HOME
DETAILS

'പിഞ്ചു കുഞ്ഞുങ്ങളെ കൊന്ന് തള്ളുന്നത് അവസാനിപ്പിക്കൂ' ഇസ്‌റാഈലിനോട് ജസ്റ്റിന്‍ ട്രൂഡോ; ഹമാസാണ് യുദ്ധക്കുറ്റം ചെയ്യുന്നതെന്ന് നെതന്യാഹു

  
backup
November 15 2023 | 06:11 AM

trudeau-says-killing-of-babies-in-gaza-must-stop-netanyahu-responds

'പിഞ്ചു കുഞ്ഞുങ്ങളെ കൊന്ന് തള്ളുന്നത് അവസാനിപ്പിക്കൂ' ഇസ്‌റാഈലിനോട് ജസ്റ്റിന്‍ ട്രൂഡോ; ഹമാസാണ് യുദ്ധക്കുറ്റം ചെയ്യുന്നതെന്ന് നെതന്യാഹു

ഒട്ടാവ: ഇസ്‌റാലിനെതിരെ രൂക്ഷവിമര്‍ശവുമായി കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ. ഗസ്സ മുനമ്പില്‍ സ്ത്രീകളെയും കുട്ടികളെയും പിഞ്ചുകുഞ്ഞുങ്ങളെയും കൊല്ലുന്നത് അവസാനിപ്പിക്കണമെന്ന് ട്രൂഡോ ആവശ്യപ്പെട്ടു.

'പരമാവധി സംയമനം പാലിക്കണമെന്ന് ഞാന്‍ ഇസ്‌റാഈല്‍ സര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കുന്നു. ടെലിവിഷനിലൂടെയും സോഷ്യല്‍മീഡിയയിലൂടെയും ലോകം ഇതെല്ലാം കാണുന്നുണ്ട്. ഡോക്ടര്‍മാരുടെയും കുടുംബാംഗങ്ങളുടെയും രക്ഷപ്പെട്ടവരുടെയും മാതാപിതാക്കളെ നഷ്ടപ്പെട്ട കുട്ടികളുടെയും സാക്ഷ്യങ്ങള്‍ ഞങ്ങള്‍ കേള്‍ക്കുന്നു' ട്രൂഡോയുടെ വാക്കുകളെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. 'സ്ത്രീകളുടെയും കുട്ടികളുടെയും ശിശുക്കളുടെയും കൊലപാതകത്തിന് ലോകം സാക്ഷ്യം വഹിക്കുന്നു. ഇത് അവസാനിപ്പിക്കണം,' ബ്രിട്ടീഷ് കൊളംബിയയിലെ പടിഞ്ഞാറന്‍ പ്രവിശ്യയില്‍ നടത്തി ഒരു വാര്‍ത്താ സമ്മേളനത്തില്‍ കനേഡിയന്‍ പ്രധാനമന്ത്രി പറഞ്ഞു.ഹമാസ് സിവിലിയന്മാരെ മനുഷ്യകവചമായി ഉപയോഗിക്കുന്നത് അവസാനിപ്പിക്കണമെന്നും ബന്ദികളാക്കിയ എല്ലാവരെയും മോചിപ്പിക്കണമെന്നും ട്രൂഡോ ആവശ്യപ്പെട്ടു.

അതേസമയം എന്നാല്‍ ലോക നേതാക്കള്‍ ഹമാസിനെയാണ് അപലപിക്കേണ്ടത്, ഇസ്‌റാഈലിനെയല്ല എന്നായിരുന്നു ഇസ്‌റാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ പ്രതികരണം. ഇരട്ട യുദ്ധക്കുറ്റം ചെയ്തത് ഹമാസ് ആണ്. ഇസ്‌റാഈലല്ല. സിവിലിയന്‍സിന് പിന്നില്‍ ഒളിക്കുമ്പോള്‍ തന്നെ സിവിലിയന്‍മാരുടെ പിന്നില്‍ ഒളിക്കുന്നു. സിവിലിയന്‍സിനെ അപകടപ്പെടുത്താതിരിക്കാനുള്ള കാര്യങ്ങള്‍ ഇസ്‌റാഈല്‍ ചെയ്യുമ്പോള്‍ അഅവര്‍ക്ക് ഉപദ്രവമുണ്ടാക്കുന്ന കാര്യങ്ങളാണ് ഹമാസ് ചെയ്യുന്നത്' - നെതന്യാഹു പറയുന്നു. ലോകശക്തികള്‍ ഹമാസിനെ പരാജയപ്പെടുത്താന്‍ ഇസ്‌റാഈലിനെ പിന്തുണക്കുകയാണ് ചെയ്യേണ്ടതെന്നും നെത്‌ന്യാഹു കൂട്ടിച്ചേര്‍ത്തു. ട്രൂഡോയുടെ വിമര്‍ശനത്തിന് പിന്നാലെയായിരുന്നു നെതന്യാഹുവിന്റെ പ്രതികരണം.

ഒക്ടോബര്‍ 7ലെ ഹമാസ് ആക്രമണത്തിന് പിന്നാലെ ട്രൂഡോ ഇസ്‌റാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനോട് സംസാരിച്ചിരുന്നു. ഹമാസ് ആക്രമണത്തെ ട്രൂഡോ അപലപിക്കുകയും ചെയ്തിരുന്നു. നവംബറിന്റെ തുടക്കത്തില്‍ ഇരുവരും വീണ്ടും സംസാരിച്ചു. പ്രതിരോധിക്കാനുള്ള ഇസ്‌റാഈലിന്റെ അവകാശത്തെ പിന്തുണച്ചതായും കനേഡിയന്‍ പ്രധാനമന്ത്രിയുടെ ഓഫിസില്‍ നിന്നുള്ള പ്രസ്താവനയില്‍ പറയുന്നു.സിവിലിയന്മാരെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത ആവര്‍ത്തിച്ച് പറയുമ്പോള്‍ തന്നെ ഇസ്‌റാഈലിന്റെ സ്വയം പ്രതിരോധത്തിനുള്ള അവകാശത്തിന് പിന്തുണ പ്രഖ്യാപിച്ച നിരവധി രാജ്യങ്ങളുടെ നേതാക്കളുടെ സംയുക്ത പ്രസ്താവനയിലും കനേഡിയന്‍ പ്രധാനമന്ത്രി ഒപ്പുവച്ചിരുന്നു.

നേരത്തെ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണും ഇസ്‌റാഈലിനെതിരെ രംഗത്തുവന്നിരുന്നു. ഗസ്സയില്‍ ബോംബാക്രമണത്തിലൂടെ സാധാരണക്കാരെ കൊല്ലുന്നത് ഇസ്‌റാഈല്‍ അവസാനിപ്പിക്കണമെന്നാണ് മാക്രോണ്‍ ആവശ്യപ്പെട്ടത്. ബോംബാക്രമണത്തിന് ന്യായീകരണമില്ലെന്നും വെടിനിര്‍ത്തല്‍ ഇസ്‌റാഈലിന് ഗുണം ചെയ്യുമെന്നും മാക്രോണ്‍ ബിബിസിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബലാത്സംഗക്കേസ്: നടന്‍ ബാബുരാജിന് മുന്‍കൂര്‍ ജാമ്യം

Kerala
  •  17 days ago
No Image

കുടുംബ സംഗമം സംഘടിപ്പിച്ചു

oman
  •  17 days ago
No Image

വയനാടിനായി പ്രത്യേക പാക്കേജ് ഉടന്‍ പ്രഖ്യാപിക്കും; കേന്ദ്രം ഉറപ്പുനല്‍കിയതായി കെ.വി തോമസ്

Kerala
  •  17 days ago
No Image

സംഭല്‍ മസ്ജിദ് സംഘര്‍ഷം; ശാഹി മസ്ജിദ് കമ്മിറ്റി പ്രസിഡന്റിനെ കസ്റ്റഡിയിലെടുത്ത് യുപി പൊലിസ് 

National
  •  17 days ago
No Image

കരുണകാത്ത് എസ്.എം.എ പിടിപ്പെട്ട മുഹമ്മദ് ഷാമില്‍; 14കാരന്റെ അടിയന്തിര ചികിത്സക്കു വേണ്ടത് മൂന്നു കോടി

Kerala
  •  17 days ago
No Image

വിരബാധ കുട്ടികളുടെ ആരോഗ്യത്തെ സാരമായി ബാധിക്കും, ശ്രദ്ധിക്കുക: മന്ത്രി വീണാ ജോര്‍ജ്

Kerala
  •  17 days ago
No Image

24 പേരില്‍ നിന്ന് മൊഴിയെടുത്തു, ഫോറന്‍സിക് പരിശോധനാഫലം ലഭിച്ചിട്ടില്ല; കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസില്‍ അന്വേഷണപുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

Kerala
  •  17 days ago
No Image

റോഡിന് കുറുകെ കെട്ടിയ കയര്‍ കഴുത്തില്‍ കുരുങ്ങി സ്‌കൂട്ടര്‍ യാത്രകന്‍ മരിച്ച സംഭവം; കരാറുകാരന്‍ അറസ്റ്റില്‍

Kerala
  •  17 days ago
No Image

'തിരിച്ചടി ഉടന്‍.. കരുതിയിരുന്നോ' ഇസ്‌റാഈലിന് ഇറാന്റെ മുന്നറിയിപ്പ്; 'മറുപടി' നല്‍കാന്‍ ഒരുങ്ങുന്നുവെന്ന് പരമോന്നത നേതാവിന്റെ ഉപദേഷ്ടാവ് 

International
  •  17 days ago
No Image

റോഡില്‍ നിര്‍മ്മാണ പ്രവൃത്തികള്‍ നടക്കുമ്പോള്‍ എമര്‍ജന്‍സി റിഫ്ലക്ടിവ് ട്രയാംഗിള്‍ ഉപയോഗിക്കണം; മുന്നറിയിപ്പുമായി എം.വി.ഡി

Kerala
  •  17 days ago