മതപരിവര്‍ത്തന ശ്രമമെന്ന് ആരോപണം മധ്യപ്രദേശില്‍ 16 ക്രൈസ്തവ പുരോഹിതര്‍ക്ക് നോട്ടിസ്
സര്‍ക്കാരും തീവ്ര
ഹിന്ദുത്വ ഗ്രൂപ്പുകളും വേട്ടയാടുന്നുവെന്ന പരാതിയുമായി ക്രൈസ്തവ പുരോഹിതര്‍
ഭോപ്പാല്‍: മത പരിവര്‍ത്തനത്തിന്റെ പേരില്‍ ഉത്തരേന്ത്യയില്‍ സര്‍ക്കാര്‍ വേട്ടയാടുന്നുവെന്ന് ക്രൈസ്തവ സംഘടനകള്‍. യൂനിയന്‍ ഓഫ് കത്തോലിക് ഏഷ്യന്‍ ന്യൂസ് ആണ് ഇതുസംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടത്. അനധികൃത മതംമാറ്റം ആരോപിച്ച് 16 ക്രൈസ്തവ പുരോഹിതര്‍ക്കെതിരേ മധ്യപ്രദേശ് സര്‍ക്കാര്‍ നോട്ടിസ് നല്‍കി. മധ്യപ്രദേശിലെ ജാബുവ ജില്ലയില്‍ ആദിവാസി മേഖലയില്‍ മതപരിവര്‍ത്തനം നടത്തിയതിനാണ് റവന്യൂ വകുപ്പ് നോട്ടിസ് നല്‍കിയത്. ഇവരുടെ വ്യക്തി വിവരങ്ങള്‍, പുരോഹിതരായി നിയമിക്കപ്പെട്ട രേഖകള്‍, മതപരിവര്‍ത്തനവുമായി ബന്ധപ്പെട്ട രേഖകള്‍ എന്നിവ സമര്‍പ്പിക്കണമെന്നാവശ്യപ്പെട്ടാണ് നോട്ടിസ്. നിയമവിരുദ്ധ മതം മാറ്റത്തിനെതിരേ സര്‍ക്കാര്‍ നിയമ നടപടി സ്വീകരിക്കുമെന്നും ക്രൈസ്തവ നേതാക്കള്‍ക്ക് നല്‍കിയ നോട്ടിസില്‍ പറയുന്നു.
ഈമാസം 22ന് ഉച്ചയ്ക്കു മുന്‍പ് മറുപടി നല്‍കണം. സംസ്ഥാനത്ത് അനധികൃത മതംമാറ്റം 10 വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ്. തീവ്ര ഹിന്ദുത്വ ഗ്രൂപ്പുകള്‍ നിരന്തരം ആക്രമിക്കുകയാണെന്ന് സഹായ മെത്രാന്‍ പോള്‍ മുനിയ പറഞ്ഞു. കഴിഞ്ഞ ഓഗസ്റ്റ് 26 ന് ക്രൈസ്തവ മിഷനറി പ്രവര്‍ത്തനം നിരീക്ഷിക്കാന്‍ അഡിഷനല്‍ എസ്.പി പൊലിസ് സ്റ്റേഷനുകള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഈ നിര്‍ദേശത്തെ തുടര്‍ന്ന് തീവ്ര ഹിന്ദുത്വ ഗ്രൂപ്പുകളുടെ സഹായത്തോടെയാണ് പൊലിസ് തങ്ങളെ വേട്ടയാടുന്നതെന്നും ക്രൈസ്തവ നേതാക്കള്‍ പരാതിപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."