HOME
DETAILS

മസ്ജിദുൽ അഖ്സയും മുസ്‌ലിംകളും

  
backup
November 09 2023 | 18:11 PM

al-aqsa-mosque-and-muslims

എം.എ സലാം റഹ്മാനി കൂട്ടാലുങ്ങൽ

ഇസ് ലാമിക സംസ്കൃതിയുടെ അതിപ്രധാന കേന്ദ്രവും നിരവധി പ്രവാചകന്മാരുടെ പ്രബോധന കർമമണ്ഡലവുമായിരുന്ന ഫലസ്തീനും ഖുദ്സും പരിസരങ്ങളും സയണിസ്റ്റ് ഭീകരതയ്ക്കിരയായി അതിതീക്ഷ്ണമായ അനുഭവങ്ങളിലൂടെയാണ് കടന്നുപോകുന്നത്. ഏറ്റവുമൊടുവിൽ മുസ്‌ലിംകൾക്ക് അഖ്സയിലേക്കുള്ള പ്രവേശനം തടഞ്ഞിരിക്കുകയാണ് ഇസ്റാഇൗൽ. അതേസമയം ജൂതർക്ക് പള്ളി കോമ്പൗണ്ടിൽ പ്രവേശിക്കാനും ആചാരങ്ങൾ സ്വതന്ത്രമായി നടത്താനുള്ള അനുവാദവും നൽകിയിട്ടുണ്ട്.


ഇസ്‌ലാമിക ചരിത്രത്തിൽ സവിശേഷ സ്വാധീനവും പാരമ്പര്യവുള്ള പ്രദേശമാണ് ഫലസ്തീൻ. ഇബ്രാഹീം(അ), ഇസ്ഹാഖ്(അ), യഅ്ഖൂബ്(അ), യൂസുഫ്(അ), ശുഐബ്(അ), ലൂത്വ്(അ), ദാവൂദ്(അ), സുലൈമാൻ(അ) അടക്കമുള്ള പല പ്രവാചകരുടെയും ദൗത്യനിർവഹണ കേന്ദ്രമായിരുന്നു ഈ വിശുദ്ധ ഭൂമിക. ഈ പരിപാവന മണ്ണിൽ നിരവധി പ്രവാചകന്മാർ അന്ത്യവിശ്രമം കൊള്ളുന്നുണ്ട്.


ക്രിസ്തുവിന് മുൻപ് പന്ത്രണ്ടാം നൂറ്റാണ്ടിൽ ഈ പ്രദേശത്ത് അധിവസിച്ചിരുന്ന ഫിലിസ്തിയൻ എന്ന ജനസമൂഹത്തിൽ നിന്നാണ് ഫലസ്തീൻ എന്ന പേര് ഉണ്ടായതെന്നാണ് പ്രബലാഭിപ്രായം. ബൈബിളിൽ കാനാൻ ദേശം എന്നാണ് ഫലസ്തീൻ അറിയപ്പെടുന്നത്. പ്രവാചകൻ മുഹമ്മദ് നബി(സ്വ)യുടെ പ്രധാനസംഭവങ്ങളായ ഇസ്റാഇനും മിഅ്റാജിനും വേദിയായ അഖ്സയും പരിസരവും മുസ്‌ലിംകൾക്ക് ഇഴപിരിയാത്ത ആത്മബന്ധമുള്ള കേന്ദ്രങ്ങളാണ്.

ഭൂമുഖത്ത് നിർമിക്കപ്പെട്ട രണ്ടാമത്തെ പള്ളിയാണ് മസ്ജിദുൽ അഖ്സ. പതിനാറ് മാസത്തോളം മുസ്‌ലിംകളുടെ ഖിബ്‌ല ഉജ്ജ്വല ചരിത്രപാരമ്പര്യമുള്ള അഖ്സയായിരുന്നു. മസ്ജിദുൽ അഖ്സക്ക് ഇസ്‌ലാമിൽ വലിയ പ്രാധാന്യമുണ്ട്. നബി(സ്വ) പറഞ്ഞു: ‘നിങ്ങൾ മൂന്ന് പള്ളികളിലേക്ക് മാത്രമേ പ്രതിഫലേച്ഛയോടെ യാത്ര പോകാവൂ. ഒന്ന് മസ്ജിദുൽ ഹറാം, രണ്ടാമത്തേത് എൻ്റെ ഈ പള്ളി(മസ്ജിദുന്നബവി), മൂന്നാമത്തേത് ജറൂസലേമിലെ മസ്ജിദുൽ അഖ്സ'(ബുഖാരി, മുസ്‌ലിം).


എ.ഡി 638ൽ ഉമർ(റ)ൻ്റെ കാലത്താണ് ഖുദ്സ് മുസ്‌ലിം ഭരണത്തിന് കീഴിൽ വരുന്നത്. എല്ലാ മതക്കാർക്കും ആരാധനാ സ്വാതന്ത്ര്യം നിലനിർത്തിക്കൊണ്ടാണ് ഉമർ(റ) ഭരണം നടത്തിയത്. ഖുദ്സ് നിവാസികൾക്ക് ആരാധനാ സ്വാതന്ത്ര്യവും ജീവിത സൗകര്യവുമേർപ്പെടുത്തി സ്വന്തം കൈപ്പടയിൽ തന്നെ അദ്ദേഹം സംരക്ഷണപത്രം എഴുതിക്കൊടുത്തു. ഉബാദതുബ്നുസാമിത്(റ), ശദ്ദാദുബ്നുഔസ്(റ), ഔസുബ്നുസാമിത്(റ) തുടങ്ങിയവർ ഖുദ്സിൽ പ്രബോധനത്തിന് നേതൃത്വം നൽകിയ സ്വഹാബികളാണ്. മാലിക് ബിൻ ദീനാറുൽ ഔസാഇ(റ), സുഫ് യാനുസ്സൗരി(റ), ഇബ്നുശിഹാബിസ്സുഹ് രി(റ) തുടങ്ങിയവർ ഫലസ്തീനിൽ താമസമാക്കിയ താബിഈ പ്രമുഖരാണ്.


പിൽക്കാലത്ത് ഖുദ്സിൽ പരിഷ്കരണ പ്രവർത്തനങ്ങൾ നടക്കുന്നത് എ.ഡി 655ൽ അഞ്ചാമത്തെ അമവി ഭരണാധികാരിയായ അബ്ദുൽ മലിക് ബ്നു മർവാൻ്റെയും മകൻ അൽ വലീദിൻ്റെയും നേതൃത്വത്തിലാണ്. ഇക്കാലത്താണ് ഖുബ്ബത്തുസ്സഖ്റാ എന്ന സ്വർണനിറത്തിൽ ഖുബ്ബയുള്ള ആ മനോഹര ഭവനം പണിയുന്നത്. അബ്ബാസി ഖലീഫ ഹാറൂൺ റഷീദിൻ്റെ ഭരണകാലം ഖുദ്സിൻ്റെ ശോഭനകാലമാണ്. എ.ഡി 638 മുതൽ 1099 വരെ ജൂതരും ക്രിസ്ത്യാനികളും മുസ്‌ലിംകളും ഐക്യത്തിലും സഹിഷ്ണുതയിലും ജീവിതം നയിച്ച പാരമ്പര്യമാണ് ഫലസ്തീനുള്ളത്.

1099 മുതൽ 1295 വരെ കുരിശുയുദ്ധങ്ങളുടെ കാലഘട്ടമാണ്. ബൈത്തുൽ മുഖദ്ദസ് മുസ്‌ലിംകളുടെ കൈയിൽനിന്ന് പിടിച്ചെടുക്കുക എന്നതായിരുന്നു കുരിശുയുദ്ധങ്ങളുടെ ലക്ഷ്യം. എ.ഡി 1099 ജൂലൈ 15ന് കുരിശു സേന രക്തച്ചൊരിച്ചിലിലൂടെ ഖുദ്സ് കീഴടക്കി. പിന്നീട് കുരിശുസൈന്യത്തിൻ്റെ കരങ്ങളിൽനിന്ന് ഖുദ്സിൻ്റെ മോചനം സാധ്യമാകുന്നത് സുൽത്താൻ സ്വലാഹുദ്ദീൻ അയ്യൂബിയിലൂടെയാണ്.

1187 ജൂലൈയിൽ ഹിത്വീൻ താഴ്‌വരയിൽവച്ച് അയ്യൂബി കുരിശുസേനയെ പരാജയപ്പെടുത്തി ഖുദ്സ് തിരിച്ചുപിടിച്ചു. ഇസ്‌ലാമിക ചരിത്രത്തിലെ തുല്യതയില്ലാത്ത അധ്യായങ്ങളാണ് സ്വലാഹുദ്ദീൻ അയ്യൂബിയും ഖുദ്സിൻ്റെ വിമോചന ചരിത്രവും. ഖുദ്സ് കീഴടക്കിയ ശേഷം സ്വലാഹുദ്ദീൻ അയ്യൂബി ശത്രുക്കളോട് വളരെ അനുഭാവത്തോടെയാണ് പെരുമാറിയത്. യൂറോപ്യൻ ചരിത്രകാരന്മാർ അദ്ദേഹത്തെ സലാഹുദ്ദീൻ ദി ഗ്രേറ്റ് എന്നാണ് വിശേഷിപ്പിച്ചത്. 1517-1917 കാലഘട്ടത്തിൽ ഓട്ടോമൻ സാമ്രാജ്യത്തിനുകീഴിലും ഫലസ്തീനിൽ സമാധാനം കളിയാടിയ കാലമായിരുന്നു.


ഇസ്‌ലാമിക വൈജ്ഞാനിക ലോകത്തിന് നിരവധി സംഭാവനകളർപ്പിച്ച നാടാണ് ഫലസ്തീൻ. ഖുദ്സ്, ഗസ്സ, റാമല്ല, ഹിത്വീൻ അടക്കമുള്ള നാടുകൾക്ക് ജ്ഞാനപ്രസരണത്തിൻ്റെയും നാഗരികതയുടെയും ശോഭന ചരിത്രമാണുള്ളത്. മദ്റസത്തുൽ മൻഷഅ്, മദ്റസത്തുൽ സ്വലാഹിയ്യ, മദ്റസത്തുൽ ഖുൻസാനിയ്യ അടക്കമുള്ള അയ്യൂബിക്ക് കീഴിൽ ഖുദ്സിൽ സ്ഥാപിതമായ വൈജ്ഞാനിക കേന്ദ്രങ്ങളാണ്. അൻപതോളം മതവിദ്യാഭ്യാസ കേന്ദ്രങ്ങൾ അക്കാലത്ത് നിലവിലുണ്ടായിരുന്നു.

ഇക്കാലക്ക് മൊറോക്കോ, സ്പെയിൻ, ഇറാഖ്, ഇറാൻ, ഈജിപ്ത് തുടങ്ങിയ നാടുകളിലെ പണ്ഡിതരും വിദ്യാർഥികളും ഖുദ്സിലേക്ക് ഒഴുകിവന്നിരുന്നു. ‘അൽ അഹാദീസുൽ മുഖ്താറ’ എന്ന പ്രസിദ്ധ ഹദീസ് ഗ്രന്ഥരചയിതാവ് ളിയാഉദ്ദീൻ മഖ്ദസി, ചരിത്രകാരനും പണ്ഡിതനുമായ ഇബ്നുൽ ബറൂദിൽ മഖ്ദസി, കർമ്മശാസ്ത്ര പണ്ഡിതനായ മൗഖിഫുദ്ദീനുബ്നു ഖദാമതിൽ മഖ്ദസി തുടങ്ങിയവർ ഖുദ്സ് ഇസ്‌ലാമിക ലോകത്തിന് നൽകിയ സംഭാവനകളാണ്.


ഇമാം ശാഫിഈ(റ)യും ഇമാം ഗസ്സാലി(റ)യും ഖുദ്സ് സന്ദർശിക്കുകയും വൈജ്ഞാനിക മുന്നേറ്റങ്ങൾക്ക് കരുത്തുപകരുകയും ചെയ്തിരുന്നു. ഇമാം ഗസ്സാലി(റ) ഖുദ്സിൽവച്ചാണ് ഇഹ് യാ ഉലൂമിദ്ദീൻ എന്ന അതുല്യ ഗ്രന്ഥത്തിൻ്റെ രചന ആരംഭിച്ചത്. തഫ്സീർ, ഫിഖ്ഹ്, ഹദീസ്, തസ്വവ്വുഫ് തുടങ്ങിയ ജ്ഞാനശാഖകളെല്ലാം ഖുദ്സിൽ പ്രശോഭിതമായിരുന്നു.
തിയോഡർ ഹെർസൽ ദി ജ്യൂയിഷ് സ്റ്റേറ്റ്(ജൂതരാഷ്ട്രം) എന്ന ഗ്രന്ഥമെഴുതി ജൂതന്മാർക്ക് സ്വന്തമായി ഒരു രാഷ്ട്രം വേണമെന്ന സയണിസ്റ്റ് ആശയവുമായി രംഗത്ത് വന്നതോടെയാണ് ഫലസ്തീനും ഖുദ്സും വീണ്ടും അസ്വസ്ഥമാകുന്നത്. ഉസ്മാനിയ്യ ഖിലാഫതിൻ്റെ തകർച്ചക്കുശേഷം ഫലസ്തീൻ ബ്രിട്ടന് കീഴിലായി.

1917 നവംബർ രണ്ടിന് ആർതർ ബാൽഫർ മുന്നോട്ടുവെച്ച സയണിസ്റ്റുകൾക്ക് വേണ്ടിയുള്ള കരാറിൽ ബ്രിട്ടീഷ് ഭരണകൂടം ഒപ്പുചാർത്തിയതോടെയാണ് ജൂതരാഷ്ട്രത്തിനു വേണ്ടിയുള്ള നീക്കങ്ങൾ വ്യവസ്ഥാപിത രീതിയിലേക്ക് മാറുന്നത്. ഇതിൻ്റെ പരിണതിയായി 1918ൽ കേവലം ഏഴു ശതമാനം മാത്രമുണ്ടായിരുന്ന ഫലസ്തീനിലെ ജൂത ജനസംഖ്യ 1947 ആയപ്പോഴേക്കും 37 ശതമാനമായി.

ജൂത കുടിയേറ്റം ഏകദേശം പൂർണരൂപം പ്രാപിച്ച ഘട്ടത്തിൽ ബ്രിട്ടൻ്റെ ഒത്താശയോടെ യു.എൻ.ഒയുടെ 181 ാം പ്രമേയമനുസരിച്ചാണ് ഇസ്റാഇൗൽ രൂപീകരണം നടക്കുന്നത്.
ഫലസ്തീനികളുടെ നിലയ്ക്കാത്ത ആവേശത്തിൻ്റെ പ്രതീകവും ഊർജദായക സ്രോതസുമായ മസ്ജിദുൽ അഖ്സ തന്നെയായിരുന്നു എല്ലാ കാലത്തും ഇസ്റാഇൗലിൻ്റെ മുന്നിലെ ഏറ്റവും വലിയ കരട്. വിദ്വേഷ പ്രത്യയശാസ്ത്രമായ സയണിസ്റ്റ് അധിനിവേശത്തിലൂടെ പള്ളിയുടെ പരിശുദ്ധി കളങ്കപ്പെടുത്താനും അസ്തിത്വത്തിന് മാറ്റങ്ങൾ വരുത്താനും നിഗൂഢമായ ശ്രമങ്ങൾ ഓരോ കാലത്തും അവരുടെ ഭാഗത്ത് നിന്നുണ്ടായിട്ടുണ്ട്. 1967 മുതൽ മുസ്‌ലിംകൾ ഏറെ പവിത്രമായി കരുതുന്ന അഖ്സക്ക് നേരെ നൂറിലധികം തവണ ഇസ്റാഇൗൽ ആക്രമണം അഴിച്ചുവിട്ടിട്ടുണ്ട്.

Content Highlights:Al Aqsa Mosque and Muslims



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചാലക്കുടി; വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പ്രസവ വേദന, സ്വയം പ്രസവമെടുത്ത യുവതിയുടെ കുഞ്ഞ് മരിച്ചു

Kerala
  •  4 days ago
No Image

ഖത്തറിന്റെ പുതിയ പരിശീലകനായി ലൂയി ഗാർഷ്യ

qatar
  •  4 days ago
No Image

ഖത്തറിൽ നടക്കുന്ന അണ്ടർ 17 ഫുട്‌ബോൾ ലോകകപ്പിന്റെ തീയതി പ്രഖ്യാപിച്ചു

qatar
  •  4 days ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്;13-ാം റൗണ്ടില്‍ സമനിലയിൽ പിരിഞ്ഞു; ഗുകേഷും ഡിങ് ലിറനും കലാശപ്പോരിന്

Others
  •  4 days ago
No Image

ഗവൺമെന്റ് ജീവനക്കാർക്ക് ഏഴു ദശലക്ഷം ദിർഹമിൻ്റെ പുരസ്‌കാരം പ്രഖ്യാപിച്ച് യുഎഇ

uae
  •  4 days ago
No Image

തോട്ടട ഐടിഐ സംഘര്‍ഷം; കണ്ണൂര്‍ ജില്ലയില്‍ നാളെ കെഎസ്‌യു പഠിപ്പ് മുടക്ക്

Kerala
  •  4 days ago
No Image

മാടായി കോളജ് വിവാദം: പരസ്യമായി തമ്മിതല്ലി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

Kerala
  •  4 days ago
No Image

റോഡ് മുറിച്ചുകടക്കവെ കെഎസ്ആര്‍ടിസി ബസിടിച്ച് ഭിന്നശേഷിക്കാരിയായ യുവതി മരിച്ചു; ഡ്രൈവര്‍ക്കെതിരെ കേസ്

Kerala
  •  4 days ago
No Image

ലൈഫ് സയൻസ് മേഖലയിൽ 20,000 തൊഴിലവസരങ്ങൾ സൃഷ്‌ടിക്കുമെന്ന് അബൂദബി

uae
  •  4 days ago
No Image

ആരാധനാലയ നിയമത്തിനെതിരെയുള്ള കേസ്; സമസ്തയുടെ ഹരജി നാളെ പരിഗണിക്കും

latest
  •  4 days ago