ബാഗേജില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി എയര്‍ ഇന്ത്യ എക്‌സ്പ്രസ്; ഈ കാര്യങ്ങള്‍ ശ്രദ്ധിക്കുക
ഒമാൻ:അന്താരാഷ്ട്ര യാത്രക്കാർക്ക് ബാഗേജിന്റെ കാര്യത്തിൽ കർശന നിയന്ത്രണങ്ങൾ എർപ്പെടുത്തി എയർ ഇന്ത്യ എക്സ്പ്രസ്. ചെക്കിങ് ബാഗേജ് രണ്ട് ബോക്സ് മാത്രമായി പരിമിതപ്പെടുത്തിക്കൊണ്ട് പുതിയ ഉത്തരവ് എത്തിയിരിക്കുന്നത്. ഒക്ടോബർ 29 മുതൽ നിയമം പ്രാബല്യത്തിൽ വന്നു എന്നാണ് കമ്പനിയുടെ വെബ്സൈറ്റിൽ പറയുന്നത്.
30 കിലോ ചെക്കിൻ ബാഗേജ് രണ്ട് ബോക്സിൽ ഒതുക്കണം എന്നാണ് പുതിയ നിയമം. എത്ര എണ്ണം വരെയും കൊണ്ടുപോകുന്നതിൽ വിലക്ക് ഉണ്ടായിരുന്നില്ല. തൂക്കം കൃത്യമായിരിക്കണം എന്നായിരുന്നു നിയമം. എന്നാൽ പുതിയ ഉത്തരവ് പ്രകാരം രണ്ട് ബോക്സിൽ എല്ലാം ഒതുക്കണം. ബോക്സുകൾ കൂടുന്നുണ്ടെങ്കിൽ അനുമതി വാങ്ങണം നിശ്ചിത തുക അടക്കുകയും വേണം.
കൂടുതൽ ഗൾഫ് വാർത്തകൾ ലഭിക്കാൻ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/BRPMYfzNHhY2483Sqrze5o
ജിസിസി രാജ്യങ്ങളിൽനിന്ന് ഇന്ത്യയിലേക്കുള്ള സർവിസിൽ 30 കിലോ ചെക്ക് ഇൻ ബാഗേജും ഏഴ് കിലോ കാബിൻ ബാഗേജുമാണ് എയർ ഇന്ത്യ എക്സ്പ്രസ് അനുവദിച്ചിരിക്കുന്നത്. ഇതിൽ അധിക ലഗേജ് കൊണ്ട് പോകണം എങ്കിൽ പണം നൽകണം. അഞ്ചു കിലോക്ക് 10 റിയാലും 10 കിലോക്ക് 20 റിയാലുമായിരുന്നു ആദ്യം ഉണ്ടായിരുന്നത്. ഇത് കഴിഞ്ഞ മാസം എയർ ഇന്ത്യ എക്സ്പ്രസ് കൂട്ടിയിരുന്നു. അഞ്ച് കിലോ അധിക ബാഗേജിന് 16 റിയാലും 10 കിലോക്ക് 32 റിയാലും 15 കിലോക്ക് 52 റിയാലും നൽകിയാൽ മാത്രമേ ഇപ്പോൾ അദിക ലഗേജ് കൊണ്ടു പോകാൻ സാധിക്കുകയുള്ളു.
അധിക ബോക്സിന് നൽകേണ്ടി തുക ഇങ്ങനെയാണ് -ഒമാനിൽ നിന്ന് യാത്ര ചെയ്യുന്ന ആൾ ആണോ നിങ്ങൾ എങ്ങിൽ തൂക്കത്തിന്റെ മൂന്ന് ബോക്സ് ഉണ്ടെങ്കിൽ ഒരു ബോക്സിന് 8.5 റിയാൽ അധികമായി നൽകേണ്ടി വരും. രണ്ടിൽ കൂടുതൽ പെട്ടികൾ വരുന്നുണ്ടെങ്കിൽ ഒരോ പെട്ടിക്കും ഈ തുക നൽകേണ്ടി വരും. കാബിൻ ബാഗേജ് നിയമത്തിൽ പ്രത്യേകിച്ച് മാറ്റം വരുത്തിയിട്ടില്ല. കേരള സെക്ടറിൽൽ നിന്ന് ഒമാനിലേക്ക് യാത്ര ചെയ്യുന്നവർ അധികം വരുന്ന ഒരു പെട്ടിക്ക് 1800 രൂപ നൽകേണ്ടി വരും. എയർപോർട്ടിൽ ആണ് ഈ തുക നൽകേണ്ടി വരുക. എയർ ഇന്ത്യ എക്സ്പ്രസിന്റെ എല്ലാ രാജ്യാന്തര സർവിസിലും ഈ നിയമം ബാധകമാണെന്നാണ് എയർ ഇന്ത്യ എക്സ്പ്രസ് പുറത്തിറക്കിയ സർക്കുലറിൽ പറയുന്നത്.
കൂടുതൽ ഗൾഫ് വാർത്തകൾ ലഭിക്കാൻ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/BRPMYfzNHhY2483Sqrze5o
Content Highlights: Air India Express adds traction controls on baggage
ബാഗേജില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി എയര്‍ ഇന്ത്യ എക്‌സ്പ്രസ്; ഈ കാര്യങ്ങള്‍ ശ്രദ്ധിക്കുക
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."