HOME
DETAILS

സംവരണം 76 ശതമാനമായി ഉയര്‍ത്തി ഛത്തീസ്ഗഡ്; നിയമസഭ ഏകകണ്ഠമായി അംഗീകരിച്ചു

  
backup
December 03 2022 | 05:12 AM

chhattisgarh-congress-governments-big-move-on-quota-takes-it-to-76

റായ്പൂര്‍: ജോലികളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലുമുള്ള പിന്നോക്ക സംവരണം 76 ശതമാനമായി ഉയര്‍ത്തുന്നതിനുള്ള രണ്ട് ബില്ലുകള്‍ ഛത്തീസ്ഗഡ് നിയമസഭ ഏകകണ്ഠമായി അംഗീകരിച്ചു. ഭൂപേഷ് ബാഗെലിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാരാണ് സംവരണ തോത് ഉയര്‍ത്തിയത്.

ബില്ലുകള്‍ക്ക് ഗവര്‍ണര്‍ അനുമതി നല്‍കിയാല്‍ പട്ടികവര്‍ഗക്കാര്‍ക്ക് (എസ്.ടി) 32 ശതമാനവും പട്ടികജാതിക്കാര്‍ക്ക് (എസ്.സി) 13 ശതമാനവും മറ്റ് പിന്നോക്ക വിഭാഗങ്ങള്‍ക്ക് (ഒ.ബി.സി) 27 ശതമാനവും ഒരു ക്വാട്ടയിലും ഉള്‍പ്പെടാത്ത സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് നാല് ശതമാനവും സംവരണം ലഭിക്കും.

രാജ്യത്തെ ഏറ്റവും ഉയര്‍ന്ന സംവരണ നിരക്കാണിത്. പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചാണ് ഈ രണ്ട് ബില്ലുകളും പാസാക്കിയത്. ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന് ആദിവാസികളുടെ സംവരണം 20 ശതമാനമായി കുറഞ്ഞതിനെ തുടര്‍ന്നാണ് ദിവസങ്ങള്‍ക്കകം സര്‍ക്കാര്‍ പുതിയ നിയമരൂപീകരണം നടത്തിയത്. ആകെ സംവരണം 50 ശതമാനത്തിന് മുകളിലാവുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് 2012ലെ ബി.ജെ.പി സര്‍ക്കാരിന്റെ സംവരണ ഉത്തരവ് ഹൈക്കോടതി റദ്ദാക്കിയത്. കഴിഞ്ഞ സെപ്റ്റംബര്‍ 19ലെ ഈ വിധിന്യായത്തിന് ശേഷം സര്‍ക്കാര്‍ പുതിയ പദ്ധതി ആവിഷ്‌കരിക്കുകയും പഴയ ക്വോട്ട റദ്ദായതിനാല്‍ പ്രവേശനവും സര്‍ക്കാര്‍ ജോലികളിലേക്കുള്ള നിയമനവും നിര്‍ത്തിവയ്ക്കുകയും ചെയ്തിരുന്നു.

കോടതി വിധിക്ക് ശേഷം സംസ്ഥാനത്തുടനീളം ആദിവാസികള്‍ പ്രതിഷേധിച്ചു. അതിനാല്‍ പുതിയ നിയമരൂപീകരണത്തിനു പുറമെ വിധിക്കെതിരേ സര്‍ക്കാര്‍ സുപ്രിംകോടതിയെയും സമീപിച്ചിട്ടുണ്ട്. കോടതിയില്‍ ചോദ്യം ചെയ്യാന്‍ കഴിയാത്ത നിയമങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഭരണഘടനയുടെ ഒമ്പതാം ഷെഡ്യൂളില്‍ ഈ സംവരണം ഉള്‍പ്പെടുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിലെ ബി.ജെ.പി സര്‍ക്കാരിനോട് ആവശ്യപ്പെടും.

അടുത്ത വര്‍ഷം ഛത്തീസ്ഗഡില്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ കോണ്‍ഗ്രസിന്റെ പ്രധാന സാമൂഹിക-രാഷ്ട്രീയ നീക്കമായി ഇത് വിലയിരുത്തപ്പെടുന്നു. നിലവില്‍ ഛത്തീസ്ഗഡിനു പുറമേ രാജസ്ഥാനില്‍ മാത്രമാണ് കോണ്‍ഗ്രസ് മുഖ്യമന്ത്രിയുള്ളത്. സംസ്ഥാനത്തെ പ്രധാന പ്രതിപക്ഷമായി ബി.ജെ.പി ഉള്‍പ്പെടെ കോടതി വിധിയുടെ പേരില്‍ പോലും സര്‍ക്കാരിനെ കുറ്റപ്പെടുത്തി വേഗത്തില്‍ നടപടിയെടുക്കാന്‍ സമ്മര്‍ദം ചെലുത്തിയിരുന്നു.

ആനുപാതിക ക്വാട്ടയാണ് ഭൂപേഷ് ബാഗെല്‍ സര്‍ക്കാരിന്റെ ആത്യന്തിക പദ്ധതി. അങ്ങനെ വന്നാല്‍ സംവരണം 80% കടന്നേക്കാം. 2012ലെ ബി.ജെ.പി സര്‍ക്കാര്‍ ഉത്തരവിലേതിനേക്കാള്‍ വളരെ കൂടുതലാണിത്. 32% എസ്.ടിക്കും 12% എസ്.സിക്കും 14% ഒ.ബി.സിക്കുമായിരുന്നു അന്നത്തെ തീരുമാനം. ആ ഉത്തരവ് ചില വിദ്യാഭ്യാസ സ്ഥാപനങ്ങളും മറ്റും ചോദ്യംചെയ്‌തോടെയാണ് സെപ്തംബര്‍ 19ന് കോടതി അത് റദ്ദാക്കിയത്. അതോടെ സംവരണ ക്വാട്ടകള്‍ സാങ്കേതികമായി 2012ന് മുമ്പുള്ള ആകെ 50% (ആദിവാസികള്‍ക്ക് 20%, പട്ടികജാതിക്കാര്‍ക്ക് 16%, ഒ.ബി.സികള്‍ക്ക് 14%) എന്ന നിലയിലേക്ക് തിരിച്ചുവരികയായിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

34 കാരിയ്ക്ക് മരുന്ന് നല്‍കിയത് 64 കാരിയുടെ എക്‌സറേ പ്രകാരം; കളമശേരി മെഡിക്കല്‍ കോളജില്‍ ചികിത്സാപിഴവെന്ന് പരാതി

Kerala
  •  2 days ago
No Image

ഒറ്റപ്പെട്ട ഇടിമിന്നലോടു കൂടിയ മഴയ്ക്കു സാധ്യത

Kerala
  •  2 days ago
No Image

പനയംപാടം സന്ദര്‍ശിക്കാന്‍ ഗതാഗത മന്ത്രി; അപകടമേഖലയില്‍ ഇന്ന് സംയുക്ത സുരക്ഷാ പരിശോധന

Kerala
  •  2 days ago
No Image

ജാമ്യം ലഭിച്ചിട്ടും രാത്രി മുഴുവന്‍ ജയിലില്‍; ഒടുവില്‍ അല്ലു അര്‍ജുന്‍ ജയില്‍മോചിതനായി

National
  •  2 days ago
No Image

മദ്യപന്മാർ ജാഗ്രതൈ ! 295 ബ്രീത്ത് അനലൈസറുകൾ വാങ്ങാൻ ആഭ്യന്തരവകുപ്പ്

Kerala
  •  2 days ago
No Image

ആറുമാസമായിട്ടും  പുതിയ കൊടിയുമില്ല, പാർട്ടിയുമില്ല ; കേരള ജെ.ഡി.എസിൽ ഭിന്നത രൂക്ഷം

Kerala
  •  2 days ago
No Image

പ്രായപൂര്‍ത്തിയാകാത്ത കുട്ടി സ്‌കൂട്ടര്‍ ഓടിച്ച സംഭവത്തില്‍ അമ്മയ്‌ക്കെതിരെ കേസെടുത്തു

Kerala
  •  2 days ago
No Image

മുനമ്പത്തേത് ക്രിസ്ത്യന്‍- മുസ്‌ലിം പ്രശ്‌നമല്ലെന്ന് കാത്തലിക് ബിഷപ് കോണ്‍ഫറന്‍സ് 

Kerala
  •  2 days ago
No Image

ഐഎഫ്എഫ്‌കെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിക്ക് നേരെ കൂവല്‍; യുവാവ് പിടിയില്‍

Kerala
  •  2 days ago
No Image

തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതിയെ എംഡിഎംഎയുമായി പട്ടാമ്പി പൊലിസ് പിടികൂടി 

Kerala
  •  2 days ago