നിപ ആശങ്ക അകലുന്നു; 20 പേരുടെ പരിശോധന ഫലം കൂടി നെഗറ്റിവ്, മൃഗ സാംപിളുകളിലും വൈറസ് സാന്നിധ്യമില്ല
കോഴിക്കോട്: നിപ ആശങ്ക ഒഴിയുന്നു. സമ്പര്‍ക്കത്തിലുള്ള 20 പേരുടെ പരിശോധാന ഫലവും നെഗറ്റീവ്. എന്‍ഐവി പുനെയില്‍ രണ്ടെണ്ണവും കോഴിക്കോട് മെഡിക്കല്‍ കോളജില്‍ 18 സാംപിളുകളുമാണ് പരിശോധിച്ചത്. ഇതിന്റെ ഫലമാണ് ഇപ്പോള്‍ നെഗറ്റീവായിരിക്കുന്നത്.
കൂടാതെ ചാത്തമംഗലത്ത് നിന്ന് ശേഖരിച്ച മൃഗങ്ങളുടെ സാംപിളുകളും നെഗറ്റീവായി. ഇവിടെ നിന്ന് ശേഖരിച്ച വവ്വാലുകള്‍, ആടുകള്‍ എന്നിവയുടെ സാംപിളുകളാണ് നെഗറ്റീവായത്.
സമ്പര്‍ക്കത്തിലുള്ള 20 പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവായതോടെ ആകെ നെഗറ്റീവായവരുടെ എണ്ണം 108ആയി. അടുത്തിടപഴകിയ ആരോഗ്യ പ്രവര്‍ത്തകര്‍, കുടുംബാംഗങ്ങള്‍ എന്നിവര്‍ക്കാര്‍ക്കും രോഗമില്ല എന്നാണ് റിപ്പോര്‍ട്ട്.
നിപ ബാധിച്ച് കുട്ടി മരിച്ചതിന് പിന്നാലെയാണ് മൃഗസംരക്ഷണ വകുപ്പ് പ്രദേശത്ത് നിന്ന് ആടുകളുടേയും വവ്വാലുകളുടേയും സാംപിളുകള്‍ ശേഖരിച്ചത്. 26 ആടുകള്‍, അഞ്ച് വവ്വാലുകള്‍ എന്നിവയുടെ സാംപിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. ഭോപ്പാലിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലാണ് പരിശോധന നടത്തിയത്. ചത്തു കിടന്ന വവ്വാലുകളുടെ സാംപിളുകളും നെഗറ്റീവാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."