ഉദയനിധി സ്റ്റാലിന്‍ ഇനി മന്ത്രി; 'സ്ഥാനത്തെ പദവിയായി കാണാതെ ഉത്തരവാദിത്വത്തോടെ പ്രവര്‍ത്തിക്കും' ആദ്യ ട്വീറ്റ്
ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്റെ മകനും ഡി.എം.കെ യുവജന വിഭാഗം അധ്യക്ഷനുമായ ഉദയനിധി സ്റ്റാലിന്‍ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. രാവിലെ 9.30യ്ക്ക് രാജ്ഭവനിലെ ദര്‍ബാര്‍ ഹാളിലായിരുന്നു സത്യപ്രതിജ്ഞ. മുഖ്യമന്ത്രിയും പിതാവുമായ സ്റ്റാലിന്‍ പിതാവിന്റെ സഹോദരി കനിമൊഴി എം.പി തുടങ്ങിയവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു. മന്ത്രി സ്ഥാനത്തെ ഒരു പദവിയായി കാണാതെ ഉത്തരവാദിത്വത്തോടെ പ്രവര്‍ത്തിക്കുമെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു. കായിക യുവജനക്ഷേമ വകുപ്പുകളാണ് ഉദയനിധിക്ക് ലഭിച്ചത്. ഉദയനിധിയെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താനുള്ള ശുപാര്‍ശ ഗവര്‍ണര്‍ ആര്‍.എന്‍.രവി അംഗീകരിച്ചിരുന്നു.
எப்போதும் வழிநடத்தும் மாண்புமிகு முதலமைச்சர்@mkstalin அவர்களிடம், சமூகநீதி திட்டங்களை செயல்படுத்தி தமிழர் நலன் காக்கும் திராவிட மாடல் அரசின் அமைச்சரவையில் பங்கேற்க வாய்ப்பளித்ததற்கு நன்றி தெரிவித்து வாழ்த்து பெற்றேன். பதவியாக கருதாமல் பொறுப்பாக உணர்ந்து என்றும் பணியாற்றிடுவேன். pic.twitter.com/M43S8kRcFO
— Udhay (@Udhaystalin) December 14, 2022
2008 ല്‍ നിര്‍മാതാവായാണ് ഉദയനിധി സ്റ്റാലിന്‍ സിനിമാ മേഖലയിലേക്ക് എത്തുന്നത്. വിജയ് തൃഷ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളിലെത്തിയ കുരുവിയായിരുന്നു ആദ്യ ചിത്രം. പിന്നീട് 2012 ല്‍ ഒരു കല്‍ ഒരു കണ്ണാടി എന്ന സിനിമയിലൂടെ ബിഗ്‌സ്‌ക്രീനില്‍ മുഖം കാണിച്ചു. തുടര്‍ന്ന് നന്‍ബെന്‍ഡ, ഗെത്ത്, മനിതന്‍, നിമിര്‍, സൈക്കോ തുടങ്ങി നിരവധി ചിത്രങ്ങളില്‍ വേഷമിട്ടു.
2021ലാണ് ഡി.എം.കെ ടിക്കറ്റില്‍ ആദ്യമായി ഉദയനിധി മത്സരിക്കുന്നത്. മുത്തച്ഛന്‍ കരുണാനിധിയുടെ മണ്ഡലമായ ചേപ്പക്തിരുവള്ളികേനിയിലെ എം.എല്‍.എയാണ് ഉദയനിധി സ്റ്റാലിന്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."