മാധ്യമ സ്വാതന്ത്ര്യം നിയന്ത്രിക്കാന്‍ സര്‍ക്കാരിന് പോലും കഴിയില്ലെന്ന് ഇന്നസെന്റ് എം.പി
ആലുവ: മാധ്യമ സ്വാതന്ത്ര്യം നിയന്ത്രിക്കാന്‍ സര്‍ക്കാരിന് പോലും കഴിയില്ലെന്ന് ഇന്നസെന്റ് എം.പി പറഞ്ഞു. കേരള ജേര്‍ണലിസ്റ്റ് യൂനിയന്‍ 7-ാം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി 'ജുഡീഷ്യറിയും മാധ്യമങ്ങളും' എന്ന വിഷയത്തില്‍ നടന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മാധ്യമങ്ങള്‍ സത്യസന്ധമായി വാര്‍ത്തകള്‍ നല്‍കുന്നതിനാലാണ് അനീതിയും അഴിമതിയും അക്രമങ്ങളും കുറയുന്നതിന് ഇടയാക്കുന്നത്.
ഏറെ ത്യാഗങ്ങള്‍ സഹിച്ചാണ് മാധ്യമ പ്രവര്‍ത്തകര്‍ തൊഴില്‍ ചെയ്യുന്നത്. ഇവരെ നിയന്ത്രിക്കാന്‍ ശ്രമിക്കുന്നത് സമൂഹത്തിന് ദോഷം ചെയ്യും. സമൂഹത്തിന്റെ അറിയാനുള്ള അവകാശം കവര്‍ന്നെടുക്കുന്നതിന് തുല്യമാകും. മാധ്യമ പ്രവര്‍ത്തനം തടയാമെന്ന് ആരെങ്കിലും ധരിച്ചാല്‍ ലോകം അംഗീകരിക്കില്ല. സമീപകാലത്ത് മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരായി നടന്നിട്ടുള്ള അക്രമ സംഭവങ്ങള്‍ അപലനീയമാണ്. ജനങ്ങളുടെ അറിയാനുള്ള അവകാശങ്ങള്‍ സംരക്ഷിക്കാന്‍ കോടതിക്ക് ബാധ്യതയുണ്ട്.
അതിനുള്ള സാഹചര്യമൊരുക്കാന്‍ സര്‍ക്കാരിനും ജനങ്ങള്‍ക്കും ഉത്തരവാദിത്വമുണ്ട്. തെറ്റായ വഴികളിലൂടെ സഞ്ചരിക്കുന്ന പൊതുപ്രവര്‍ത്തകരെ പോലും ശരിയായ വഴിയിലേക്ക് നയിക്കുന്നതും മാധ്യമങ്ങളുടെ ഇടപെടല്‍ മൂലമാണെന്നും ഇന്നസെന്റ് എം.പി പറഞ്ഞു.
കെ.ജെ.യു വെബ്‌സൈറ്റിന്റെ ഉദ്ഘാടനവും പി.ടി. തോമസ് എം.എല്‍.എ നിര്‍വ്വഹിച്ചു. നഗരസഭ ചെയര്‍പേഴ്‌സണ്‍ ലിസി എബ്രഹാം, അഡ്വ എ ജയശങ്കര്‍, എന്‍.എം. പിയേഴ്‌സണ്‍, എന്‍. അനില്‍ ബിശ്വാസ്, കെ.സി. സ്മിജന്‍, ഷാജി ഇടപ്പള്ളി എന്നിവര്‍ പ്രസംഗിച്ചു.
ഇന്ന് രാവിലെ നടക്കുന്ന സമ്മേളനം ഇന്ത്യന്‍ ജേര്‍ണലിസ്റ്റ് യൂണിയന്‍ ദേശീയ സെക്രട്ടറി എസ്. സബാനായകന്‍ ഉദ്ഘാടനം ചെയ്യും. മണപ്പുറം ഗ്രൂപ്പ് ചെയര്‍മാന്‍ നന്ദകുമാര്‍ ഇന്‍ഷൂറന്‍സ് പദ്ധതി പ്രഖ്യാപിക്കും. എസ്. ശര്‍മ്മ എം.എല്‍.എ കാര്‍ഡു വിതരണം ചെയ്യും. വി.കെ. ഇബ്രാഹിംകുഞ്ഞ് എം.എല്‍.എ കെ,ജെ,യു അംഗങ്ങളായ ജനപ്രതിനിധികളെ ആദരിക്കും. കെ.ജെ.യു സമ്മേളനപ്പതിപ്പിന്റെ പ്രകാശനം സി.കെ. ആശ എം.എല്‍.എ നിര്‍വ്വഹിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."