HOME
DETAILS

പഞ്ചാബ് നാഷണല്‍ ബാങ്കിലെ തട്ടിപ്പിന്റെ വ്യാപ്തി കൂടാന്‍ സാധ്യതയെന്ന് ക്രൈം ബ്രാഞ്ച്; തിരിമറി തുടങ്ങിയത് ജനുവരി മുതല്‍,മറ്റാരെങ്കിലും സഹായിച്ചോ എന്നും പരിശോധിക്കും

  
backup
December 15 2022 | 14:12 PM

kerala-pnb-senior-manager-fraud-case

കോഴിക്കോട്:പഞ്ചാബ് നാഷണല്‍ ബാങ്കിലെ തട്ടിപ്പിന്റെ വ്യാപ്തി കൂടാന്‍ സാധ്യതയെന്ന് ക്രൈം ബ്രാഞ്ച്. പണം ഒളിപ്പിക്കാന്‍ പ്രതി റിജിലിന് സഹായം കിട്ടിയോയെന്ന് പരിശോധിക്കുമെന്നും ക്രൈം ബ്രാഞ്ച് എസ്.പി വ്യക്തമാക്കി.പഞ്ചാബ് നാഷണല്‍ ബാങ്കിലെ 12.67 കോടി രൂപയുടെ തട്ടിപ്പ് ജനുവരിയിലാണ് തുടങ്ങിയത്.തട്ടിയെടുത്ത പണം വീട് പണിക്കും കടം വീട്ടാനും കൂടാതെ ഓണ്‍ലൈന്‍ റമ്മി കളിക്കുമായി ഉപയോഗിച്ചുവെന്ന് റിജില്‍ മൊഴി നല്‍കിയതായാണ് ക്രൈം ബ്രാഞ്ചിന്റെ വിശദീകരണം.

നിലവില്‍ റിജിലിന്റെ അക്കൗണ്ടില്‍ ഏഴ് ലക്ഷം രൂപ മാത്രമാണ് ഉള്ളത്. വീട് പണിയുന്നതിനായി റിജില്‍ 50 ലക്ഷം രൂപ വായ്പ എടുത്തിരുന്നു. വീട് പണിയുന്നതിന് ചെലവഴിക്കുന്നതിന് പകരം ഓഹരി വിപണിയില്‍ നിക്ഷേപിച്ചു. പല തവണയായാണ് നിക്ഷേപിച്ചത്. എന്നാല്‍ നിക്ഷേപിച്ച പണത്തിന്റെ ഭൂരിഭാഗവും നഷ്ടമായതോടെയാണ് തിരിമറി നടത്താന്‍ തീരുമാനിച്ചതെന്ന് റിജില്‍ മൊഴി നല്‍കിയതായി പൊലീസ് പറയുന്നു.കഴിഞ്ഞ ദിവസം കോഴിക്കോട് ചാത്തമംഗലത്തിനടുത്ത് ഏരിമലയിലെ ബന്ധു വീട്ടില്‍ നിന്നാണ് ക്രൈം ബ്രാഞ്ച് റിജിലിനെ പിടികൂടിയത്.

അതേസമയം, തട്ടിപ്പിലൂടെ കോഴിക്കോട് നഗരസഭയുടെ അക്കൗണ്ടില്‍ നിന്നും നഷ്ടപ്പെട്ട തുക പഞ്ചാബ് നാഷണല്‍ ബാങ്ക് തിരികെ നല്‍കി. 10.7 കോടി രൂപയാണ് ബാങ്ക് നഗരസഭയ്ക്ക് തിരികെ നല്‍കിയത്. ഇന്ന് ചേര്‍ന്ന ബാങ്ക് ഡയറക്ടര്‍ ബോര്‍ഡിന്റെ തീരുമാന പ്രകാരമാണ് പണം തിരിച്ചു നല്‍കിയത്. കോര്‍പ്പറേഷന്റെ 8 അക്കൗണ്ടുകളില്‍ നിന്നായി 12.68 കോടി രൂപയായിരുന്നു റിജില്‍ തട്ടിയെടുത്തത്. ഇതില്‍ രണ്ട് കോടി 53 ലക്ഷം രൂപ നേരത്തെ ബാങ്ക് നഗരസഭയ്ക്ക് തിരികെ നല്‍കിയിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംസ്ഥാനത്ത് അഞ്ച് ദിവസം മഴ തുടരും; ഞായറാഴ്ച്ച മൂന്നിടങ്ങളില്‍ ഓറഞ്ച് അലര്‍ട്ട്, നാളെ ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  2 months ago
No Image

നാളത്തെ പൊതുഅവധി;പിഎസ്‌സി നടത്താനിരുന്ന പരീക്ഷകളും അഭിമുഖങ്ങളും മാറ്റിവെച്ചു

Kerala
  •  2 months ago
No Image

നവരാത്രി പൂജവെപ്പ്; സംസ്ഥാനത്ത് നാളെ പൊതുഅവധി

Kerala
  •  2 months ago
No Image

A GUIDE TO THE BEST BEACHES IN DUBAI: SUN, SAND AND FUN

uae
  •  2 months ago
No Image

കഴക്കൂട്ടത്ത് സിവില്‍ സര്‍വീസ് വിദ്യാര്‍ഥിനിയെ അപ്പാര്‍ട്‌മെന്റില്‍ കയറി പീഡിപ്പിച്ചതായി പരാതി

Kerala
  •  2 months ago
No Image

മൂന്ന് കോടി ഇന്ത്യക്കാരുടെ മൊബൈല്‍ നമ്പര്‍, പാന്‍, സാലറി വിവരങ്ങള്‍ വില്‍പനക്ക്; ചോര്‍ച്ച സ്റ്റാര്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് കമ്പനിയില്‍ നിന്ന്

National
  •  2 months ago
No Image

സഊദിയിൽ ചെറുവിമാനം തകർന്നുവീണു, പൈലറ്റ് പരിക്കുകളോടെ രക്ഷപ്പെട്ടു

Saudi-arabia
  •  2 months ago
No Image

ഓണം ബംപറടിച്ച ഭാഗ്യശാലിയെ തിരിച്ചറിഞ്ഞു; 25 കോടി നേടിയത് കര്‍ണാടക സ്വദേശി

Kerala
  •  2 months ago
No Image

'ഹിസ്ബുല്ലയുടെ ശക്തി ദുര്‍ബലമായിട്ടില്ല' ഇസ്‌റാഈലിനെ ഓര്‍മിപ്പിച്ച് റഷ്യ; ലബനാന് പിന്തുണയുമായി കൂടുതല്‍ രാജ്യങ്ങള്‍

International
  •  2 months ago
No Image

രത്തന്‍ ടാറ്റ: സാധാരണക്കാരന്റെ പള്‍സറിഞ്ഞ വ്യവസായി

National
  •  2 months ago