കണ്ണൂര്‍ സര്‍വകലാശാല സിലബസ് വിവാദം: ഉന്നത വിദ്യാഭ്യാസ വകുപ്പ് വൈസ് ചാന്‍സിലറോട് വിശദീകരണം തേടി
തിരുവനന്തപുരം: കണ്ണൂര്‍ സര്‍വ്വകലാശാല സിലബസ് വിവാദത്തില്‍ ഉന്നത വിദ്യാഭ്യാസ വകുപ്പ് സര്‍വ്വകലാശാല വൈസ് ചാന്‍സിലറോട് വിശദീകരണം തേടി. വര്‍ഗീയമായ പരാമര്‍ശങ്ങള്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നത് ശരിയല്ലെന്നും ബോര്‍ഡ് ഓഫ് സ്റ്റഡീസ് സ്വതന്ത്രമായാണ് പ്രവര്‍ത്തിക്കുന്നത്. എന്താണ് സംഭവിച്ചതെന്ന് പരിശോധിക്കുമെന്നും ഉന്നതവിദ്യാഭ്യാസ മന്ത്രി ആര് ബിന്ദു പറഞ്ഞു.
സിലബസ് പഠിപ്പിച്ച് തുടങ്ങിയിട്ടില്ല. വിഷയം പക്വതയോടെ കൈകാര്യം ചെയ്യും. ഒരു ദിവസം കൊണ്ട് ആകാശം ഇടിഞ്ഞുവീഴില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.അതേസമയം, വിവാദ സിലബസ് മരിവിപ്പിക്കാമെന്ന് വി.സി ഉറപ്പ് നല്‍കിയെന്നാണ് കെ.എസ്.യു വ്യക്തമാക്കുന്നത്. വി.സി യുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് നേതാക്കളുടെ പ്രതികരണം. സിലബസ് പരിശോധിക്കാന്‍ അഞ്ചംഗ സമിതിയെ നിയോഗിക്കുമെന്ന് വി.സി ഉറപ്പു നല്‍കിയതായും കെ.എസ്.യു നേതാക്കള്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."