റിയാദ് എയറിൽ വൻ തൊഴിലവസരങ്ങൾ;നിരവധി രാജ്യങ്ങളിൽ റിക്രൂട്ട്‌മെന്റ് ഡ്രൈവ്
റിയാദ്: സഊദി അറേബ്യയുടെ പുതിയ വിമാന കമ്പനിയായ റിയാദ് എയര്‍ റിക്രൂട്ട്‌മെന്റ് നടപടികൾ തുടങ്ങിയിരിക്കുന്നു.സഊദി പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ടാണ് എയര്‍ലൈനിന് വേണ്ടി പ്രവർത്തനങ്ങൾ നടത്തുന്നത്. 2025-ല്‍ പറന്നുയരാന്‍ വേണ്ടിയുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കി കൊണ്ടിരിക്കുകയാണ്. റിയാദ് എയര്‍ ലോഗോ പതിച്ച നീല നിറത്തിലുള്ള വിമാനം എയര്‍പോര്‍ട്ടില്‍ വെച്ച് പറന്നുയരുന്നതിന്റെ മനോഹര ദൃശ്യങ്ങള്‍ അടുത്തിടെ വെെറലായിരുന്നു. ഇപ്പോൾ ഇതാ വിമാനത്തിൽ ജോലിക്കായി ആളെ നിയമിക്കുന്നു. ഇതിന് വേണ്ടിയുള്ള റിക്രൂട്ട്‌മെന്റ് നടപടികൾ ആരംഭിച്ചിട്ടുണ്ട്.
റിയാദ് എയർ നൂറുകണക്കിന് ജീവനക്കാരെ നിയമിക്കാൻ ആണ് തീരുമാനിച്ചിരിക്കുന്നത്. ഇതിന് വേണ്ടി ഉദ്യോഗാർഥികളെ കണ്ടെത്താൽ വിവിധ രാജ്യങ്ങളിൽ റിക്രൂട്ട്മെന്റ് നടത്താൻ തീരുമാനിച്ചിരിക്കുന്നത്. ക്യാബിൻ ക്രൂ, മെയിന്റനൻസ് വർക്ക്സ്, പൈലറ്റുമാർ, വിവിധ കോർപ്പറേറ്റ് തസ്തികകൾ, എൻജിനീയർമാർ, എന്നീ വിഭാഗത്തിലാണ് ഇപ്പോൾ ഒഴിവുകൾ ഉള്ളത്. ദുബൈയിൽ ആണ് റിക്രൂട്ട്‌മെന്റ് ഡ്രൈവ് ഇപ്പോൾ നടത്തുന്നത്. ഈ വർഷം തന്നെ സഊദി, പാരീസ് തുടങ്ങിയ രാജ്യങ്ങളിലും റിക്രൂട്ട്‌മെന്റ് ഡ്രൈവ് സംഘടിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു. 2024 അവസാനത്തോടെ റിക്രൂട്ട് നടപടികൾ ഊർജിതമാക്കും. 300 ക്യാബിൻ ക്രൂവിനെ ആണ് 2024ൽ റിക്രൂട്ട് ചെയ്യാൻ ഉദ്ദേശിക്കുന്നത്. 2024 ആദ്യ പാദത്തിൽ തന്നെ ഇത്രയും ജീവനക്കാർ ജോലിയിൽ പ്രവേശിക്കും എന്ന് റിയാദ് എയറിന്റെ ചീഫ് ഓപ്പറേറ്റിംഗ് ഓഫിസർ പീറ്റർ ബെല്ല്യൂ പറഞ്ഞു. ലോകോത്തര ടീമിനെ ജോലിക്കായി നിയമിക്കാൻ ആണ് ലക്ഷ്യം വെക്കുന്നത്.
ലോഞ്ചിങ് പ്രഖ്യാപിച്ചതിന് ശേഷം (മാർച്ച് 2023) അപേക്ഷകൾ ക്ഷണിച്ചിരുന്നു. 900,000 അപേക്ഷകൾ ആണ് ഇതുവരെ ലഭിച്ചിരിക്കുന്നതെന്ന് ചീഫ് ഓപ്പറേറ്റിംഗ് ഓഫിസർ പീറ്റർ ബെല്ല്യൂ വ്യക്തമാക്കി. നിരവധി രാജ്യങ്ങളിൽ നിന്നുള്ളവർ അപേക്ഷകരായി ഉണ്ട്. ഇതിൽ 52 ശതമാനം സ്ത്രീകളാണ്. ഈ വർഷം ഒക്ടോബറിൽ ലണ്ടനിൽ എയർലൈൻ റിക്രൂട്ട്മെന്റ് റോഡ്ഷോ നടത്തിയിരുന്നു റിയാ് എയർ. 2030 ആകുമ്പോഴേക്കും നിരവധി തൊഴിൽ അവസരങ്ങൾ സൃഷ്ട്ടിക്കും. നേരിട്ടും അല്ലാതെയും 200,000 തൊഴിലവസരങ്ങൾ സൃഷ്ട്ടിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രാദേശികമായും രാജ്യാന്തരമായും വിവിധ സ്ഥലങ്ങളിലേക്ക് റൂട്ടുകളും അനുവദിച്ചിട്ടുണ്ട്. കൂടുതൽ ജോലിക്കാരെ നിയമിക്കുന്നതിലൂടെ കൂടുതൽ സ്ഥലങ്ങളിലേക്ക് വിമാന സർവീസുകൾ തുടങ്ങും. നിരവധി റൂട്ടുകളുമായി 2025 പകുതിയോടെ പ്രവർത്തനം ആരംഭിക്കാൻ ആണ് തീരുമാനിച്ചിരിക്കുന്നത്. 2030 ഓടെ 100 ലധികം സ്ഥലങ്ങളിലേക്ക് പറക്കാൻ ആണ് ലക്ഷ്യം വെക്കുന്നത്.
പ്രാദേശികമായും അന്തർദേശീയമായും നിരവധി റൂട്ടുകളിലേക്ക് സർവീസുകൾ ഉണ്ടായിരിക്കും. 2025 പകുതിയോടെ പുതിയ സർവീസുകൾ എല്ലാം ആരംഭിക്കും. 2030 ഓടെ 100 ലധികം സഥലങ്ങളിലേക്ക് പറക്കുന്നതിലൂടെ സഊദിയുടെ സാമ്പത്തിക സ്ഥിതിയിൽ വലിയമാറ്റങ്ങൾ ഉണ്ടായിരിക്കും. വിശാലമായ സാമ്പത്തിക വളർച്ചയ്ക്ക് ഇത് കാരണമാകും. സഊദിയിൽ കൂടുതൽ തൊഴിൽ അവസരങ്ങൾ സൃഷ്ട്ടിക്കുന്നതിലൂടെ കൂടുതൽ ആളുകൾ സഊദിയിലേക്ക് എത്തും. പരിചയ സമ്പത്തുള്ളവരെയാണ് ആദ്യഘട്ടത്തിൽ റിയാദ് എയർ വിളിക്കുന്നത്. റിയാദ് എയറിൽ ജോലിയിലേക്ക് അപേക്ഷിക്കേണ്ടത് വെബ്‌സൈറ്റ് വഴി മാത്രമായിരിക്കണം. വെബ്സെെറ്റിൽ കയറി കരിയറിൽ പോയി ജോലിക്കായി അപേക്ഷ നൽക്കാവുന്നതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."