യൂസ്ഡ് കാര്‍ വാങ്ങാന്‍ പദ്ധതിയിടുന്നോ? അറിഞ്ഞിരിക്കേണ്ട 8 കാര്യങ്ങള്‍
ലോകത്തെ വളരെ വേഗത്തില്‍ വളരുന്ന മേഖലയാണ് ഇന്ത്യയുടെ കാര്‍ വിപണി. 2016 മാര്‍ച്ചില്‍ അവസാനിച്ച് സാമ്പത്തിക വര്‍ഷത്തില്‍ 7.24 വളര്‍ച്ചയാണ് കാര്‍ വിപണിയില്‍ രേഖപ്പെടുത്തിയത്. 2020 ഓടെ ലോകത്തെ ഏറ്റവും വലിയ മൂന്നാമത്തെ കാര്‍ വില്‍പ്പന നടത്തുന്ന രാജ്യമായി ഇന്ത്യ മാറുമെന്നാണ് കണക്ക്. പുതിയ കാര്‍ വിപണിയുടെ ആനുപാതിക വളര്‍ച്ച യൂസ്ഡ് (മുന്‍പ് ഉപയോഗിച്ച) കാര്‍ വിപണിയിലും ഉണ്ടാകുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
യൂസ്ഡ് കാര്‍ മാര്‍ക്കറ്റിനെപ്പറ്റി അറിഞ്ഞിരിക്കേണ്ട 8 കാര്യങ്ങള്‍
1. വര്‍ഷംതോറും 33 ലക്ഷം പ്രീ ഓണ്‍ഡ് കാറുകളുടെ വില്‍പ്പന നടക്കുന്നുണ്ടെന്നാണ് കണക്ക്. ഇത് ഓരോ വര്‍ഷവും 15 ശതമാനം വളര്‍ച്ച് കൈവരിക്കുന്നുണ്ട്.
2. 60 ശതമാനം യൂസ്ഡ് കാര്‍ ഡീലര്‍മാരും അസംഘടിത മേഖലയിലാണ്. എന്നാല്‍ 19 ശതമാനം മാത്രമാണ് ഇവരുടെ മാര്‍ക്കറ്റ് ഷെയര്‍.
3. സംഘടിത മേഖലയുടെ കാര്യവും വ്യത്യസ്തമല്ല. 25 ശതമാനമത്തിലേറെ വളര്‍ച്ചയുള്ള സംഘടിത മേഖലയ്ക്ക് 12 ശതമാനം മാത്രമാണ് മാര്‍ക്കറ്റ് ഷെയറുള്ളത്.
4. രണ്ടിലൊരു യൂസ്ഡ് കാറും (48 ശതമാനം) വില്‍പ്പന നടത്തുന്നത് മെട്രോ നഗരങ്ങളിലാണ്. 36 ശതമാനം ഷെയറുമായി വടക്കന്‍ ഇന്ത്യയാണ് യൂഡ്‌സ് കാറിന്റെ ഏറ്റവും വലിയ മാര്‍ക്കറ്റ്. ദക്ഷിണേന്ത്യ (26 ശതമാനം), പശ്ചിമേന്ത്യ (27 ശതമാനം), കിഴക്കേന്ത്യ (11) ശതമാനം.
5. ഏതാണ്ട് നാലു വര്‍ഷമാണ് യൂസ്ഡ് കാറിന്റെ പ്രായം. മൂന്നു മുതല്‍ നാലു ലക്ഷം വരെയാണ് ശരാശരി വില. 45,000-50,000 കിലോ മീറ്ററുകള്‍ ഓടിയ കാറുകളാണ് വില്‍പ്പനയ്‌ക്കെത്തുന്നവയില്‍ അധികവും.
6. കാര്‍ വാങ്ങുന്നവരില്‍ 50 ശതമാനവും ആദ്യമായി കാര്‍ സ്വന്തമാക്കുന്നവരായിരിക്കും.
7. പുതിയ കാര്‍ വാങ്ങുന്നതിനേക്കാളും കൂടുതലാണ് യൂസ്ഡ് കാറിന്റെ വായ്പാ പലിശ (4.5-6.5 ശതമാനം വരെ). അതുകൊണ്ടു തന്നെ യൂസ്ഡ് കാര്‍ വാങ്ങുന്നവര്‍ വായ്പയെടുക്കുന്നത് ആനുപാതികമായി കുറവാണ്. പുതിയ കാര്‍ വാങ്ങുന്ന 65 ശതമാനം പേരും ലോണെടുക്കുന്നുണ്ടെങ്കിലും യൂസ്ഡ് കാര്‍ വാങ്ങുന്നവരില്‍ 15 ശതമാനം മാത്രമാണ് ലോണെടുക്കുന്നത്.
8. പുതിയ വിപണിയില്‍ ഡീസല്‍ കാറുകള്‍ക്ക് പ്രിയം കുറഞ്ഞെങ്കിലും യൂസ്ഡ് കാറുകളില്‍ വില്‍പ്പന അധികവും ഡീസല്‍ കാറുകളാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."