ഗള്‍ഫില്‍നിന്ന് തൊഴില്‍ നഷ്ടപ്പെട്ട് തിരിച്ചെത്തുന്നവര്‍ക്ക് ധനസഹായം
കോഴിക്കോട്: നിര്‍മാണമേഖലയിലെ പ്രതിസന്ധിയും സ്വദേശിവല്‍ക്കരണവുംമൂലം സഊദി അറേബ്യയില്‍ നിന്നും പൊതുമാപ്പുമൂലം ഖത്തറില്‍ നിന്നും തിരിച്ചെത്തുന്നവര്‍ക്ക് കേരള സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പറേഷന്‍ സ്വയംതൊഴില്‍ വായ്പ നല്‍കുന്നു.
മൂന്നു ശതമാനം പലിശ നിരക്കില്‍ മൂന്നു ലക്ഷം രൂപ വരെയാണ് വായ്പ നല്‍കുന്നത്. തൊഴില്‍ നഷ്ടപ്പെട്ട് 2016 ജൂണ്‍ ഒന്നിനുശേഷം തിരിച്ചെത്തിയവര്‍ക്കാണ് ഈ ആനുകൂല്യം ലഭിക്കുക. ന്യൂനപക്ഷ വിഭാഗങ്ങളായ മുസ്‌ലിം, ക്രിസ്ത്യന്‍, സിക്ക്, പാഴ്‌സി, ജൈന എന്നിവരാണ് വായ്പാ പരിധിയില്‍ വരുന്നത്.
കുടുംബ വാര്‍ഷിക വരുമാനപരിധി ആറു ലക്ഷം രൂപയാണ്. കൂടാതെ സ്വയംതൊഴില്‍ സംരംഭം തുടങ്ങാന്‍ ആഗ്രഹിക്കുന്ന ന്യൂനപക്ഷ വിഭാഗങ്ങളില്‍പ്പെട്ട മറ്റുള്ളവര്‍ക്കും ഇപ്പോള്‍ അപേക്ഷിക്കാവുന്നതാണ്. വരുമാനപരിധി ഗ്രാമങ്ങളില്‍ 81,000 രൂപയ്ക്കും നഗരങ്ങളില്‍ 1,03,000 രൂപയ്ക്കും താഴെയായിരിക്കണം.
പലിശനിരക്ക് ആറു ശതമാനമായിരിക്കും. പ്രായപരിധി 56 വയസിന് താഴെയാണ്. അപേക്ഷാ ഫോറങ്ങള്‍ കോര്‍പറേഷന്റെ ംംം.സാെറളര.ീൃഴ എന്ന വൈബ്‌സൈറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്‌തെടുക്കണം. അപേക്ഷാഫോം പൂരിപ്പിച്ച് പ്രായം, വരുമാനം, ജാതി എന്നിവ തെളിയിക്കുന്ന സാക്ഷ്യപ്പെടുത്തിയ രേഖകള്‍ സഹിതം അടുത്തമാസം 20നകം സമര്‍പ്പിക്കണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."