സര്‍ക്കാരിനെതിരേ കൂട്ടധര്‍ണ്ണ നടത്തും
ഹരിപ്പാട്: എല്‍.ഡി.എഫ് ഗവണ്മെന്റിന്റെ ജനവിരുദ്ധ നയങ്ങള്‍ തിരുത്തണമെന്നാവശ്യപ്പെട്ട് 30ന് രാവിലെ 10ന് യു.ഡി.എഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആലപ്പുഴ കളക്ട്രേറ്റ് പടിക്കല്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യുന്ന കൂട്ടധര്‍ണ്ണ വിജയിപ്പിക്കുവാന്‍ യു.ഡി.എഫ് ഹരിപ്പാട് നിയോജകമണ്ഡലം കമ്മറ്റി തീരുമാനിച്ചു. നിയോജക മണ്ഡലം ചെയര്മാന് അനില്‍.ബി.കളത്തില്‍ അദ്ധ്യക്ഷനായി.
ഡി.സി.സി പ്രസിഡന്റ് എ.എ ഷുക്കൂര്‍, യു.ഡി.എഫ് ജില്ലാ ചെയര്മാന് എം.മുരളി, കെ.പി.സി.സി ജനറല്‍ സെക്രട്ടറി എം.ലിജു, എം.എം ബഷീര്‍, അഡ്വ.ബി.രാജശേഖരന്, എ.കെ.രാജന്, എസ്.രാജേന്ദ്രകുറുപ്പ്, ഹാരിസ് അണ്ടോളില്‍, എസ്.വിനോദ്കുമാര്‍, എം.ആര്.ഹരികുമാര്‍, അഡ്വ.നൗഷാദ്, സൈനുദ്ദീന്‍, ജേക്കബ് തമ്പാന്, ശ്രീദേവിരാജന്, അഡ്വ.ഷുക്കൂര്‍, എം.ബി.സജി, ഡി.കാശിനാഥന്, ഫക്രുദീന്‍ അലി അഹ്മദ്, സുരേഷ്കുമാര്‍, എന്‍ ശ്രീധരന് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."