ബഹ്‌റൈനെ വിമര്‍ശിച്ച റിപ്പോര്‍ട്ടിനെതിരെ ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് സൊസൈറ്റി രംഗത്ത്
മനാമ: ബഹ്‌റൈനെ വിമര്‍ശിച്ച അന്താരാഷ്ട്ര ഹ്യുമന്‍ റൈറ്റ്‌സ് വാച്ച് സംഘടനയുടെ റിപ്പോര്‍ട്ടിനെതിരെ ബഹ്‌റിന്‍ ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് സൊസൈറ്റി സെക്രട്ടറി ഫൈസല്‍ ഫുലാദ് രംഗത്ത്. ബഹ്‌റൈനെതിരെ പക്ഷാപാതപരമായ റിപ്പോര്‍ട്ടാണ് ഹ്യൂമന്‍ റൈറ്റ്‌സ് മിഡില്‍ ഈസ്റ്റ് ഡെപ്യൂട്ടി ഡയറക്ടര്‍ ജോ സ്റ്റോര്‍ക് നടത്തിയതെന്ന് അദ്ദേഹം പറഞ്ഞു.
രാജ്യത്ത് വിഭാഗീയ ചിന്താഗതി വളര്‍ത്തുന്ന ആരോപണങ്ങളാണ് ജോ സ്റ്റോര്‍ക്കിന്റെ റിപ്പോര്‍ട്ടില്‍ ഉള്ളത്. ബഹ്‌റിന്‍ അധികൃതര്‍ ഷിയാ പുരോഹിതന്മാരെ ഇരകളാക്കുന്നതായും അവരുടെ അവകാശങ്ങളെ ലംഘിക്കുന്നതായും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. എന്നാല്‍ റിപ്പോര്‍ട്ടില്‍ പറയുന്നതത്രയും തെറ്റായ വിവരങ്ങളാണെന്ന് ഫൈസല്‍ ഫുലാദ് പറഞ്ഞു. ബഹ്‌റൈന്‍ എല്ലാ വിശ്വാസങ്ങളും മതസ്വാതന്ത്ര്യവും അംഗീകരിക്കുന്നതായും ആരുടെയും അവകാശവാദങ്ങള്‍ നിഷേധിക്കുന്നില്ലെന്നും ഫുലാദ് പറഞ്ഞു.
2009ല്‍ രാജ്യത്തെ ജഫൈറ വഖഫിന്റെ നേതൃത്വത്തില്‍ നടന്ന പഠനത്തിന്റെ അടിസ്ഥാനത്തില്‍ രാജ്യത്ത് 1100 മാത്തങ്ങള്‍(ശിയാ വിഭാഗത്തിന്റെ ആരാചാനാഷ്ഠാനങ്ങള്‍ക്കുള്ള കേന്ദ്രങ്ങള്‍) രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. മറ്റൊരു റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ 5000 മാത്തങ്ങള്‍ പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കുമായി നിലനില്‍ക്കുന്നുണ്ട്. കൂടാതെ 1000ലധികം രജിസ്റ്റര്‍ ചെയ്ത ഷിയാ പുരോഹിതന്മാരുമുണ്ട്.
കൂടാതെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഷിയാ വിഭാഗത്തത്തില്‍പെട്ട ആയിരത്തിലധികം പേര്‍ ആശൂറയില്‍ പങ്കെടുക്കാനായി രാജ്യത്ത് എത്തുന്നുണ്ടെന്നും ഫലാദി വ്യക്തമാക്കി. വിശ്വസനീയമായ ഉറവിടങ്ങളില്‍ നിന്നുള്ള വിവരങ്ങള്‍ ശേഖരിച്ചതിനു ശേഷമേ വിമര്‍ശിക്കാവൂ എന്നും അദ്ദേഹം പറയുന്നു.
രാജ്യത്തെ ഷിയാ പുരോഹിതന്മാരുമായി നേരിട്ട് അന്തരാഷ്ട്ര ഹ്യുമന്‍ റൈറ്റ്‌സ് വാച്ച് സംഘടനയ്ക്ക് ആശയ വിനിമയം നടത്തിയ ശേഷം സ്ഥിതികള്‍ നേരിട്ട് വിലയിരുത്താമെന്നും അദ്ദേഹം വ്യക്തമാക്കി. വിവിധ സ്വദേശി സംഘടനാ ഭാരവാഹികളും നേതാക്കളും റിപ്പോര്‍ട്ടിനെതിരെ രംഗത്ത് വന്നിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."