായ ടാല്‍ അല്‍ഹവയില്‍ ഇസ്‌റാഈല്‍ കടുത്ത ആക്രമണം നടത്തുകയാണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നുണ്ട്. മിസൈലുകളും ഷെല്ലുകളും ഉപയോഗിച്ചാണ് ആക്രമണം. ഇതില്‍ നിരവധി പേര്‍ കൊല്ലപ്പെട്ടുവെന്ന വാര്‍ത്തകളും പുറത്ത് വരുന്നുണ്ട്. തുടര്‍ച്ചയായി പ്രദേശത്ത് ആക്രമണം തുടരുന്നുവെന്നാണ് വിവരം. പ്രദേശത്തേക്ക് ആംബുലന്‍സുകള്‍ക്ക് എത്താന്‍ കഴിയാത്ത സാഹചര്യവുമുണ്ടെന്ന് ഫലസ്തീന്‍ വാര്‍ത്ത ഏജന്‍സിയായ വഫ റിപ്പോര്‍ട്ട് ചെയ്യുന്നു. മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്നും വഫയുടെ റിപ്പോര്‍ട്ടിലുണ്ട്.

ഒക്ടോബര്‍ ഏഴുമുതല്‍ ഇസ്‌റാഈല്‍ ഏകപക്ഷീയമായി നനടത്തുന്ന ആക്രമണങ്ങളില്‍ 8,796 പേര്‍ കൊല്ലപ്പെട്ടതായാണ് കണക്ക്. ഇതില്‍ 3,648 കുട്ടികളും 2,290 പേര്‍ സ്ത്രീകളുമാണ്. 22,219 പേര്‍ക്ക് പരിക്കേറ്റെന്നാണ് കണക്ക്. 1,020 കുട്ടികളടക്കം 2,030 പേര്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് കരുതുന്നത്.

വെസ്റ്റ്ബാങ്കില്‍ 122 ഫലസ്തീനികളാണ് കൊല്ലപ്പെട്ടത്. അതിനിടെ, ഗസ്സയില്‍ പരിക്കേറ്റവരെ ചികിത്സക്കായി ഈജിപ്തിലെത്തിക്കാന്‍ റഫ അതിര്‍ത്തി തുറന്നു. ഗുരുതര പരിക്കുള്ള 81 പേരെ ഈജിപ്തിലേക്ക് മാറ്റി. വിദേശ പാസ്‌പോര്‍ട്ടുള്ളവരെയും അതിര്‍ത്തി കടക്കാന്‍ അനുവദിച്ചു.

ടാങ്കുകളും കവചിത വാഹനങ്ങളുമായെത്തിയ ഇസ്‌റാഈല്‍ സൈനികരും ഹമാസ് പോരാളികളും തമ്മില്‍ ഗസ്സയില്‍ രൂക്ഷമായ കരയുദ്ധം തുടരുകയാണ്.ഹമാസിന്റെ പ്രതിരോധത്തില്‍ 13 സൈനികര്‍ കൊല്ലപ്പെട്ടതായാണ് ഇസ്‌റാഈല്‍ അറിയിച്ചത്. എന്നാല്‍ നിരവധി സൈനിക വാഹനങ്ങള്‍ തകര്‍ത്തതായി ഹമാസ് അവകാശപ്പെടുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇറാനെ സഹായിക്കുന്നത് റഷ്യയോ? പുടിനോട് നേരിട്ട് ചോദിക്കുമെന്ന് ഡൊണാൾഡ് ട്രംപ്

International
  •  9 hours ago
No Image

അർജന്റീന–സ്പെയിൻ ലോകകപ്പ് ഫൈനൽ നിയന്ത്രിച്ച റഫറി സ്ലാവ്കോ വിൻസിച്ച് വിരമിച്ചു

International
  •  10 hours ago
No Image

പെർഫ്യൂം കമ്പനികളുടെ മറവിൽ തട്ടിപ്പ്; 9 പ്രവാസികൾക്ക് തടവും 188 കോടി രൂപ പിഴയും വിധിച്ച് കുവൈത്ത് കോടതി

uae
  •  10 hours ago
No Image

കീറില്ല, നനയില്ല! പോളിമർ നോട്ടുകൾ പുറത്തിറക്കാൻ ആർ.ബി.ഐ; ആദ്യഘട്ടത്തിൽ 200 കോടി കറൻസികൾ അച്ചടിക്കാൻ അനുമതി നൽകി കേന്ദ്രം

National
  •  10 hours ago
No Image

മഹാരാഷ്ട്രയിൽ പൊലിസിനെ ലാത്തികൊണ്ട് മർദിച്ച് യുവാവ്; വീഡിയോ 

National
  •  10 hours ago
No Image

വ്യാജ വാർത്ത പ്രചരിപ്പിച്ച സംഘപരിവാർ അനുകൂല മാധ്യമങ്ങൾക്കെതിരെ വക്കീൽ നോട്ടീസയച്ച് പി.കെ ശ്രീമതി

Kerala
  •  10 hours ago
No Image

മയക്കുമരുന്ന് കേസ്: നാല് വർഷമായി ഒളിവിലായിരുന്ന പ്രതി വിമാനത്താവളത്തിൽ പിടിയിൽ

Kerala
  •  10 hours ago
No Image

യുഎഇയിൽ പ്ലാസ്റ്റിക് നിരോധനം കടുപ്പിച്ചിട്ടും ശീലം മാറ്റാതെ ഉപഭോക്താക്കൾ; കട്ടിയുള്ള ബാഗുകൾക്ക് ഇപ്പോഴും പ്രിയം

uae
  •  11 hours ago
No Image

യുഎഇയിലെ ഇന്ത്യൻ പ്രവാസികളുടെ ശ്രദ്ധയ്ക്ക്; ഐടിആർ ഫയൽ ചെയ്യാനുള്ള അവസാന തീയതി ജൂലൈ 31

uae
  •  11 hours ago
No Image

ഇന്ധനടാങ്കിൽ എന്ത് ഒഴിക്കണമെന്ന് ഉപഭോക്താവ് തീരുമാനിക്കട്ടെ: E20 പെട്രോൾ നിർബന്ധമാക്കുന്നതിനെതിരെ പ്രതിഷേധം; ഓഗസ്റ്റ് 4-ന് ഡൽഹിയിൽ പാർലമെന്റ് മാർച്ച്‌

National
  •  11 hours ago