HOME
DETAILS

നരവേട്ടയുടെ 39ാം നാള്‍; അല്‍ശിഫ ആശുപത്രിക്കുള്ളില്‍ ഇസ്‌റാഈല്‍ സൈന്യത്തിന്റെ കടന്നാക്രമണം

  
backup
November 15 2023 | 04:11 AM

israel-raids-gazas-al-shifa-hospital

നരവേട്ടയുടെ 39ാം നാള്‍; അല്‍ശിഫ ആശുപത്രിക്കുള്ളില്‍ ഇസ്‌റാഈല്‍ സൈന്യത്തിന്റെ കടന്നാക്രമണം

ഗസ്സ: അപലപനങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കുമപ്പുറം പ്രതികരണമേതുമില്ലാത്ത ലോകത്തിന്റെ മുഴുവന്‍ മൗനാനുവാദത്തോടെ ഇസ്‌റാഈല്‍ സൈന്യം ഫലസ്തീനില്‍ തങ്ങളുടെ സംഹാര താണ്ഡവം അതിരൂക്ഷമായി തുടരുന്നു. ഗസ്സയിലെ അല്‍ശിഫ ആശുപത്രിക്കുള്ളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ് ഇസ്‌റാഈല്‍ സൈന്യം. ഹമാസ് പോരാളികളെ അക്രമിക്കാനെന്നും ബന്ദികളെ ആശുപത്രിക്കുള്ളിലാണ് ഒളിപ്പിച്ചിരിക്കുന്നതെന്നും പറഞ്ഞാണ് ഈ കടന്നാക്രമണം.

എന്നാൽ ആശുപത്രിക്കുള്ളിൽ നൂറുകണക്കിന് രോഗികളും അഭയാർഥികളായെത്തിയ ആയിരക്കണക്കിന് സിവിലിയൻമാരുമല്ലാതെ മറ്റാരുമില്ലെന്ന് ആരോഗ്യമന്ത്രാലയ വക്താൾ വ്യക്തമാക്കുന്നു. നിരന്തരമായി അൽശിഫ ആശുപത്രിയിൽ നിന്ന് വെടിവെപ്പുണ്ടാകുന്നതായി ഗസ്സ ആരോഗ്യമന്ത്രാലയം അറിയിച്ചു. 650 രോഗികളും 5000ത്തിനും 7000ത്തിനു ഇടക്ക് സിവിലിയൻമാരും അൽശിഫ ആശുപത്രിയിൽ തുടരുന്നുവെന്നാണ് റിപ്പോർട്ട്. 1000ത്തോളം ആരോഗ്യപ്രവർത്തകരും ആശുപത്രിയിൽ കുടുങ്ങി കിടക്കുന്നുണ്ട്. ആശുപത്രി വളപ്പിൽ സൈനിക ടാങ്കുകളും ബുൾഡോസറുകളും നിരത്തി വിന്യസിച്ചിരിക്കുകയാണ്.

അതേസമയം, ഇസ്‌റാഈൽ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ രോഗികളെ തെരുവുകളിലേക്ക് ഇറക്കി വിടില്ലെന്ന് അൽശിഫ ആശുപത്രി അഡ്മിനിസ്‌ട്രേഷൻ അറിയിച്ചു. സുരക്ഷിതമായ മാനുഷിക ഇടനാഴിയിലൂടെ രോഗികളുടെ ആരോഗ്യം പരിഗണിച്ച് മാത്രമേ ഒഴിപ്പിക്കൽ നടത്തുവെന്ന് അൽശിഫ ആശുപത്രി ഡയറക്ടർ അറിയിച്ചതായി ഗസ്സ ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. അൽശിഫ ആശുപത്രിയിലുള്ളവരുടെ ജീവൻ രക്ഷിക്കാനായി ഇടപെടണമെന്ന് ആരോഗ്യമന്ത്രാലയ വക്താവ് അശറഫ് അൽ ഖുദ്‌റ ഖത്തറിനോടും ഈജിപ്തിനോടും ആവശ്യപ്പെട്ടു.

ബോംബിട്ടും വെടിവെച്ചും ഒപ്പം വൈദ്യുതി മുടക്കിയും ഉപരോധം തീർത്തും ഗസ്സയിലെ അൽ ശിഫ ആശുപത്രിയിൽ ഇസ്‌റാഈൽ കൊന്നൊടുക്കിയ 179 ഫലസ്തീനികളെ ആശുപത്രിവളപ്പിൽതന്നെ കൂട്ടക്കുഴിമാടമൊരുക്കി ഖബറടക്കി. ഇന്ധനം തീർന്ന് ഇരുട്ടിലായ ആശുപത്രിയിൽ ഇൻകുബേറ്ററിൽ കഴിഞ്ഞിരുന്ന ഏഴ് നവജാത ശിശുക്കളും അത്യാഹിത വിഭാഗത്തിലെ 29 രോഗികളും കഴിഞ്ഞദിവസം മരണത്തിന് കീഴടങ്ങിയിരുന്നു.

ബോംബിങ്ങിലും വെടിവെപ്പിലും കൊല്ലപ്പെട്ടവരുടേതടക്കമുള്ള മൃതദേഹങ്ങൾ സംസ്‌കരിക്കാനാകാതെ ആശുപത്രി വളപ്പിൽ അഴുകിയ നിലയിലായിരുന്നു. ഇവ പുറത്തേക്കു മാറ്റാൻ അനുമതി നിഷേധിച്ചതിനെ തുടർന്നാണ് ആശുപത്രി വളപ്പിൽ തന്നെ ഖബറിടമൊരുക്കിയതെന്ന് അൽ ശിഫ ഡയറക്ടർ മുഹമ്മദ് അബൂ സാൽമിയ പറഞ്ഞു. കനത്ത മഴക്കിടെ ആശുപത്രി മുറ്റത്തുതന്നെ മയ്യിത്ത് നമസ്‌കാരം നിർവഹിച്ചാണ് ഖബറടക്കം നടത്തിയത്.

'അതിനിടെ സ്ത്രീകളേയും കുട്ടികളേയും കൊല്ലുന്നത് ഇസ്‌റാഈൽ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് കാനഡ രംഗത്തെത്തി.
പരമാവധി സംയമനം പാലിക്കണമെന്ന് ഞാൻ ഇസ്‌റാഈൽ സർക്കാരിനോട് അഭ്യർത്ഥിക്കുന്നു. ടെലിവിഷനിലൂടെയും സോഷ്യൽമീഡിയയിലൂടെയും ലോകം ഇതെല്ലാം കാണുന്നുണ്ട്. ഡോക്ടർമാരുടെയും കുടുംബാംഗങ്ങളുടെയും രക്ഷപ്പെട്ടവരുടെയും മാതാപിതാക്കളെ നഷ്ടപ്പെട്ട കുട്ടികളുടെയും സാക്ഷ്യങ്ങൾ ഞങ്ങൾ കേൾക്കുന്നു' ട്രൂഡോയുടെ വാക്കുകളെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തൃശൂ‍ർ; ബാറിൽ മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ സോഡാ കുപ്പി കൊണ്ട് യുവാവിൻ്റെ തലക്കടിച്ച് പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

Kerala
  •  4 days ago
No Image

കൊല്ലത്ത് ബസിനുള്ളിൽ വിദ്യാർത്ഥികളും യുവാക്കളും തമ്മിൽ കയ്യാങ്കളി, കാരണം ഒരു നായക്കുട്ടി

Kerala
  •  4 days ago
No Image

ചാലക്കുടി; വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പ്രസവ വേദന, സ്വയം പ്രസവമെടുത്ത യുവതിയുടെ കുഞ്ഞ് മരിച്ചു

Kerala
  •  4 days ago
No Image

ഖത്തറിന്റെ പുതിയ പരിശീലകനായി ലൂയി ഗാർഷ്യ

qatar
  •  4 days ago
No Image

ഖത്തറിൽ നടക്കുന്ന അണ്ടർ 17 ഫുട്‌ബോൾ ലോകകപ്പിന്റെ തീയതി പ്രഖ്യാപിച്ചു

qatar
  •  4 days ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്;13-ാം റൗണ്ടില്‍ സമനിലയിൽ പിരിഞ്ഞു; ഗുകേഷും ഡിങ് ലിറനും കലാശപ്പോരിന്

Others
  •  4 days ago
No Image

ഗവൺമെന്റ് ജീവനക്കാർക്ക് ഏഴു ദശലക്ഷം ദിർഹമിൻ്റെ പുരസ്‌കാരം പ്രഖ്യാപിച്ച് യുഎഇ

uae
  •  4 days ago
No Image

തോട്ടട ഐടിഐ സംഘര്‍ഷം; കണ്ണൂര്‍ ജില്ലയില്‍ നാളെ കെഎസ്‌യു പഠിപ്പ് മുടക്ക്

Kerala
  •  4 days ago
No Image

മാടായി കോളജ് വിവാദം: പരസ്യമായി തമ്മിതല്ലി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

Kerala
  •  4 days ago
No Image

റോഡ് മുറിച്ചുകടക്കവെ കെഎസ്ആര്‍ടിസി ബസിടിച്ച് ഭിന്നശേഷിക്കാരിയായ യുവതി മരിച്ചു; ഡ്രൈവര്‍ക്കെതിരെ കേസ്

Kerala
  •  4 days ago