വായ് പുണ്ണോ, അര്‍ബുധമോ? എങ്ങനെ തിരിച്ചറിയാം? കാരണങ്ങള്‍ അറിയാം
വായ് പുണ്ണോ, അര്‍ബുധമോ? എങ്ങനെ തിരിച്ചറിയാം? കാരണങ്ങള്‍ അറിയാം
വായ് പുണ്ണ് (Aphthous Ulcer) വരാത്തവരായി ആരുമുണ്ടാകില്ല. ആ സമയത്ത് ഭക്ഷണം കഴിക്കുമ്പോള്‍ ഉണ്ടാകുന്ന വേദനയും ബുദ്ധിമുട്ടും പറഞ്ഞറിയിക്കാന്‍ പറ്റാത്തതാണ്. ഇതു ഏറെ സങ്കീര്‍ണമാകുന്നത് സംസാരിക്കാന്‍പോലും ബുദ്ധിമുട്ടുണ്ടാകുമ്പോഴാണ്. ചില അവസരങ്ങളില്‍ ഇവ കവിള്‍, ചുണ്ടുകള്‍, നാവുകള്‍ എന്നിവയിലും കാണാവുന്നതാണ്. ഇവ സാധാരണയായി, വെള്ള, മഞ്ഞ, ചുവപ്പ് അല്ലെങ്കില്‍ ചാരനിറത്തിലുള്ളവയാണ്. വായ്പുണ്ണ് മാരകമായ അവസ്ഥയല്ലെങ്കിലും ഇവ അങ്ങേയറ്റം വേദനാജനകമാണ്. ചില സന്ദര്‍ഭങ്ങളില്‍, ഒന്നിലധികം വ്രണങ്ങള്‍ ഉണ്ടാകാം, ഇത് വേദന ഇരട്ടിയാക്കുന്നു. വായ്പുണ്ണ് പല കാരണങ്ങള്‍ കൊണ്ടാണ് വരുന്നത്. ചിലതൊക്കെ പേടിക്കാനില്ലെങ്കിലും, മറ്റു ചിലത് ഗൗരവമേറിയതാണ്.
വായ്പുണ്ണ് കാരണങ്ങള്‍ എന്തൊക്കെയാണ്?
1.ഫോളിക് ആസിഡ്, വിറ്റാമിന്‍ ബി 12 എന്നിവയുടെ അഭാവമാണ് പ്രധാന കാരണം
- മുറിവ് : സാധാരണമായ മറ്റൊരു കാരണമാണ് വായിന്റെ തൊലി പല്ലിന്റെ അറ്റം കൊണ്ടോ കടിക്കുമ്പോഴോ മുറിഞ്ഞ ശേഷം പുണ്ണായി മാറുക. വയ്പ്പു പല്ലുകള്‍ കൊള്ളുന്നത് കൊണ്ടും ഇങ്ങനെ ഉണ്ടാകാം
- കുട്ടികളില്‍ സാധാരണ പരീക്ഷാസമയത്തും യുവാക്കളില്‍ മാനസിക സമ്മര്‍ദ്ദമുള്ളപ്പോഴും സ്ത്രീകളില്‍ ആര്‍ത്തവ സമയത്തിനോടുത്തോ ഇവ കൂടുതലായി കണ്ടുവരുന്നു
4.വെണ്ണ, ചിലതരം ധാന്യങ്ങള്‍ എന്നിവയുടെ അലര്‍ജി മൂലവും വായില്‍ വ്രണങ്ങള്‍ ഉണ്ടാകാം
5.അമിതമായി ലഹരിമരുന്നുകള്‍,പാന്‍ മസാല ഉപയോഗിക്കുന്നവരില്‍ ഉണ്ടാകാം
- ഉദരസംബന്ധമായ രോഗങ്ങള്‍: അള്‍സറേറ്റീവ് കോളൈറ്റിസ് , ക്രോണ്‍സ് ഡിസീസ് എന്നീ ഉദരസംബന്ധമായ രോഗങ്ങളുമായി ബന്ധപ്പെട്ടും വായ്പുണ്ണ് പ്രത്യക്ഷപ്പെടാം. ഇത് വയറുവേദന, വയറിളക്കം, ദഹനക്കേട് എന്നീ രോഗലക്ഷണങ്ങളോടൊപ്പമോ അതിനു മുന്നോടിയായോ വരാവുന്നതാണ്.
- ബെഹ്‌സെറ്റ്‌സ് ഡിസീസ്: വായ്പുണ്ണായും രഹസ്യ ഭാഗങ്ങളില്‍ പ്രത്യേകിച്ച് പുരുഷന്‍മാരുടെ ജനനേന്ദ്രിയത്തിലും വട്ടത്തില്‍ ഒരുമിച്ചുണ്ടാകുന്ന മറ്റുചില പുണ്ണുകളും തൊലിപ്പുറത്തും കണ്ണിലുമുണ്ടാകുന്ന മറ്റുചില രോഗലക്ഷണങ്ങളും ഇതോടൊപ്പമുണ്ടാകുന്നു.
8.മരുന്നുകളുടെ ഉപയോഗം: ചില ആന്റിബയോട്ടിക്കുകളും വേദനാസംഹാരികളും കാന്‍സര്‍ ചികിത്സയിലും ഹൃദ്രോഗത്തിന്റെ ചികിത്സയിലും ഉപയോഗിക്കുന്ന ചില മരുന്നുകളും വായ്പുണ്ണ് ഉണ്ടാക്കാറുണ്ട്.
9.ത്വക്ക് രോഗങ്ങള്‍: ലൈക്കന്‍ പ്ലാനസ്, പെംഫിഗസ് തുടങ്ങിയ രോഗാവസ്ഥകള്‍. യഥാസമയം രോഗനിര്‍ണയം നടത്തി തക്കതായ ചികിത്സ നടത്തേണ്ടതാണ്.
10.കാന്‍സര്‍: തുടര്‍ച്ചയായി ഒരേസ്ഥലത്തുണ്ടാകുന്ന വായ്പുണ്ണ് മാസങ്ങളോളം ഉണങ്ങാതെ നില്‍ക്കുകയും നിരന്തരം വലുതാകുകയും രക്തസ്രാവമുണ്ടാകുകയും ചെയ്യുന്നുണ്ടെങ്കില്‍ അവയെ നിസാരമായി കാണരുത്. ഇത് കാന്‍സര്‍ രോഗത്തിന്റെ പ്രാരംഭ ലക്ഷണമാകാം. ഒരു ബയോപ്‌സിയിലൂടെ രോഗം തിരിച്ചറിയുകയും യഥാസമയം ചികിത്സ തേടുകയും ചെയ്യാം.
അര്‍ബുദം ആണോ, എങ്ങനെ തിരിച്ചറിയാം?
മൂന്നാഴ്ചയില്‍ കൂടുതല്‍ മാറാതിരിക്കുന്ന വായിലെ പുണ്ണുകള്‍, ചുമന്നതോ വെളുത്തതോ ആയ പാടുകള്‍. കൂടാതെ വായിന്റെ ഉള്ളില്‍ മൂന്ന് ആഴ്ചയില്‍ കൂടുതല്‍ നീണ്ടു നില്‍ക്കുന്ന മുഴകള്‍ എന്നിവയ്ക്കു ഡോക്ടറിന്റെ സഹായം തേടുക.
ആഹാരം ഇറക്കുമ്പോള്‍ ബുദ്ധിമുട്ട്, തൂക്കം കുറയുക, തീര വിശപ്പില്ലായ്മ എല്ലാം കാന്‍സറിന്റെ സൂചനകളാണ്. സംശയം ഉണ്ടെങ്കില്‍ അര്‍ബുദസാധ്യത ഉള്ള വെള്ള പാടുകള്‍ ബയോപ്‌സി മുഖേന അര്‍ബുദം ഇല്ലെന്നു ഉറപ്പു വരുത്തണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."