കാഞ്ഞിരപ്പള്ളിയില്‍ സിവില്‍ സര്‍വീസ് കോച്ചിങ് സെന്റര്‍ അനുവദിക്കുന്ന കാര്യം പരിഗണിക്കും: മന്ത്രി കെ.ടി ജലീല്‍
കാഞ്ഞിരപ്പള്ളി: സംസ്ഥാന ന്യൂനപക്ഷ ക്ഷേമവകുപ്പിന് കീഴിലുള്ള മുസ്ലിം യൂത്ത് കോച്ചിങ് സെന്ററിനോടനുബന്ധിച്ച് സിവില്‍ സര്‍വീസ് കോച്ചിങ് സെന്റര്‍ അനുവദിക്കുന്ന കാര്യം പരിഗണിക്കുമെന്ന് മന്ത്രി കെ.ടി ജലീല്‍. സി.സി.എം.വൈയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച സ്നേഹോപഹാരസംഗമം ഉദ്ഘാടനം ചെയ്യുകയായായിരുന്നു അദ്ദേഹം .
കാഞ്ഞിരപ്പള്ളി എം.എല്‍.എ ഡോ. എന്‍ ജയരാജ് അധ്യക്ഷത വഹിച്ച യോഗത്തില്‍ ആന്റോ ആന്റണി എം.പി മുഖ്യ പ്രഭാഷണം നടത്തി. മന്ത്രി കെ. ടി ജലീല്‍ ജില്ലാ പഞ്ചായത്തംഗം അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കലിന് സുവനീര്‍ നല്കി പ്രകാശന കര്‍മവും നിര്‍വഹിച്ചു സെന്ററിലെ പരിശീലനത്തിലൂടെ കേന്ദ്ര സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നിയമനം ലഭിച്ച പൂര്‍വ്വ വിദ്യാഥികളെയും, മത്സര പരീക്ഷകളില്‍ ഉന്നത റാങ്ക് നേടിയവരെയും എം.ജി സര്‍വകലാശാല സെനറ്റ് മെമ്പര്‍ വി.പി ഇസ്മായില്‍ മൊമന്റോ നല്കി ആദരിച്ചു.നൈാര്‍ പള്ളി കോമ്പൗണ്ടില്‍ തയ്യാറാക്കിയ പവലിയനില്‍ നടന്ന സ്നേഹോപഹാര സംഗമത്തില്‍ പ്രിന്‍സിപ്പല്‍ ഷെരീഫാ ബീവി സ്വാഗതം ആശംസിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."