HOME
DETAILS
MAL
ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേഷനോട് പൂര്‍ണ നിസഹകരണവുമായി എസ്.എല്‍.എഫ്
backup
September 17 2021 | 20:09 PM
ഗാന്ധിജയന്തി പഞ്ചായത്തുകളുടെ നേതൃത്വത്തില്‍ ആഘോഷിക്കാനും തീരുമാനം
സ്വന്തം ലേഖകന്‍
കവരത്തി: ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേലിന്റെ ഏകാധിപത്യവും ജനവിരുദ്ധവുമായി ഭരണപരിഷ്‌കാരങ്ങളില്‍ പ്രതിഷേധിച്ച് അഡ്മിനിസ്‌ട്രേഷനോട് പൂര്‍ണനിസഹകരണം പ്രഖ്യാപിച്ച് സേവ് ലക്ഷദ്വീപ് ഫോറം.
അഡ്മിസ്‌ട്രേഷന്‍ സംഘടിപ്പിക്കുന്ന ഗാന്ധി ജയന്തി ആഘോഷം ബഹിഷ്‌കരിക്കാനും പഞ്ചായത്തുകളുടെ നേതൃത്വത്തില്‍ ജനകീയമായി ഗാന്ധി ജയന്തി ആഘോഷിക്കാനും എസ്.എല്‍.എഫിന്റെ കവരത്തിയില്‍ ചേര്‍ന്ന കോര്‍കമ്മിറ്റി യോഗം തീരുമാനിച്ചു. പത്ത് ദ്വീപുകളിലും ഗാന്ധി ജയന്തി പരിപാടികള്‍ ചെയര്‍പേഴ്‌സണ്‍മാരുടെ നേതൃത്വത്തില്‍ നടത്തും. തലസ്ഥാനമായ കവരത്തിയില്‍ ജില്ലാ പഞ്ചായത്തിന്റെയും കവരത്തി ദ്വീപ് പഞ്ചായത്തിന്റെയും നേതൃത്വത്തില്‍ സംസ്ഥാന നേതാക്കള്‍ പങ്കെടുക്കുന്ന പരിപാടി സംഘടിപ്പിക്കും. ഗാന്ധി ജയന്തി കോടികള്‍ ചെലവഴിച്ച് വലിയ പരിപാടിയായി ആഘോഷിക്കാന്‍ അഡ്മിനിസ്‌ട്രേഷന്‍ തയാറെടുക്കുമ്പോഴാണ് ബഹിഷ്‌കരണവുമായി എസ്.എല്‍.എഫ് രംഗത്തെത്തിയിരിക്കുന്നത്. അധികാരം താഴെ തട്ടില്‍ എത്തിക്കാനുള്ള ഗാന്ധിജിയുടെ പൂര്‍ണസ്വരാജ് എന്ന ആശയം അട്ടിമറിച്ച് ജനപ്രതിനിധികളെ പൂര്‍ണമായി അവഗണിക്കുന്ന അഡ്മിനിസ്‌ട്രേറ്റര്‍ക്കെതിരേയുള്ള നിലപാട് പ്രകടിപ്പിക്കാനുള്ള അവസരമായാണ് ഗാന്ധി ജയന്തി ദിനത്തെ ദ്വീപ് ജനത കാണുന്നതെന്ന് ലക്ഷദ്വീപ് എം.പി മുഹമ്മദ് ഫൈസലും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കം ചീഫ് കൗണ്‍സിലര്‍ ഹസന്‍ ബൊഡുമുക്കഗോത്തിയും പറഞ്ഞു. കോര്‍കമ്മിറ്റി യോഗത്തില്‍ പി.പി മുഹമ്മദ് ഫൈസല്‍ എം.പി, ഹസന്‍ .ബി, മുന്‍ എം.പിമാരായ അഡ്വ. ഹംദുള്ള സഈദ്, ഡോ.പി.പി കോയ, മുന്‍ പി.സി.സി യു.സി.കെ തങ്ങള്‍, മുഹമ്മദ് കോയ, അഡ്വ. സലീം, കവരത്തി ദ്വീപ് പഞ്ചായത്ത് ചെയര്‍പേഴ്‌സണ്‍ അബ്ദുല്‍ ഖാദര്‍, ഡോ. സാദിഖ്, കോമളം കോയ, സി.ടി നജ്മുദ്ദീന്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."