HOME
DETAILS
MAL
ബ്രിട്ടനില്‍ മുസ്ലിം ജനസംഖ്യയില്‍ വന്‍ വര്‍ധന; ക്രൈസ്തവരുടെ എണ്ണം കുറഞ്ഞു
backup
December 05 2022 | 04:12 AM
ലണ്ടന്‍: ഇംഗ്ലണ്ടിലും വെയ്ല്‍സിലും മുസ്ലിം ജനസംഖ്യ ഉയര്‍ന്നതായി കണക്കുകള്‍. 4.9 ശതമാനത്തില്‍ നിന്ന് 6.5 ശതമാനമായാണ് ഉയര്‍ന്നത്. ജനസംഖ്യയുടെ 37 ശതമാനവും മതരഹിതരാണ്. രാജ്യത്തെ ആകെ ജനസംഖ്യയുടെ മൂന്നിലൊന്നും ഒരു മതത്തിലും പെടാത്തവരാണെന്ന് ഇത് വ്യക്തമാക്കുന്നു.
ഇതര യൂറോപ്യന്‍ രാജ്യങ്ങളിലെന്ന പോലെ ഇംഗ്ലണ്ടിലും മുസ്ലിം മതത്തിന് വലിയ സ്വീകാര്യത ലഭിച്ചുവരികയാണ്. അതേസമയം, ബ്രിട്ടീഷുകാരില്‍ മതാഭിമുഖ്യം കുറഞ്ഞതോടെ ക്രിസ്തുമതം രാജ്യത്ത് ന്യൂനപക്ഷമായി മാറുന്നുവെന്നും പുതിയ സ്ഥിതിവിവര കണക്കുകള്‍ വ്യക്തമാക്കുന്നു. 10 വര്‍ഷം മുമ്പ് 59.3 ശതമാനമായിരുന്ന ക്രൈസ്തവര്‍ 46.2 ശതമാനമായി കുറഞ്ഞു. 1.5 ശതമാനമായിരുന്ന ഹിന്ദുമത വിശ്വാസികള്‍ 1.7 ശതമാനമായി.
ബ്രിട്ടനില്‍ വെള്ളക്കാരുടെ എണ്ണം 86 ശതമാനത്തില്‍ നിന്ന് 82 ആയി കുറഞ്ഞതായും കണക്കുകള്‍ വ്യക്തമാക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."