കണ്ടല ബാങ്ക് തട്ടിപ്പ്: ഭാസുരാംഗനെ സി.പി.ഐ പുറത്താക്കി
കണ്ടല ബാങ്ക് തട്ടിപ്പ്: ഭാസുരാംഗനെ സി.പി.ഐ പുറത്താക്കി
തിരുവനന്തപുരം: സഹകരണവകുപ്പ് 101 കോടി രൂപയുടെ ക്രമക്കേട് കണ്ടെത്തിയ കണ്ടല സര്‍വീസ് സഹകരണ ബാങ്ക് മുന്‍ പ്രസിഡന്റും സി.പി.ഐ നേതാവും നിലവില്‍ മില്‍മ തിരുവനന്തപുരം മേഖല യൂണിയന് അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി കണ്‍വീനറുമായ എന്‍.ഭാസുരാംഗനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി. പ്രാഥമി അംഗത്വത്തില്‍ നിന്നും നീക്കം ചെയ്തതതായി സി.പി.ഐ ജില്ല സെക്രട്ടറി അറിയിച്ചു. സി.പി.ഐ ജില്ല എക്സിക്യൂട്ടീവ് കമ്മിറ്റിയാണ് തീരുമാനമെടുത്തത്. ഇ.ഡി അന്വേഷണം നേരിട്ടതോടെ കടുത്ത നടപടിക്ക് സംസ്ഥാന നേതൃത്വവും നിര്‍ദേശിച്ചിരുന്നു.
നിലവില്‍, ഭാസുരാംഗന്റെ വീട്ടില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പരിശോധന 24 മണിക്കൂര്‍ പിന്നിട്ടിരിക്കുകയാണ്. റെയ്ഡിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഭാസുരാംഗനെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇതിനിടെ, ഭാസുരാംഗന് ഇ.ഡി കസ്റ്റഡിയിലാണെന്നും സൂചനയുണ്ട്.
ബുധനാഴ്ച പുലര്‍ച്ചെയാണ് ഭാസുരാംഗന്റെയും സെക്രട്ടറിമാരുടെയും വീടുകളില്‍ ഉള്‍പ്പെടെ ഏഴിടത്ത് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പരിശോധന തുടങ്ങിയത്. എന്‍.ഭാസുരാംഗന്, മുന്‍ സെക്രട്ടറിമാരായ എസ്. ശാന്തകുമാരി, എം. രാജേന്ദ്രന്, കെ മോഹനചന്ദ്ര കുമാര്‍, മാനേജര്‍ എസ്. ശ്രീഗാര്‍, അപ്രൈസര്‍ കെ.അനില്‍കുമാര്‍ എന്നിവരുടെ വീടുകളിലാണു പരിശോധന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."