ലോണ്‍ നല്‍കാമെന്ന് പറഞ്ഞ് തൊഴിലാളികളില്‍ നിന്നും 18 ലക്ഷം തട്ടിയതായി പരാതി
മൂന്നാര്‍: തോട്ടം തൊഴിലാളികള്‍ക്ക് ലോണ്‍ വാങ്ങിനല്‍കാമെന്ന് പറഞ്ഞ് പണം തട്ടിയെടുത്തതായി പരാതി. കണ്ണന്‍ ദേവന്‍ കമ്പനി നല്ലണ്ണി എസ്റ്റേറ്റില്‍ താമസിക്കുന്ന എസക്കിയമ്മാള്‍ (30) ന്റെ പക്കല്‍ നിന്നും 18 ലക്ഷം രൂപ തട്ടിയതായാണ് പരാതി.
പശുവാങ്ങുന്നതിന് ലോണ്‍ തരപ്പെടുത്തിത്തരാമെന്ന് പറഞ്ഞ് സണ്ണിച്ചന്‍, ശ്രീജാ രാധാക്യഷ്ണന്‍ എന്നിവര്‍ പലപ്പോഴായി പണംവാങ്ങി മുങ്ങിയെന്നാണ് പത്തിയില്‍ പറയുന്നത്. എന്നാല്‍ പൊലിസ് നടത്തിയ അന്വേഷണത്തില്‍ എസക്കിയമ്മാള്‍ നല്‍കിയ പരാതി വ്യാജമാണെന്ന് കണ്ടെത്തിയതായാണ് സൂചന.
എസക്കിയമ്മാള്‍ ദേവികുളം മില്‍ക്ക് ഡയറില്‍ 2013-14 കാലഘട്ടത്തില്‍ ദിവസവേദന അടിസ്ഥാനത്തില്‍ ജോലിചെയ്തിരുന്നു.
ആ സമയത്ത് ഇവര്‍ തോട്ടം തൊഴിലാളികളായ 15 പേരില്‍ നിന്നും 5000 മുതല്‍ 75000 രൂപവരെ വാങ്ങിയതായി കണ്ടെത്തുകയും, തൊഴിലാളികള്‍ ഇസക്കിയമ്മാളിനെതിരായി മൂന്നാര്‍ പൊലിസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."