കശ്മിര് പ്രശ്നം ചര്‍ച്ചചെയ്യാന്‍ തയാറെന്ന് പാകിസ്താന്
ന്യൂഡല്‍ഹി: കശ്മിര് പ്രശ്നം ചര്‍ച്ചചെയ്യാന്‍ തയാറാണെന്ന് പാകിസ്താന്. പാക് ഹൈക്കമ്മീഷണര്‍ അബ്ദുല്‍ ബാസിത് ആണ് മാധ്യമങ്ങളുമായി സംസാരിക്കവേ പാക് നിലപാട് വ്യക്തമാക്കിയത്.
കശ്മിര് പ്രശ്നം ചര്‍ച്ച ചെയ്യാനുള്ള ശ്രമങ്ങള്‍ തങ്ങള്‍ മുന്‍പും നടത്തിയിരുന്നു. എന്നാല്‍ അതു വിജയിച്ചില്ല. ചര്‍ച്ചയ്ക്കായി ഞങ്ങള്‍ ഇന്ത്യയെ ക്ഷണിച്ചതുമാണ്. പക്ഷെ അതു മുന്നോട്ടു നീങ്ങിയില്ല. കശ്മിര് പ്രശ്നത്തില്‍ കൂടിക്കാഴ്ച ആവശ്യമെങ്കില്‍ നടത്താന്‍ ഞങ്ങള്‍ തയാറാണ്- ഹൈക്കമ്മീഷണര്‍ പറഞ്ഞു.
അധോലോക നേതാവും പിടികിട്ടാപ്പുള്ളിയുമായ ദാവൂദ് ഇബ്രാഹിമിനെ ഇന്ത്യയ്ക്ക് കൈമാറണമെന്ന ഇന്ത്യയുടെ ആവശ്യത്തെ ബാസിത് തള്ളി. ഇന്ത്യയുടെ ആവശ്യത്തിന് വര്‍ഷങ്ങളോളം പഴക്കമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ദാവൂദ് ഇബ്രാഹിം പാകിസ്ഥാനിലുണ്ടെന്ന് ഐക്യരാഷ്ട്ര സഭയുടെ പാനല്‍ സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് ദാവൂദിനെ കൈമാറണമെന്ന് പാകിസ്താനോട് ഇന്ത്യ ആവശ്യപ്പെട്ടത്. ദാവൂദിനെ ഇന്ത്യയ്ക്ക് കൈമാറേണ്ടത് പാകിസ്താന്റെ കടമയാണെന്നാണ് കരുതുന്നത്. ഇക്കാര്യത്തില്‍ അന്താരാഷ്ട്ര അഭിപ്രായങ്ങളെ പാകിസ്ഥാന് അംഗീകരിക്കുമെന്നും പ്രതീക്ഷിക്കുന്നുവെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് വികാസ് സ്വരൂപ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."