ആകെയുള്ളത് ശുചിമുറി മാത്രം; ഇതൊരു പാവം ബസ്സെന്ന് ഗതാഗതമന്ത്രി ആന്റണി രാജു
ആകെയുള്ളത് ശുചിമുറി മാത്രം; ഇതൊരു പാവം ബസ്സെന്ന് ഗതാഗതമന്ത്രി ആന്റണി രാജു
കാസര്‍കോട്: നവ കേരള സദസ്സിന്റെ ഭാഗമായുള്ള യാത്രക്ക് ഉപയോഗിക്കുന്ന ബസില്‍ വാര്‍ത്തകളില്‍ പറയുന്നത് പോലെ വലിയ സൗകര്യങ്ങളില്ലെന്ന് ആവര്‍ത്തിച്ച് ഗതാഗത മന്ത്രി ആന്റണി രാജു. ബസിനുള്ളില്‍ ഫ്രിഡ്‌ജോ, അവ്‌നോ കിടപ്പുമുറിയോ ഇല്ല. ശുചിമുറിയും ബസ്സില്‍ കയറാന്‍ ഓട്ടോമാറ്റിക് സംവിധാനവുമുണ്ട്. ഇതൊരു പാവം ബസാണ്. അതിനെ കൊലക്കേസ് പ്രതിയെ കാണുന്നത് പോലെ കാണേണ്ടതില്ലെന്നും ഗതാഗതമന്ത്രി പറഞ്ഞു.
ഈ ബസ് സാധാരണക്കാരന് ബജറ്റ് ടൂറിസം പദ്ധതിക്കായി ഉപയോഗിക്കും. നവ കേരള സദസ്സ് കണ്ട് പ്രതിപക്ഷത്തിന് ഹാലിളകിയെന്നും അതിനാലാണ് ഈ തരത്തില്‍ ആരോപണം ഉന്നയിക്കുന്നതെന്നും മന്ത്രി വിമര്‍ശിച്ചു. റോബിന്‍ ബസ് വിഷയത്തിലും മന്ത്രി പ്രതികരിച്ചു. നിയമം എല്ലാവരും പാലിക്കണമെന്ന് പറഞ്ഞ അദ്ദേഹം ബസിനെതിരെ സ്വീകരിക്കുന്നത് പ്രതികാര നടപടിയല്ലെന്നും വ്യക്തമാക്കി.
ബസ് സാധാരണക്കാരന് ബജറ്റ് ടൂറിസത്തിന്റെ ഭാഗമായി പിന്നീട് ഉപയോഗിക്കുമെന്നും മന്ത്രി പറഞ്ഞു. പ്രതിപക്ഷത്തിന് ഹാലിളകിയിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എആര്‍ ക്യാംപിലെത്തി മന്ത്രി ബസിലെ സൗകര്യങ്ങള്‍ വിലയിരുത്തിയിരുന്നു.
നവകേരള സദസിന് ഉപയോഗിക്കുന്നതിനാല്‍ ബസിന് കളര്‍കോഡ് കൊടുക്കാന്‍ സര്‍ക്കാരിന് അധികാരമുണ്ടെന്നും ആ അധികാരം ഉപയോഗിച്ചു അത്രയൂള്ളൂവെന്നും മന്ത്രി വിശദീകരിച്ചു. 35 ദിവസം കഴിയുമ്പോള്‍ സാധരണക്കാരന് ഉപയോഗിക്കാന്‍ കഴിയുമെന്ന് മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."