വാക്സിനെടുത്തവരില്‍ രോഗലക്ഷണമുള്ളവര്‍ മാത്രം ഡോക്ടറെ സമീപിച്ചാല്‍ മതി, പൊതുപരിശോധന ആര്.ടി.പി.സി.ആര്,ആന്റിജന്‍ അടിയന്തര ഘട്ടത്തില്‍
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വാവാക്സിനേഷന്‍ ഗുണം ചെയ്തെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. വാക്സിനേഷന് എത്രയും വേഗം പൂര്‍ത്തിയാക്കുന്നത് വഴി ആളുകളെ സംരക്ഷിക്കാന്‍ സാധിക്കും. കോവിഡ് വാക്സിനുകള്‍ ആളുകളെ അണുബാധയില്‍ നിന്നും ഗുരുതരമായ അസുഖത്തില്‍ നിന്നും സംരക്ഷിക്കുകയും ആശുപത്രി വാസത്തിന്റെയും മരണത്തിന്റെയും സാധ്യത ഗണ്യമായി കുറയ്ക്കുകയും ചെയ്യുന്നുവെന്ന് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
വാക്സിനേഷന് എടുത്തവരില്‍, രോഗലക്ഷണമുള്ളവര്‍ മാത്രം ഡോക്ടറെ സമീപിച്ചാല്‍ മതിയാകും. വാക്സിനേഷന് എടുക്കാത്ത ആളുകള്‍, രോഗലക്ഷണമുണ്ടെങ്കില്‍, ആര്‍ടിപിസിആര്‍ പരിശോധന നടത്തേണ്ടതാണ്. ആന്റിജന്‍ പരിശോധന അടിയന്തിര ആവശ്യങ്ങള്‍ക്ക് മാത്രമാണ്. കോമോര്‍ബിഡിറ്റികളുള്ള വാക്സിനേഷന് എടുക്കാത്ത ആളുകള്‍, ആര്‍ടിപിസിആര്‍ പരിശോധന ചെയ്യുകയും ഡോക്ടറെ സമീപിക്കേണ്ടതുമാണ്. കഴിഞ്ഞ 2 മാസങ്ങളില്‍ കൊവിഡ് പോസിറ്റീവ് ആയ ആളുകള്‍ ആര്‍ടിപിസിആര്‍ പരിശോധന നടത്തേണ്ടതില്ല. ഗൃഹ നിരീക്ഷണത്തില്‍ തുടരുന്ന കൊവിഡ് പോസിറ്റീവ് ആയ എല്ലാ യുവാക്കളും പ്രമേഹ പരിശോധന ചെയ്യേണ്ടതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."