HOME
DETAILS

യാത്രക്കിടെ ഛര്‍ദി നിര്‍ത്താന്‍ സാധിക്കാതെ വരുന്നുണ്ടോ? ഇക്കാര്യങ്ങള്‍ ചെയ്ത് നോക്കാം

  
backup
November 12 2023 | 12:11 PM

motion-sickness-causes-and-treatment

യാത്രക്കിടയില്‍ നിര്‍ത്താന്‍ സാധിക്കാത്ത രീതിയില്‍ ഛര്‍ദി വരുന്നത് പലരേയും വിഷമഘട്ടത്തിലാക്കുന്ന കാര്യമാണ്. ഈ പ്രശ്‌നം മൂലം പലര്‍ക്കും ദീര്‍ഘദൂര യാത്രകള്‍ മനസില്ലാ മനസോടെ ഉപേക്ഷിക്കേറി വരാറുണ്ട്. മോഷന്‍ സിക്‌നസ് എന്നാണ് ഈ അവസ്ഥ അറിയപ്പെടുന്നത്.നമ്മുടെ മസ്തിഷ്‌കത്തില്‍ കണ്ണ്, ചെവി, പേശികള്‍, സന്ധികള്‍ എന്നീ അവയവങ്ങളില്‍ നിന്നുള്ള സിഗ്‌നലുകള്‍ മാറി മാറി വരുമ്പോള്‍ ഉണ്ടാകുന്ന ഒരു കണ്‍ഫ്യൂസ്ഡ് റിയാക്ഷന്‍ (Brain's Confused Reaction) ആണ് മോഷന്‍ സിക്‌നസ്. ഏതേ വാഹനങ്ങളില്‍ സഞ്ചരിക്കുമ്പോഴും ഈ അവസ്ഥ നേരിടേണ്ടി വരാം.

സാധാരണയായി സ്ത്രീകളിലും കുട്ടികളിലുമാണ് ഈ ബുദ്ധിമുട്ട് കാണാറ്. തുടര്‍ച്ചയായ യാത്രയില്‍ അസ്വാസ്ഥ്യമായി തുടങ്ങുന്ന ബുദ്ധിമുട്ട്, വയറെരിച്ചില്‍, ഓക്കാനം, ദേഹാസ്വാസ്ഥ്യം, തലകറക്കം, പുളിച്ചു തികട്ടല്‍, ശ്വാസംമുട്ടല്‍ തുടങ്ങിയ ലക്ഷണങ്ങള്‍ ഛര്‍ദിയായി പരിണമിക്കാം. ഗര്‍ഭിണികള്‍, 12 വയസ്സുവരെയുള്ള കുട്ടികള്‍, പെണ്‍കുട്ടികളില്‍ ആര്‍ത്തവമുള്ള സമയം, ചെവിയുടെ രോഗങ്ങള്‍ ഉള്ളവര്‍, പാര്‍ക്കിന്‍സണ്‍ രോഗികള്‍ എന്നിവരില്‍ യാത്രയിലെ ഛര്‍ദി കൂടുതലാണ്.

യാത്രക്കിടയിലെ ഛര്‍ദി കുറയ്ക്കാനുള്ള മാര്‍ഗങ്ങള്‍

യാത്രയ്ക്ക് മുന്‍പ് മിതമായ ആഹാരം മാത്രം കഴിക്കാന്‍ ശ്രദ്ധിക്കുക

ഛര്‍ദിയുടെ ലക്ഷണങ്ങള്‍ കണ്ടാല്‍ മുഖത്തേക്കു വായു ലഭിക്കാന്‍ എസി വെന്റ് അല്ലെങ്കില്‍ വാഹനത്തിന്റെ ഡോറിന്റെ ഗ്ലാസ് താഴ്ത്തി അതിനു സമീപം ഇരിക്കുക.

വാഹനമോടുമ്പോള്‍ ഫോണ്‍, പുസ്തകം, ലാപ്‌ടോപ് എന്നിവ ഉപയോഗിക്കാതിരിക്കുക.

കാറിന്റെ മുന്‍സീറ്റില്‍ ഇരിക്കുക. അല്ലെങ്കില്‍ വാഹനത്തിന്റെ അധികം കുലുക്കം ഇല്ലാത്ത സ്ഥലത്ത് ഇരിക്കാന്‍ ശ്രദ്ധിക്കുക.

ബസ്സില്‍ ജനലരികെയുള്ള സീറ്റില്‍ ഇരിക്കാം.


വാഹനമോടുമ്പോള്‍ ചാരി, കണ്ണുകളടച്ച് ഇരിക്കുന്നതു ഛര്‍ദി തടയും.

മുന്നോട്ടു പോകുന്ന വണ്ടിയുടെ അതേ ദിശയിലുള്ള സീറ്റില്‍ തന്നെ ഇരിക്കണം. എതിര്‍ ദിശയിലുള്ളതോ വശങ്ങളിലുള്ളതോ ആയ സീറ്റുകളില്‍ ഇരിക്കുന്നത് ഒഴിവാക്കുക.

പുറത്തേക്കു നോക്കുകയാണെങ്കില്‍ ദൂരെ ചക്രവാളത്തിലേക്കോ ആകാശത്തിലേക്കോ നോക്കുക.

നുണഞ്ഞിറക്കുന്ന തരത്തിലുള്ള മിഠായികള്‍ കൂടെ കരുതുക. പുതിനയുടെയും മറ്റും രുചിയുള്ളതു നല്ലത്.

ഗന്ധമുള്ള ഔഷധങ്ങള്‍ – തുളസി, ഗ്രാംപൂ, നാരങ്ങ എന്നിവ മണക്കാന്‍ ഉപയോഗിക്കാം.

സീറ്റില്‍ നിവര്‍ന്നു തന്നെ ഇരിക്കാന്‍ ശ്രമിക്കുക.
ന്മവളവുകളിലും കയറ്റങ്ങളിലും വാഹനത്തിന്റെ വേഗത കുറയ്ക്കാം.

അസ്വാസ്ഥ്യം തോന്നിയാല്‍ വാഹനം വേഗത കുറയ്ക്കുക. നിര്‍ത്താനും ആവശ്യപ്പെടാം.

തല പുറത്തേക്കിടാതിരിക്കുക.
ഇടയ്ക്കു നിര്‍ത്തി മുഖം കഴുകി, പുറത്തേക്കിറങ്ങി, കാറ്റുകൊണ്ട് വിശ്രമിച്ചു യാത്ര തുടരുക.

യാത്രയ്ക്കിടെ ഛര്‍ദിയെക്കുറിച്ചുള്ള സംസാരവും ചര്‍ച്ചകളും ഒഴിവാക്കാം.
ഹെയര്‍പിന്‍ വളവുകള്‍ കയറുമ്പോഴും ഇറങ്ങുമ്പോഴും വാഹനത്തിനുള്ളില്‍ കിടക്കാതിരിക്കുക. കഴിവതും ഇരുന്നു തന്നെ യാത്ര ചെയ്യുക.

വാഹനത്തിനുള്ളില്‍ ഛര്‍ദിച്ചാല്‍, ആ ഛര്‍ദി നീക്കം ചെയ്തു വാഹനം വൃത്തിയാക്കിയതിനുശേഷം യാത്ര തുടരുക. ഛര്‍ദിയുടെ ഗന്ധമേല്‍ക്കുന്നതു വീണ്ടും ഛര്‍ദിക്കാന്‍ ഇടയാക്കും.

Content Highlights:Motion Sickness Causes and Treatment



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

57 മണിക്കൂര്‍ രക്ഷാപ്രവര്‍ത്തനം...കുഴല്‍ക്കിണറില്‍ വീണ അഞ്ചു വയസ്സുകാരനെ പുറത്തെടുത്തത് ജീവനറ്റ്; കണ്ണീരായി നാട് 

National
  •  4 days ago
No Image

ആരാധനാലയ സംരക്ഷണ നിയമം: സമസ്തയുടെ ഹരജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും

National
  •  4 days ago
No Image

വിദ്വേഷപ്രസംഗം നടത്തിയ ജഡ്ജിയെ ഇംപീച്ച് ചെയ്യാന്‍ ഇന്‍ഡ്യാ സഖ്യം; എങ്ങിനെ നടപ്പാക്കും? ഇതുവരെ ആറുനീക്കങ്ങള്‍; മൂന്നെണ്ണം പരാജയം | in depth

National
  •  4 days ago
No Image

തൃശൂ‍ർ; ബാറിൽ മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ സോഡാ കുപ്പി കൊണ്ട് യുവാവിൻ്റെ തലക്കടിച്ച് പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

Kerala
  •  4 days ago
No Image

കൊല്ലത്ത് ബസിനുള്ളിൽ വിദ്യാർത്ഥികളും യുവാക്കളും തമ്മിൽ കയ്യാങ്കളി, കാരണം ഒരു നായക്കുട്ടി

Kerala
  •  4 days ago
No Image

ചാലക്കുടി; വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പ്രസവ വേദന, സ്വയം പ്രസവമെടുത്ത യുവതിയുടെ കുഞ്ഞ് മരിച്ചു

Kerala
  •  4 days ago
No Image

ഖത്തറിന്റെ പുതിയ പരിശീലകനായി ലൂയി ഗാർഷ്യ

qatar
  •  4 days ago
No Image

ഖത്തറിൽ നടക്കുന്ന അണ്ടർ 17 ഫുട്‌ബോൾ ലോകകപ്പിന്റെ തീയതി പ്രഖ്യാപിച്ചു

qatar
  •  4 days ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്;13-ാം റൗണ്ടില്‍ സമനിലയിൽ പിരിഞ്ഞു; ഗുകേഷും ഡിങ് ലിറനും കലാശപ്പോരിന്

Others
  •  4 days ago
No Image

ഗവൺമെന്റ് ജീവനക്കാർക്ക് ഏഴു ദശലക്ഷം ദിർഹമിൻ്റെ പുരസ്‌കാരം പ്രഖ്യാപിച്ച് യുഎഇ

uae
  •  4 days ago