HOME
DETAILS
MAL
ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളില്‍ കൊവിഡ് സാമഗ്രികള്‍ കെട്ടിക്കിടക്കുന്നു
backup
September 17 2021 | 20:09 PM
അശ്‌റഫ് കൊണ്ടോട്ടി
മലപ്പുറം: സംസ്ഥാനത്ത് കൊവിഡ് വ്യാപനം നേരിടാന്‍ തദ്ദേശ സ്ഥാപനങ്ങളും ആരോഗ്യവകുപ്പും ചേര്‍ന്ന് ഒരുക്കിയ ജനകീയ ആരോഗ്യപരിപാലന കേന്ദ്രങ്ങളില്‍ ( ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്റര്‍) എത്തിച്ച സാധനങ്ങള്‍ കെട്ടിക്കിടക്കുന്നു.
കഴിഞ്ഞ വര്‍ഷം ആരംഭിച്ച സെന്ററുകള്‍ പൂട്ടിയതോടെയാണ് ഇവിടേക്ക് എത്തിച്ച കിടക്കകളും മറ്റുപകരണങ്ങളും ഉപയോഗശൂന്യമാകുന്നത്. ഇവ എന്തുചെയ്യണമെന്നറിയാതെ തദ്ദേശ സെക്രട്ടറിമാരും വലയുകയാണ്. സ്‌കൂളുകള്‍, ഒഴിഞ്ഞ കെട്ടിടങ്ങള്‍ തുടങ്ങിയവയിലാണ് ഒരോ തദ്ദേശസ്ഥാപനങ്ങളും ജനകീയ ആരോഗ്യപരിപാലന കേന്ദ്രങ്ങള്‍ ഒരുക്കിയിരുന്നത്. സ്‌കൂളുകളും കോളജുകളും ഒഴിവാക്കണമെന്നാണ് പുതിയ നിര്‍ദേശം. രോഗികള്‍ക്ക് കിടക്കാനുള്ള കട്ടില്‍, കിടക്കകള്‍, തലയണ, കിടക്കവിരി, പ്ലാസ്റ്റിക്ക് ബക്കറ്റ്, ഭക്ഷണം കഴിക്കാനുള്ള പ്ലേറ്റുകള്‍, ഗ്ലാസുകള്‍ തുടങ്ങി ലക്ഷക്കണക്കിനു രൂപയുടെ സാധനങ്ങളാണ് സെന്ററില്‍ എത്തിച്ചിരുന്നത്.ഗ്രാമപഞ്ചായത്തുകളില്‍ 50 മുതല്‍ 100 വരെ ആളുകളെ പ്രവേശിപ്പിക്കുന്ന സെന്ററുകളാണ് മിക്കയിടത്തും ആരംഭിച്ചിരുന്നത്. നഗരസഭകളില്‍ 250 മുതല്‍ 500 വരെ ഉള്‍ക്കൊള്ളുന്ന സെന്റുകളും ആരംഭിച്ചു. തദ്ദേശ സ്ഥാപനങ്ങളുടെ തനത് ഫണ്ടില്‍നിന്നാണ് സെന്റര്‍ ഒരുക്കുന്നതിനായി സാമഗ്രികള്‍ വാങ്ങുന്നതിന് തുക കണ്ടെത്തിയത്. സെന്ററുകള്‍ പൂട്ടിയതോടെ ഇവിടെ എത്തിച്ച സാമഗ്രികള്‍ മുഴുവന്‍ പഞ്ചായത്ത് ഓഫിസിലും മറ്റുമായി കൂട്ടിയിട്ടിരിക്കുകയാണ്. ഇവ എവിടേക്ക് മാറ്റണമെന്നതു സംബന്ധിച്ച് വ്യക്തമായ നിര്‍ദേശം ലഭിക്കാത്തതാണ് സെക്രട്ടറിമാരെ വലയ്ക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."