HOME
DETAILS
MAL
നിയമബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു
backup
August 27 2016 | 18:08 PM
എരുമേലി: എരുമേലി പഞ്ചായത്തിനെ സമ്പൂര്‍ണ നിയമസാക്ഷരതയില്‍ എത്തിക്കുകയെന്ന ലക്ഷ്യവുമായി പഞ്ചായത്തിലെ എലിവാലിക്കരയില്‍ നിയമബോധനക്ലാസ് നടത്തി.
നിയമപരമായ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനൊപ്പം കടമകളും നിര്‍വഹിക്കാന്‍ സമൂഹം തയ്യാറാകണമെന്ന ആഹ്വാനവുമായാണു നിയമബോധനക്ലാസ് സംഘടിപ്പിച്ചത്. ലൗകോട്ടയം പദ്ധതിയുടെ ഭാഗമായിഎരുമേലി പഞ്ചായത്തിലെ രണ്ട് വാര്ഡുകള്ക്കായാണു ക്ലാസ് നടന്നത്. പത്തനംതിട്ട ജില്ല ഉപഭോക്തൃസംരക്ഷണഫോറം പ്രസിഡന്റ് പി സതീശ് ചന്ദ്രന് നായര്‍ ക്ലാസ് ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഗിരിജമോള്‍ അധ്യക്ഷതവഹിച്ചു. പഞ്ചായത്തംഗം പി.എ ഇര്‍ഷാദ്, ഓമനക്കുട്ടന് എന്നിവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."