HOME
DETAILS

വിമാനത്തിൽ യുവതിക്ക് പ്രസവവേദന; രക്ഷകരായി സഹയാത്രികരായ ഫുട്ബാൾ ടീമിലെ ഡോക്‌ടർമാർ, 36,000 അടി ഉയരത്തിലൊരു പെൺകുഞ്ഞ്

  
backup
November 06 2023 | 03:11 AM

women-gives-birth-to-baby-girl-in-flight-saudi-arabia

വിമാനത്തിൽ യുവതിക്ക് പ്രസവവേദന; രക്ഷകരായി സഹയാത്രികരായ ഫുട്ബാൾ ടീമിലെ ഡോക്‌ടർമാർ, 36,000 അടി ഉയരത്തിലൊരു പെൺകുഞ്ഞ്

കെയ്‌റോ: സഊദി അറേബ്യയിൽ ആഭ്യന്തര വിമാനത്തിൽ ബംഗ്ലാദേശി യാത്രക്കാരി കുഞ്ഞിന് ജന്മം നൽകി. വടക്ക് പടിഞ്ഞാറൻ നഗരമായ തബൂക്കിൽ നിന്ന് ജിദ്ദയിലേക്ക് പറക്കുന്നതിനിടെയാണ് യുവതി കുഞ്ഞിന് ജന്മം നൽകിയത്. വെള്ളിയാഴ്ചയാണ് സംഭവം ഉണ്ടായതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

വിമാനം 36,000 അടി ഉയരത്തിൽ പറക്കുന്നതിനിടെയാണ് മുപ്പത് വയസ്സുള്ള സ്ത്രീ വിമാനം ജീവനക്കാരോട് സഹായം ആവശ്യപ്പെട്ടത്. പ്രസവവേദന കലശലായതോടെ വിമാനത്തിൽ വെച്ച് തന്നെ പ്രസവം നടത്തുകയായിരുന്നു. വിമാനത്തിൽ സഹയാത്രികരായ ഫുട്ബാൾ ടീമിനൊപ്പമുണ്ടായിരുന്ന ഡോക്ടർമാരാണ് യുവതിക്ക് ആവശ്യമായ വൈദ്യസഹായം നൽകിയത്. ബംഗ്ലാദേശ് സ്വദേശിയായ യുവതിക്ക് ഡോക്ടർമാരുടെ ഭാഷ പ്രശ്നമായതോടെ മറ്റൊരു യാത്രക്കാരൻ ഇവർക്കിടയിൽ വിവർത്തകനായി പ്രവർത്തിക്കുകയായിരുന്നു.

വിവർത്തകനായ യാത്രക്കാരൻ യുവതിക്ക് ഡോക്‌ടർമാർ നൽകുന്ന നിർദേശങ്ങൾ ബംഗ്ലാദേശി ഭാഷയിൽ മൊഴിമാറ്റം ചെയ്തു നൽകി. ഇതോടെ പ്രസവം സുഖകരമായി നടക്കുകയായിരുന്നു. ആകാശത്ത് വെച്ച് ഒരു പെൺകുട്ടിക്ക് യുവതി ജന്മം നൽകി. എന്നാൽ വിമാനത്താവളത്തിലെ മെഡിക്കൽ സപ്പോർട്ട് ടീം, കേസ് പൂർണമായി കൈകാര്യം ചെയ്യുന്നത് വരെ കുഞ്ഞിന്റെ പൊക്കിൾക്കൊടി മുറിക്കേണ്ടതില്ലെന്ന് ഡോക്ടർമാർ തീരുമാനിച്ചു.

വിമാനത്തിൽ വച്ച് ഒരു സ്ത്രീ പ്രസവിക്കുന്നതായി എയർ കൺട്രോൾ ടവർ റിപ്പോർട്ട് ചെയ്തതായി ജിദ്ദയിലെ കിംഗ് അബുൽഅസിസ് എയർപോർട്ട് അറിയിച്ചു. യുവതിക്ക് അടിയന്തര വൈദ്യസഹായം നൽകുന്നതിനായി വിമാനം വിമാനത്താവളത്തിന് ഏറ്റവും അടുത്തുള്ള ഗേറ്റിലേക്ക് ഇറക്കാൻ എയർ ക്രാഫ്റ്റ് പൈലറ്റിനെ നിർദ്ദേശിച്ചു. വിമാനം എത്തുന്നതിന് മുൻപായി തന്നെ വിമാനത്താവളത്തിലെ മെഡിക്കൽ സംഘം തയ്യാറായി നിന്നിരുന്നു.

വിമാനം എത്തിയതോടെ കുഞ്ഞിനേയും യുവതിയെയും പരിശോധിച്ച മെഡിക്കൽ സംഘം ഇരുവരുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് ഉറപ്പുവരുത്തി. ശേഷം ഇവരെ പ്രാദേശിക ആശുപത്രിയിലേക്ക് മാറ്റി.

കൂടുതൽ ഗൾഫ് വാർത്തകൾ ലഭിക്കാൻ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/BRPMYfzNHhY2483Sqrze5o



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദിലീപിന്റെ ദര്‍ശനം ഗൗരവതരം; ഭക്തരെ തടയാന്‍ അധികാരം നല്‍കിയതാര്? ; രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി

Kerala
  •  3 days ago
No Image

യു.പിയില്‍ വീണ്ടും ബുള്‍ഡോസര്‍; സംഭലില്‍ വീടുകളും കെട്ടിടങ്ങളും പൊളിച്ചു നീക്കുന്നു, അനഃധികൃതമെന്ന് വിശദീകരണം 

National
  •  3 days ago
No Image

വരുമാനം കണ്ടെത്താന്‍ കെ.എസ്.ആര്‍.ടി.സി പുതു വഴികളിലേക്ക്; ഡിപ്പോകളില്‍ ചാര്‍ജിങ് സ്റ്റേഷനുകള്‍ വരുന്നു

Kerala
  •  3 days ago
No Image

ഖജനാവ് നിറയ്ക്കുന്നു 'ഊതിച്ച്'; ആഭ്യന്തരവകുപ്പ് വാങ്ങുന്നത് മുഖമടക്കം പതിയുന്ന കാമറാ സംവിധാനമുള്ള 295 ആധുനിക ബ്രത്ത് അനലൈസര്‍

Kerala
  •  3 days ago
No Image

കുട കരുതിക്കോളൂ...ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യത; നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Kerala
  •  3 days ago
No Image

തമിഴ്‌നാട്ടില്‍ കനത്ത മഴ മുന്നറിയിപ്പ്; പത്ത് ജില്ലകളില്‍ സ്‌കൂളുകള്‍ക്ക് അവധി

Weather
  •  3 days ago
No Image

നടിയെ ആക്രമിച്ച കേസ്: അന്തിമവാദം തുറന്ന കോടതിയില്‍ വേണമെന്ന് അതിജീവിത

Kerala
  •  3 days ago
No Image

സിറിയയില്‍ കൂടുതല്‍ പ്രദേശങ്ങള്‍ പിടിച്ചെടുത്ത് വിമതര്‍; ഹാഫിസുല്‍ അസദിന്റെ മഖ്ബറക്ക് തീയിട്ടു

International
  •  3 days ago
No Image

ഇനി മുതല്‍ പി.എഫ് നിങ്ങള്‍ക്ക് എ.ടി.എം വഴി പിന്‍വലിക്കാം; 2025 ജനുവരി മുതല്‍ നടപ്പിലാകുമെന്ന് അധികൃതര്‍ 

Economy
  •  3 days ago
No Image

57 മണിക്കൂര്‍ രക്ഷാപ്രവര്‍ത്തനം...കുഴല്‍ക്കിണറില്‍ വീണ അഞ്ചു വയസ്സുകാരനെ പുറത്തെടുത്തത് ജീവനറ്റ്; കണ്ണീരായി നാട് 

National
  •  3 days ago