HOME
DETAILS
MAL
കെ.പി.സി.സി പുനഃസംഘടന: ജനപ്രതിനിധികളേയും അഞ്ച് വര്‍ഷം കഴിഞ്ഞവരേയും ഒഴിവാക്കും
backup
September 15 2021 | 10:09 AM
തിരുവനന്തപുരം: കെ.പി.സി.സി, ഡി.സി.സി പുന:സംഘടനയ്ക്ക് മാനദണ്ഡങ്ങള്‍ നിശ്ചയിച്ചു. പുനസംഘടനയില്‍ അഞ്ച് വര്‍ഷം ഭാരവാഹികളായവരെ പരിഗണിക്കേണ്ടതില്ലെന്നാണ് നേതൃത്വത്തിലെ ധാരണ. ജനപ്രതിനിധികളെയും ഒഴിവാക്കും.
കെ.പി.സി.സി അധ്യക്ഷന്‍ കെ.സുധാകരന്, പ്രതിപക്ഷ നേതാവ് വി.ഡി സതീശന്, ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല എന്നിവര്‍ നടത്തിയ ചര്‍ച്ചയിലാണ് മാനദണ്ഡം സംബന്ധിച്ച ധാരണയായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."