HOME
DETAILS

വിദ്യാഭ്യാസ പ്രവേശനത്തിന് കോഴ; കര്‍ശന നടപടിയെന്ന് മുഖ്യമന്ത്രി

  
backup
August 27 2016 | 18:08 PM

%e0%b4%b5%e0%b4%bf%e0%b4%a6%e0%b5%8d%e0%b4%af%e0%b4%be%e0%b4%ad%e0%b5%8d%e0%b4%af%e0%b4%be%e0%b4%b8-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b5%e0%b5%87%e0%b4%b6%e0%b4%a8%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf


ആലപ്പുഴ: വിദ്യാഭ്യാസ പ്രവേശനത്തിന് കോഴ വാങ്ങുന്നത് തുടര്‍ന്നാല്‍ കര്‍ശന നടപടിയെടുക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍.
ആലപ്പുഴയില്‍ സരോജനി ദാമോദരന്‍ ഫൗണ്ടേഷന്റെ സ്‌കോളര്‍ഷിപ്പ് വിതരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിദ്യാഭ്യാസ പ്രവേശത്തിന് കോഴ വാങ്ങുന്നതിനെ അഴിമതിയായാണ് കണക്കാക്കുക.ഇതു വെറും വാക്കല്ല, ഒറ്റ ദിവസം കൊണ്ടു പ്രഖ്യാപിക്കുന്നതുമല്ല.ഉത്തരവാദിത്തോടെയും അര്‍പ്പിതമായ കടമയോടെയുമാണ് താന്‍ ഇക്കാര്യം പറയുന്നതെന്ന് പിണറായി പറഞ്ഞു.
സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കെന്ന പോലെ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപകര്‍ക്കും ജീവനക്കാര്‍ക്കും സര്‍ക്കാരാണ് ശമ്പളം നല്‍കുന്നത്.എന്നിട്ടും വിദ്യാര്‍ഥി പ്രവേനശത്തിലൂടെ കൊള്ള ലാഭം കൊയ്യാന്‍ അവര്‍ ശ്രമിക്കുകയാണ്. കോഴ നല്‍കിയവര്‍ കൊടുത്തെന്ന് പറയാന്‍ തയ്യാറല്ല.
വിദ്യാഭ്യാസ പ്രവേശത്തിന് പണം കൊടുക്കില്ലെന്ന പൊതുബോധത്തിലേക്ക് സമൂഹം എത്തണം. കോഴ കൊടുക്കലും വാങ്ങലും തെറ്റാണെന്ന പൊതു ധാരണ വളര്‍ന്നുവരണമെന്ന് അദ്ദേഹം പറഞ്ഞു. പൊതുവിദ്യാലയങ്ങളുടെ മികവ് വര്‍ധിപ്പിച്ചുകൊണ്ടു മുന്നോട്ടുപോകാനാണു സര്‍ക്കാരിന്റെ തീരുമാനം. ആ മാറ്റം സ്വീകരിക്കാന്‍ അധ്യാപകരും തയാറാകണം. ആദ്യഘട്ടത്തില്‍ ഹൈസ്‌കൂള്‍, ഹയര്‍സെക്കണ്ടറി തലങ്ങളിലും തുടര്‍ന്ന് എല്‍.പി, യു പിയും സ്മാര്‍ട്ട് ക്ലാസ് മുറികളോടെ ഹൈടെക് ആക്കും.വിദ്യാലയങ്ങള്‍ ഹൈടെക് ആകുമ്പോള്‍ അധ്യാപകരിലും ആ മാറ്റമുണ്ടാകണം.
ഏറ്റവും കഴിവുള്ള അതുല്യ പ്രതിഭകളുടെ നേരിട്ടുള്ള ക്ലാസുകള്‍ വിദ്യാര്‍ഥികള്‍ക്ക് ക്ലാസ്മുറിയില്‍ തന്നെ ലഭ്യമാക്കും.എന്‍ജിനീയറിംഗ് കോളജുകളില്‍ ഇത് ഉടന്‍ പദ്ധതി ഉടന്‍ നടപ്പാക്കും.വിദ്യാഭ്യാസത്തിനൊപ്പം നൈപുണ്യ വികസനവും വളര്‍ത്താനുള്ള ശ്രമങ്ങള്‍ തുടങ്ങിയിട്ടുണ്ട്. ആരാധനാലയങ്ങളെ വലിയ തോതില്‍ സഹായിക്കുന്നവര്‍ വിദ്യാലയങ്ങളെ സരസ്വതീ ക്ഷേത്രമായി കണ്ട് സഹായിക്കാവുന്നതാണ്. അതിന് ഒരു മൂര്‍ത്തിയും എതിരാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.പൊതുവിദ്യാഭ്യാസ മേഖലയിലെ നിലവാരം മെച്ചപ്പെടുന്നതോടെ അണ്‍ എയ്ഡഡ് മേഖലയുടെ കച്ചവട മനസ്ഥിതിക്ക് മാറ്റമുണ്ടാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
പ്രായമായവരുടെ സംരക്ഷണത്തിനായി സര്‍ക്കാര്‍ പ്രത്യേക പദ്ധതി നടപ്പാക്കുമെന്നും ഇതിന്റെ വിശദാംശങ്ങള്‍ തയ്യാറായി വരുന്നതായും മുഖ്യമന്ത്രി അറിയിച്ചു.സംസ്ഥാനത്തിന്റെ അടിസ്ഥാന മേഖലയുടെയും ഉത്പാദന മേഖലയുടെയും വളര്‍ച്ച ത്വരിതപ്പെടുത്തും.
സ്വകാര്യ സംരംഭകരുടെയും സന്നദ്ധ സംഘടനകളുടെയും സഹായങ്ങള്‍ ഈ രംഗത്ത് ഒഴിച്ചു കൂടാനാകാത്തതാണെന്നും നല്ല കാര്യങ്ങളിലെല്ലാം ഇവരുടെ സഹായം തേടുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദുബൈ പൊലിസിന്റെ വാഹനനിരയിലേക്ക് ലൂസിഡ് എയർ ഗ്രാൻഡ് ടൂറിംഗ്

uae
  •  2 months ago
No Image

യുഎഇ; ഇന്ത്യൻ പാസ്പോർട്ട് സേവനങ്ങൾ അവതാളത്തിൽ; പാസ്പോർട്ട് സേവ പോർട്ടൽ തകരാറിൽ

uae
  •  2 months ago
No Image

ഡിജിപി പദവിയോ, അതോ രാഷ്ട്രീയ ലക്ഷ്യങ്ങളോ? ഡിജിപിയുടെ റിപ്പോര്‍ട്ടില്‍ എം.ആര്‍ അജിത് കുമാറിനെതിരെ ഗുരുതര കണ്ടെത്തലുകള്‍

Kerala
  •  2 months ago
No Image

പാല്‍ ഉത്പാദന മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ ഇനി ഒറ്റ പോര്‍ട്ടലിനു കീഴില്‍

Kerala
  •  2 months ago
No Image

ഹത്തയിൽ ടൂറിസം സീസൺ; സുരക്ഷാ മേഖലയിൽ ഒരുക്കങ്ങൾ പൂർത്തിയായി

uae
  •  2 months ago
No Image

ഡെമോക്രാറ്റിക് മൂവ്‌മെന്റ് ഓഫ് കേരള (ഡിഎംകെ) അന്‍വറിന്റെ പുതിയ പാര്‍ട്ടി; പ്രഖ്യാപനം നാളെ മഞ്ചേരിയില്‍

Kerala
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-05-10-2024

PSC/UPSC
  •  2 months ago
No Image

ഇലക്ടറല്‍ ബോണ്ട് വിധിക്കെതിരായ പുനഃപരിശോധനാ ഹരജി; വിധിയില്‍ പിഴവില്ലെന്ന് വിലയിരുത്തി സുപ്രീം കോടതി തള്ളി

National
  •  2 months ago
No Image

തെറ്റിദ്ധാരണകള്‍ മാറിയെന്ന് ജിതിനും, മനാഫും; ഇരു കുടുംബങ്ങളും കൂടിക്കാഴ്ച്ച നടത്തി

Kerala
  •  2 months ago
No Image

ദുബൈ മെട്രോയിൽ ഇ സ്കൂട്ടർ നിരോധനം ആർ.ടി.എ പിൻവലിച്ചു

uae
  •  2 months ago