ജാതിക്കെതിരേ ശ്രീനാരായണ ഗുരു പോരാടി: മന്ത്രി ജി സുധാകരന്‍
മുതുകുളം: നമുക്ക് ജാതിയില്ല എന്ന ആശയ പ്രചരണത്തിന് ശക്തമായ നേതൃത്വം നല്‍കിയ മഹത് വ്യക്തി യാണ് ശ്രീനാരയണ ഗുരുവെന്ന് മന്ത്രി ജി.സുധാകരന്‍.
നമുക്ക് ജാതിയില്ല വിളംബരത്തിന്റെ ശതാബ്ദി വാര്‍ഷികത്തിന്റെ ഭാഗമായി മുതുകുളത്ത് നടന്ന സെമിനാര്‍ ഉത്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ഭരണകൂടങ്ങ ളെ വെല്ലുവിളിക്കാന്‍ മതമേലാളന്‍മാര്‍ ശ്രമിച്ചുകൊണ്ടിരിക്കുന്ന വര്‍ത്തമാനകാലത്ത് നമുക്ക് ജാതിയില്ല വിളംബരത്തിന്റെ ശതാബ്ദി വാര്‍ഷികം ഗൗരവമായി കേരളസമൂഹം ചര്‍ച്ചചെയ്യേണ്ടതാണെന്നും,ശ്രീനാരായണ ഗുരു പറഞ്ഞ കാര്യങ്ങള്‍ എസ് എന്‍ഡിപി യോഗം മറക്കുകയാണെന്നും പറഞ്ഞു.
ശ്രീനാരായണ ഗുരുവിന്റെ വക്താക്കള്‍ എന്ന് അവകാശപ്പെടുന്നവര്‍ ഗുരുവിന്റെ തത്വങ്ങള്‍ പാടെ മറക്കുകയാണെന്ന് മുഖ്യപ്രഭാഷണം നടത്തികൊണ്ട് ശാന്തി ഗിരി ആശ്രമ ഓര്‍ഗനൈസിങ് സെക്രട്ടറി സ്വാമി ഗുരുരത്‌ന ജ്ഞാനതപസ്വി പറഞ്ഞു.
സ്വാഗത സംഘം ചെയര്‍മാന്‍ കെ.വിജയകുമാര്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ സി.പി.എം ജില്ലാ സെക്രട്ടറിയേറ്റംഗം എം.സുരേന്ദ്രന്‍,ഏരിയാ സെക്രട്ടറി എന്‍.സജീവന്‍,കെ കരുണാകരന്‍ ,എന്‍ .ദേവാനുജന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."