കേരള ടൂറിസത്തിന് അന്തര്‍ ദേശീയ അംഗീകാരം; ഇത് സുവര്‍ണനേട്ടം
കേരള ടൂറിസത്തിന് അന്തര്‍ ദേശീയ അംഗീകാരം; ഇത് സുവര്‍ണനേട്ടം
തിരുവനന്തപുരം: അന്താരാഷ്ട്ര തലത്തില്‍ സുവര്‍ണനേട്ടം സ്വന്തമാക്കി കേരള ടൂറിസം. 2023ലെ ഉത്തരവാദിത്ത ടൂറിസം ഗ്ലോബല്‍ അവാര്‍ഡ് കേരളം സ്വന്തമാക്കി. ഉത്തരവാദിത്ത ടൂറിസത്തിലെ കേരളീയ മാതൃകയ്ക്കുള്ള അംഗീകാരമാണ് ലഭിച്ചതെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് പ്രതികരിച്ചു. ഉത്തരവാദിത്ത ടൂറിസം മിഷന്‍ നടപ്പാക്കിയ പദ്ധതികളാണ് കേരളത്തെ അവാര്‍ഡിന് അര്‍ഹമാക്കിയത്.
കേരളത്തിന്റെ ടൂറിസം മേഖലയില്‍ പ്രാദേശിക കരകൗശല ഉത്പന്നങ്ങളും തനത് ഭക്ഷണവും ഉറപ്പാക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്കാണ് അവാര്‍ഡ്. ടൂറിസം മേഖലയില്‍ വൈവിധ്യമാര്‍ന്ന പദ്ധതികള്‍ ആവിഷ്‌കരിക്കാന്‍ മിഷന് സാധിച്ചിരുന്നു.
ഈ വര്‍ഷം കേരളത്തിലേക്ക് എത്തിയ ആഭ്യന്തര വിദേശ സഞ്ചാരികളുടെ എണ്ണത്തില്‍ വര്‍ധന രേഖപ്പെടുത്തിയതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. 2022 വര്‍ഷത്തേക്കാള്‍ ആഭ്യന്തര സഞ്ചാരികളുടെ എണ്ണം ഈ വര്‍ഷം 20.1 ശതമാനം വര്‍ധിച്ചുവെന്നാണ് വിനോദ സഞ്ചാര വകുപ്പിന്റെ ആറുമാസത്തെ കണക്കുകള്‍ വ്യക്തമാക്കുന്നത്. ആഭ്യന്തര വിനോദ സഞ്ചാരികള്‍ ഏറ്റവും കൂടുതല്‍ എത്തിയത് എറണാകുളം ജില്ലയിലാണ്. ഇടുക്കി, വയനാട്, തിരുവനന്തപുരം ജില്ലകളാണ് പിന്നാലെയുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."