വിദ്യാര്‍ഥിനിയോട് മോശമായി പെരുമാറിയ പ്രധാന അധ്യാപകനെ കൂട്ടം ചേര്‍ന്ന് മര്‍ദിച്ച് സഹപാഠികള്‍; അധ്യാപകനെതിരെ പോക്സോ കേസ്
ശ്രീരംഗപട്ടണം; പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിനിയോട് മോശമായി പെരുമാറിയ പ്രധാന അധ്യാപകനെ കൂട്ടം ചേര്‍ന്ന് മര്‍ദിച്ച് സഹപാഠികള്‍.കര്‍ണാടകയിലെ ശ്രീരംഗപട്ടണത്തിലെ കാട്ടേരി സര്‍ക്കാര്‍ ഹൈസ്കൂളിലെ പ്രധാന അധ്യാപകന് ചിന്മയ ആനന്ദ മൂര്‍ത്തിയെയാണ് വിദ്യാര്‍ഥികള്‍ വളഞ്ഞിട്ടാക്രമിച്ചത്. സംഭവത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
പ്രധാനാധ്യാപകന് മോശമായി പെരുമാറിയ വിവരം പെണ്‍കുട്ടി ഹോസ്റ്റലിലെ മറ്റു വിദ്യാര്‍ഥിനികളെ അറിയിച്ചതിന് പിന്നാലെയാണ് സഹപാഠികള്‍ വടിയുമായെത്തി അധ്യാപകനെ മര്‍ദിച്ചത്. അധ്യാപകന് ക്ലാസ് മുറി പൂട്ടാന്‍ ശ്രമിച്ചെങ്കിലും വിദ്യാര്‍ഥിനികള്‍ മുറിക്കുള്ളിലേക്ക് തള്ളിക്കയറിയാണ് മര്‍ദിച്ചത്.സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ പൊലീസ് സ്കൂള്‍ ഹോസ്റ്റലിലെത്തി അധ്യാപകനെ അറസ്റ്റ് ചെയ്തു.ഇയാള്‍ മുന്‍പും നിരവധി പെണ്‍കുട്ടികളെ ശല്യപ്പെടുത്തിയിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. പോക്സോ നിയമപ്രകാരം അധ്യാപകനെതിരെ കേസെടുത്തിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് വ്യക്തമാക്കി.
The headmaster of a school in #Karnataka’s #Mandya was thrashed by students in the hostel & handed over to the police for allegedly misbehaving with one of them. The incident took place in #Srirangapatna's #Katteri village.
— Hate Detector ? (@HateDetectors) December 15, 2022
The headmaster, identified as #ChinmayaAnandaMurthy. pic.twitter.com/ocssFLongl
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."