HOME
DETAILS

ദുര്‍വൃത്തിയല്ല, സദ്ഗുണമാണ് ജിഹാദ്

  
backup
September 16 2021 | 19:09 PM

896323323-2


നാസര്‍ ഫൈസി കൂടത്തായി

'അന്യ മതസ്ഥയായ പെണ്‍കുട്ടിയെ ലൈംഗികമായി ഉപയോഗിക്കുന്നതോ ചതിക്കുന്നതോ നശിപ്പിക്കുന്നതോ ഇസ്‌ലാം തത്വപ്രകാരം ഒരു തിന്മയല്ല, പുണ്യമാണ്. സ്വര്‍ഗത്തിലെത്താനുള്ള ഒരു വഴിയാണ് എന്ന സത്യം മനസ്സിലാക്കുക ' (താമരശ്ശേരി രൂപത പ്രസിദ്ധീകരിച്ച ഞായര്‍ ക്ലാസുകളില്‍ പഠിപ്പിക്കുന്ന 'സത്യങ്ങളും വസ്തുതകളും 33 ചോദ്യോത്തരങ്ങളിലൂടെ' എന്ന പാഠപുസ്തകം പേജ്: 124) .


ഈ കല്ലുവച്ച കള്ളം നിരത്തിയത് ആദരിക്കപ്പെടേണ്ട സഭയില്‍ നിന്നാണെന്നറിയുമ്പോള്‍ നാര്‍ക്കോട്ടിക് ജിഹാദും ലൗ ജിഹാദും യാതൊരു തെളിവുമില്ലാതെ എഴുതി വായിച്ച പാലാ ബിഷപ്പും പിടിച്ചതിലപ്പുറം മാളത്തിലെന്ന മട്ടില്‍ എല്ലാ മാന്യതയുടെ സീമയും കടന്ന് എഴുതിയുണ്ടാക്കി പഠിപ്പിക്കുന്ന താമരശ്ശേരി രൂപതയും വിദ്വേഷത്തിന്റെ പ്രചാരകരും വെറുപ്പിന്റെ ഉപാസകരുമായി മാറിയതായി കാണുന്നത് ഖേദകരമാണ്. തിരുത്തുണ്ടാകുമെന്ന് പ്രതീക്ഷിക്കട്ടെ. പുസ്തകം തുടരുന്നു: ' ലൗ ജിഹാദ് ഒരു യാഥാര്‍ഥ്യമാണ്. വളരെ ആസൂത്രിതമായി നടപ്പിലാക്കുന്ന ലൗ ജിഹാദ് പ്രത്യക്ഷത്തില്‍ പ്രണയ വിവാഹം എന്ന് തോന്നിപ്പിച്ചേക്കാം. പ്രണയത്തെ ആയുധമാക്കി ഇസ്‌ലാമിനെ വളര്‍ത്തുന്ന രീതിയാണിത്.പ്രസ്തുത നിഗൂഢപദ്ധതിക്ക് ഇസ്‌ലാമിക സംഘടനകളുടെയും നിയമ രാഷ്ട്രീയ സംവിധാനങ്ങളുടെയും സഹായം ലഭിക്കുന്നുണ്ട്'.


പുസ്തകത്തിലെ വിഷാക്ഷരങ്ങള്‍ ഇനിയും ധാരാളമാണ്. ജിഹാദികളായ താലിബാനികളെയാണ് പാലാ ബിഷപ്പ് തന്റെ പ്രസംഗത്തില്‍ പറഞ്ഞതെന്നും മുസ്‌ലിംകളെയും ഇസ്‌ലാമിനെയും ഇസ്‌ലാം മത സംഘടകളെയും പറയാത്ത ബിഷപ്പിനെ എതിര്‍ക്കുന്നത് ശരിയല്ലെന്നും പറയുന്നവര്‍ താമരശ്ശേരി രൂപതയുടെ ഈ പാഠപുസ്തകത്തെ എങ്ങനെ ന്യായീകരിക്കും. തെറ്റായിപ്പോയെന്ന് ബോധ്യപ്പെട്ടാല്‍ തിരുത്തേണ്ടത് ബിഷപ്പുമാരാണ്.
ലൗ ജിഹാദ്, നാര്‍ക്കോട്ടിക് ജിഹാദ് എന്ന് വിമര്‍ശകര്‍ പറയുന്നതും അതിനോട് പ്രതികരിച്ച് കിണര്‍ ജിഹാദ്, ഫ്രാങ്കോ ജിഹാദ് എന്ന് സൈബറിടങ്ങളില്‍ കുറിച്ചിടുന്നതും തെറ്റായ പ്രയോഗവും ആഗോള ഇസ്‌ലാമിക വിരുദ്ധരുടെ ആക്ഷേപഹാസ്യവുമാണ്. പവിത്രമായ ധാര്‍മിക വശമാണ് ജിഹാദ്. അതിനെ നീചവൃത്തിയോട് ചേര്‍ത്തുവയ്ക്കുന്നു എന്നതാണ് വലിയ അപരാധം. അറിഞ്ഞ് ആക്ഷേപിക്കുന്നതാണ് വിദ്വേഷകരെങ്കില്‍ അറിയാതെ ആവര്‍ത്തിക്കുന്ന വിവരദോഷമാണ് ആക്ഷേപഹാസ്യര്‍ ചെയ്യുന്നത്.


ജിഹാദ് എന്നാല്‍ കഠിന പ്രയത്‌നം, തീവ്രമായ പരിശ്രമം എന്നാണ് അര്‍ത്ഥം. ഇസ്‌ലാമിന്റെ മൗലികതയാണ് ജിഹാദ്. ആത്മസംസ്‌കരണം മുതല്‍ ജീവത്യാഗം വരേ നീളുന്ന പ്രക്രിയയാണത്. വൈജ്ഞാനിക വിപ്ലവവും സ്വാതന്ത്ര്യ സമരവും സാമൂഹിക പരിവര്‍ത്തനവും ക്ഷേമ പ്രവര്‍ത്തനങ്ങളും എല്ലാം ജിഹാദാണ്. സ്വന്തം മനസ്സിലെ ദുര്‍വിചാരങ്ങളോടും ദുര്‍മേദസ്സുകളോടും സ്വയമേവ നടത്തുന്ന പോരാട്ടമാണ് 'ജിഹാദുല്‍ അക്ബര്‍ ' ( ഏറ്റവും വലിയ യുദ്ധം). എല്ലാ ജിഹാദുകളുടെയും അടിസ്ഥാനം ജിഹാദുന്നഫ്‌സ് (സ്വന്തത്തോടുള്ള സമരം) ആണ്. സ്വന്തത്തിനും സ്വന്തം ദേഹേച്ഛകള്‍ക്കുമെതിരെയുള്ള ജിഹാദ് ചെയ്യാത്തവര്‍ക്ക് അതിനപ്പുറം മറ്റൊരു ജിഹാദിലും ഭാഗവാക്കാവാന്‍ കഴിയില്ല. ഇസ്‌ലാമികമായ ആദര്‍ശങ്ങള്‍ക്കനുസരിച്ച് സ്വന്തം ജീവിതത്തെ ചിട്ടപ്പെടുത്തുകയും സത്യമെന്ന് ഉറപ്പുള്ള ആദര്‍ശത്തെ മറ്റുള്ളവര്‍ക്ക് ചേര്‍ത്ത് നല്‍കുവാനായി പ്രയത്‌നിക്കുകയും അതിന്റെ മാര്‍ഗത്തില്‍ ത്യാഗങ്ങള്‍ ചെയ്യുകയെന്ന ജിഹാദുന്നഫ്‌സ് ചെയ്യാത്തവര്‍ക്ക് പിശാചിനെ ചെറുക്കുവാനും അവിശ്വാസിയോട് പ്രബോധനം നടത്താനും അധര്‍മിയോട് സായുധ പ്രതിരോധം നടത്താനും സാധിക്കില്ല. എല്ലാ ജിഹാദുകളുടെയും അടിത്തറയാണ് ജിഹാദുന്നഫ്‌സ് എന്ന ജിഹാദുല്‍ അക്ബര്‍.
ദൈവസ്മരണയും അവന്റെ പ്രീതി നേടാനുള്ള അഭിലാഷവുമാണ് ജിഹാദിന് പ്രേരിപ്പിക്കുന്ന ഘടകം. വ്യക്തി വിമലീകരണത്തിന്റെ അടിത്തറയാണ് ദൈവസ്മരണ. നബി(സ) പറഞ്ഞു: നിങ്ങളുടെ നാഥന് ഏറ്റവും ഇഷ്ടപ്പെട്ട, നിങ്ങളുടെ സ്ഥാനങ്ങളെ ഉയര്‍ത്തുന്ന, സ്വര്‍ണവും വെള്ളിയും ധര്‍മം ചെയ്യുന്നതിനേക്കാള്‍ ശ്രേഷ്ടമായ, രക്തസാക്ഷിത്വത്തെക്കാള്‍ മഹത്തായ കര്‍മത്തെ കുറിച്ച് ഞാന്‍ നിങ്ങള്‍ക്ക് പറഞ്ഞുതരട്ടെയോ അതത്രെ അല്ലാഹുവിനെ സ്മരിക്കുക (ദിക്‌റുല്ലാഹ്) (ഇബ്‌നുമാജ)


ആദര്‍ശമനുസരിച്ച് ജീവിക്കാനും അത് പ്രബോധനം ചെയ്യാനും തടസങ്ങളില്ലാത്ത വിധം അവസരമുണ്ടാക്കുന്നതിന് വേണ്ടി നിലവിലുള്ള സാമൂഹ്യ സാധ്യതയെ പരമാവധി ഉപയോഗപ്പെടുത്തുന്ന രീതിയാണ് പ്രവാചകന്‍മാര്‍ അവലംബിച്ചത്. മുസ്‌ലിംകളല്ലാത്ത കുടുംബക്കാരുടെ സംരക്ഷണത്തില്‍ ജീവിക്കുകയും തനിക്ക് വേണ്ടി അവര്‍ സഹിക്കുന്ന ത്യാഗ ജീവിതത്തില്‍ അവരോടൊപ്പം നില്‍ക്കുകയും ചെയ്യുമ്പോഴും ഇസ്‌ലാമിക പ്രബോധനം നിര്‍വഹിക്കുവാന്‍ അവസരം സൃഷ്ടിക്കുകയാണ് നബി(സ) ചെയ്തത്. ആദര്‍ശ പ്രബോധനത്തിന്റെ വീഥിയില്‍ അക്രമങ്ങളും പീഡനങ്ങളും സഹിച്ച് നീങ്ങുന്നതും ജിഹാദിന്റെ വഴിയായി ഇസ്‌ലാം ഗണിക്കുന്നു.


ഇന്ത്യയില്‍ ബഹുമത സമൂഹമാണ് നിലവിലുള്ളത്. ഇസ്‌ലാമിന്റെ മാനവികതയെ കുറിച്ച് അജ്ഞതയും ജിഹാദിനെ തെറ്റിദ്ധരിക്കപ്പെട്ടും നില്‍ക്കുന്നു. യാദൃശ്ചികമല്ല; പലതും മനഃപ്പൂര്‍വം. തെറ്റിദ്ധാരണകള്‍ നീക്കി നേരിന്റെ വഴിയേ നടത്തുന്ന പ്രക്രിയയാണ് ഇന്ത്യന്‍ മുസ്‌ലിംകള്‍ നിര്‍വഹിക്കേണ്ട ഉത്തമ ജിഹാദ്. പാരസ്പര്യത്തിന്റെ അകല്‍ച്ച ഗുരുതരമാണ്. വിരോധവും വെറുപ്പും വിദ്വേഷവും നിലനില്‍ക്കുന്നത് പ്രബോധനത്തെ ബാധിക്കും. പ്രതിയോഗിയോട് പ്രബോധനം നടത്തുന്നത് പ്രയാസകരമാണ്. പ്രബോധകന്‍ പ്രബോധിതനോട് അടുക്കുന്ന ഏത് ശ്രമവും നിരര്‍ത്ഥകമാകും. അകല്‍ച്ച സൃഷ്ടിച്ച മറ മാറ്റിയെടുക്കാതെ പ്രബോധനം ഫലപ്രദമല്ല. ശാന്തമായ അന്തരീക്ഷത്തിലും സൗഹൃദ സാഹചര്യത്തിലും സമാധാനപരമായി നടത്തുന്ന പ്രബോധനമേ ഫലം ചെയ്യൂ. അത്തരം സാധ്യതാ സാഹചര്യത്തില്‍ മാത്രമേ മനസ് തുറന്ന് കേള്‍ക്കാനും ഉള്‍ക്കൊള്ളാനും സാധിക്കൂ. സത്യം ബോധ്യപ്പെട്ട ശേഷവും നിരാകരിക്കുന്നതില്‍ പ്രബോധകന്‍ കുറ്റക്കാരനല്ല. പ്രബോധിതരെ കാര്യം ബോധ്യപ്പെടുത്താതെ അവരില്‍ സത്യത്തെ സന്നിവേശിപ്പിക്കാന്‍ ശ്രമിക്കുന്നത് നിരര്‍ത്ഥകമാണ്. എന്റെ കടമ ഞാന്‍ നിര്‍വഹിച്ചു അവര്‍ സ്വീകരിക്കാത്തതിന് ഞാന്‍ ഉത്തരവാദിയല്ല എന്ന് പറയുന്നത് എപ്പോഴാണെന്ന് തിരിച്ചറിയണം. ബധിരനോട് ഞാന്‍ എല്ലാം പറഞ്ഞു നീ കേള്‍ക്കാത്തതിന് ഞാന്‍ ഉത്തരവാദിയല്ല, അന്ധനോട് ഞാന്‍ എല്ലാം കാണിച്ചു നീ കാണാത്തതിന് ഞാന്‍ ഉത്തരവാദിയല്ല എന്ന് പറയുന്നത് പോലെയാണ് പ്രബോധനം ഉള്‍ക്കൊള്ളാന്‍ കഴിയാത്ത സാഹചര്യത്തില്‍ പ്രബോധിതരെ പ്രബോധനവുമായി സമീപിക്കുന്നത്. സാമുദായിക സ്പര്‍ധ ഒഴിവാക്കിയാലേ സ്‌നേഹത്തിന്റെയും സൗഹൃദത്തിന്റെയും അന്തരീക്ഷം തെളിഞ്ഞ് വരൂ.


സ്വാതന്ത്ര്യത്തിന് മുമ്പ് സൗഹൃദത്തിന്റെ മലയാള പരിസരം രൂപപ്പെട്ടിരുന്നു. വിദേശിക്കെതിരേ പോരാടാന്‍ സമരമുഖത്ത് ഉറച്ചു നിന്നത് സൗഹൃദത്തിന്റെ കൂട്ടായ്മയിലാണ്. പറങ്കിക്കെതിരേ പട നയിച്ച് സാമൂതിരിയുടെ അധികാരം സംരക്ഷിക്കാന്‍ കുഞ്ഞാലി മരക്കാര്‍മാര്‍ക്ക് പ്രചോദനം നല്‍കിയത് മുസ്‌ലിം പണ്ഡിതന്മാരുടെ യുദ്ധാഹ്വാനമാണ്. ശൈഖ് സൈനുദ്ധീന്‍ മഖ്ദൂം (റ)ന്റെ 'തുഹ്ഫത്തുല്‍ മുജാഹിദീന്‍ ' (സമരയോദ്ധാക്കള്‍ക്ക് ഒരു ഉപഹാരം) എന്ന ഗ്രന്ഥവും കോഴിക്കോട് ഖാസി മുഹമ്മദ് (റ) വിന്റെ ഖുത്വുബാ സമാഹാരമായ 'അല്‍ ഖുത്വുബത്തുല്‍ ജിഹാദിയ്യ ' (യുദ്ധപ്രഭാഷണങ്ങള്‍ ) എന്ന ഗ്രന്ഥവും സാമൂതിരിയെന്ന അമുസ്‌ലിമിന്റെ അധികാര സംരക്ഷണത്തിന് വേണ്ടി, മുസ്‌ലിംകള്‍ക്ക് വിശ്വാസപരമായി സാമൂതിരിയേക്കാള്‍ അടുത്ത് നില്‍ക്കുന്ന അഹ്‌ലു കിതാബ് (വേദത്തിന്റെ ആളുകള്‍) ആയ പോര്‍ച്ചുഗീസിനെതിരെ സായുധ പോരാട്ടം നടത്താന്‍ മുസ്‌ലിംകളെ സജ്ജമാക്കുന്നതായിരുന്നു. ജിഹാദിലെ ഖിതാലും(സായുധ പോരാട്ടം) ശഹീദും (രക്തസാക്ഷിത്വം ) നാടിന്റെയും വിശ്വാസത്തിന്റെയും സ്വാതന്ത്ര്യ സംരക്ഷണത്തിന്റേതാണെന്ന് ഇവിടെ സ്ഥിതീകരിക്കപ്പെടുന്നു.


പോര്‍ച്ചുഗീസിനെതിരെയുള്ള നായര്‍ മാപ്പിള സഖ്യത്തിന്റെ യുദ്ധവിജയത്തെ കുറിച്ച് മൂന്ന് സ്ഥലത്ത് അല്ലാഹു സാമൂതിരിക്ക് നല്‍കിയ നിഅ്മത്ത് (അനുഗ്രഹം) എന്ന് തുഹ്ഫയില്‍ പറയുന്നുണ്ട്. ഇതേ സംബന്ധിച്ച് വി.സി ശ്രീജന്‍ എഴുതിയത്: ' യഹൂദരല്ലാത്തവരെ യഹോവയോ നസ്രാണിയല്ലാത്തവരെ യേശുവോ അനുഗ്രഹിച്ചിട്ടില്ല. അല്ലാഹു സാമൂതിരിയെ അനുഗ്രഹിച്ചു എന്ന് പറയാന്‍ ഇസ്‌ലാമിക പണ്ഡിതന്മാര്‍ക്ക് മാത്രമേ സാധിക്കൂ'.
മാപ്പിളമാര്‍ വിശുദ്ധ യുദ്ധം നടത്തിയില്ലായിരുന്നുവെങ്കില്‍ എഴുത്തഛന് തിരൂരില്‍ സ്വസ്ഥമായിരുന്ന് രാമായണ കാവ്യരചന നടത്താന്‍ കഴിയുമായിരുന്നില്ലെന്ന് കെ.കെ.എന്‍ കുറുപ്പ് എഴുതിയിട്ടുണ്ട്.


ഡോ.എം.ജി.എസ് നാരായണന്‍ എഴുതി: ' കോഴിക്കോട്ടെ സാമൂതിരി മധ്യകാല ദശകങ്ങളില്‍ രൂപമെടുത്ത ഇസ്‌ലാമിക മഹാസഖ്യത്തിന്റെ ഹിന്ദു രാജാവായി അംഗീകരിക്കപ്പെട്ടു. അതുകൊണ്ടാണ് പതിനാറാം നൂറ്റാണ്ടില്‍ ശൈഖ് സൈനുദ്ധീന്‍ മഖ്ദൂം പറങ്കികള്‍ക്കെതിരായി സാമൂതിരിയുടെ നേതൃത്വത്തില്‍ ഹിന്ദുക്കളും മുസ്‌ലിംകളും ചേര്‍ന്ന് ജിഹാദ് നടത്താന്‍ ആഹ്വാനം ചെയ്തത്. ഫത്ഹുല്‍ മുബീന്‍ എന്ന അറബി കാവ്യത്താല്‍ ചാലിയം കോട്ടപിടിച്ച കഥ വര്‍ണിക്കുമ്പോള്‍ കോഴിക്കോട്ടെ ഖാസി മുഹമ്മദ് (റ) തുര്‍ക്കിയിലേയും ഈജിപ്തിലേയും സുല്‍ത്താന്‍ മാരേക്കാള്‍ സാമൂതിരിയെ വാഴ്ത്താന്‍ ഇടവന്നതും ഈ പശ്ചാത്തലത്തിലാണ് ' (കോഴിക്കോട് ചരിത്രത്തില്‍ നിന്ന് ചില ഏടുകള്‍ പേജ്: 45)


വ്യക്തി സംസ്‌കരണം മുതല്‍ വിശ്വാസ, ജീവിത സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള സായുധ പോരാട്ടത്തില്‍വരെ വരേ ജിഹാദുണ്ട്. ഇസ്‌ലാം കഠിനമായി വിലക്കിയതാണ് മദ്യം, വ്യഭിചാരം, ചതി, സ്ത്രീ പീഡനം. ഖുര്‍ആന്‍ പറയുന്നു: 'നിങ്ങള്‍ വ്യഭിചാരത്തെ സമീപിക്കരുത്. നിശ്ചയം അത് നീചവൃത്തിയാണ്. ദുഷിച്ച മാര്‍ഗവുമാണ് ' ( 17:32)


നബി തിരുമേനി(സ) പറയുന്നു: 'നിശ്ചയം, ഒരു മദ്യപാനി വിശ്വാസിയായി കൊണ്ട് അയാള്‍ മദ്യപിക്കില്ല, ഒരു വ്യഭിചാരി വിശ്വാസിയായി കൊണ്ട് അയാള്‍ വ്യഭിചരിക്കില്ല'. സ്ത്രീപീഡനത്തിന് ഇസ്‌ലാമിക ഭരണത്തില്‍ വധശിക്ഷയാണെന്ന് വരുമ്പോള്‍ തിന്മയുടെ ആഴം അളന്നെടുക്കാം.
കുറ്റകൃത്യങ്ങളും ദുര്‍വൃത്തികളും പവിത്രമായ ജിഹാദിനോട് ചേര്‍ത്തുവയ്ക്കുന്നതിലെ കുബുദ്ധി തിരിച്ചറിയണം. ലൗ ജിഹാദ് ആരോപിക്കുന്നതിന്റെ പ്രതിവാക്യമായി കിണര്‍ ജിഹാദും ഫ്രാങ്കോ ജിഹാദും പ്രയോഗിക്കുന്നവരും മലര്‍ന്ന് കിടന്ന് തുപ്പുകയാണ്. എന്നാല്‍ മറ്റു മതക്കാര്‍ ആദരിക്കുന്ന പദങ്ങളെ അക്കൂട്ടത്തിലെ തിന്മയുടെ ഉപാസകരോട് ചേര്‍ത്ത് പറയുന്നതും ശരിയല്ല. ലൗ കുരിശോ, ശ്രീരാമ ലഹരിയോ ആരോപിക്കുന്നത് മുസ്‌ലിമിന് കുറ്റകരമാണ്. അപര മതങ്ങളേയും വേദങ്ങളേയും ആരാധനകളേയും ചിഹ്നങ്ങളേയും നിന്ദിക്കുന്നതും പരിഹസിക്കുന്നതും ആക്ഷേപിക്കുന്നതും നിഷിദ്ധമെന്ന തത്വമാണ് ഇസ്‌ലാമിനുള്ളത്. ഏതെങ്കിലും വിഭാഗത്തോടുള്ള പ്രതിഷേധവും അമര്‍ശവും അനീതികൊണ്ട് പ്രതികരിക്കരുതെന്ന് ഖുര്‍ആന്‍ നിര്‍ദേശിക്കുന്നുണ്ട്. വിശ്വാസിയുടെ ജിഹാദിന്റെ കാതല്‍ തിന്മയോട് വിയോജിച്ചും നന്മയോട് ചേര്‍ന്ന് നിന്നുമാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഒഴിഞ്ഞു പോകാന്‍ നിര്‍ദ്ദേശം പിന്നാലെ തീവര്‍ഷം; ദക്ഷിണ ലബനാനില്‍ ആക്രമണം അഴിച്ചുവിട്ട് ഇസ്‌റാഈല്‍

International
  •  a month ago
No Image

ദീപാവലിനാളിൽ പുകമൂടി ഡൽഹി

National
  •  a month ago
No Image

മുനമ്പം വഖഫ് ഭൂമി വിഷയം സര്‍ക്കാര്‍ ഇടപെട്ട് പരിഹരിക്കണം- പി.കെ കുഞ്ഞാലിക്കുട്ടി

Kerala
  •  a month ago
No Image

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴക്ക് സാധ്യത

Weather
  •  a month ago
No Image

'ഇന്ത്യ ഒരു രാജ്യം ഒരു മതേതര സിവില്‍ കോഡ്' രീതിയിലേക്ക്' പ്രധാനമന്ത്രി

National
  •  a month ago
No Image

'തന്തക്ക് പറഞ്ഞാല്‍ അതിനപ്പുറത്തെ തന്തക്കാണ് പറയേണ്ടത്, അത് ഞാന്‍ പറയുന്നില്ല' സുരേഷ് ഗോപിക്ക് എം.വി ഗോവിന്ദന്റെ മറുപടി

Kerala
  •  a month ago
No Image

ഇന്ദിരാ ഗാന്ധി: ഇന്ത്യയുടെ ഉരുക്ക് വനിത 

National
  •  2 months ago
No Image

'എന്റ കുഞ്ഞിന് മരുന്നിനായി ഞാന്‍ എവിടെ പോവും' യുഎന്‍ അഭയാര്‍ഥി ഏജന്‍സിയുടെ നിരോധനത്തില്‍ ആശങ്കയിലായി ഫലസ്തീന്‍ ജനത

International
  •  2 months ago
No Image

കുതിച്ചുയര്‍ന്ന് പൊന്നിന്‍ വില; 20 ദിവസം കൊണ്ട് 3440 രൂപയുടെ വര്‍ധന

Business
  •  2 months ago
No Image

ഭൂമി തര്‍ക്കത്തിനിടെ ഉത്തര്‍ പ്രദേശില്‍ കൗമാരക്കാരനെ തലയറുത്തുകൊന്നു

National
  •  2 months ago