HOME
DETAILS
MAL
ഉവൈസിക്കെതിരേ കേസെടുത്ത് യു.പി പൊലിസ്
backup
September 11 2021 | 04:09 AM
കൊവിഡ് നിയന്ത്രണ ലംഘനം, വിദ്വേഷ പരാമര്‍ശം എന്നീ കുറ്റങ്ങള്‍ ഉള്‍പ്പെടുത്തിയാണ് കേസ്
ലക്നൗ: അടുത്ത വര്‍ഷം യു.പിയില്‍ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങള്‍ക്കായി സംസ്ഥാനത്തെത്തിയ ഓള് ഇന്ത്യാ മജ്ലിസെ ഇത്തിഹാദുല്‍ മുസ്ലിമീന് നേതാവ് അസദുദ്ദീന്‍ ഉവൈസിക്കെതിരേ കേസെടുത്ത് യു.പി പൊലിസ്. കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചു യോഗം നടത്തി, സാമുദായിക സൗഹാര്‍ദം തകര്‍ക്കുന്ന രീതിയില്‍ പ്രതികരണങ്ങള്‍ നടത്തി, പ്രധാനമന്ത്രി നരേന്ദ്രമോദിയേയും യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയും അധിക്ഷേപിച്ചു തുടങ്ങിയവ അടക്കമുള്ള കുറ്റങ്ങള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.
ബാരാബങ്കി സിറ്റി പൊലിസ് സ്റ്റേഷനിലാണ് ഇതുസംബന്ധിച്ച കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. വിവിധ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നതെന്ന് ബാരാബങ്കി എസ്.പി യമുനപ്രസാദ് വ്യക്തമാക്കി.
കഴിഞ്ഞ ദിവസം യു.പിയില്‍ വിവിധ പരിപാടികളില്‍ പങ്കെടുത്തിരുന്ന ഉവൈസി ബി.ജെ.പിക്കും കേന്ദ്രസര്‍ക്കാരിനുമെതിരേ രൂക്ഷ വിമര്‍ശനങ്ങളുന്നയിച്ചിരുന്നു. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന യു.പി നിയമസഭാ തെരഞ്ഞെടുപ്പില്‍ നൂറു സീറ്റുകളില്‍ മത്സരിക്കുമെന്നാണ് ഉവൈസിയുടെ പാര്‍ട്ടി നിലവില്‍ വ്യക്തമാക്കിയിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."