മതാടിസ്ഥാനത്തിലല്ല പൗരത്വം നിര്‍ണയിക്കേണ്ടത്; കേന്ദ്ര സര്‍ക്കാറിന്റെ ഉദ്ദേശം ജനങ്ങളുടെ ഐക്യം തകര്‍ക്കലെന്ന്: മുഖ്യമന്ത്രി പിണറായി വിജയന്‍
പാലക്കാട്: കേന്ദ്രസര്‍ക്കാരിന് മതനിരപേക്ഷതയോട് തെല്ലും ബഹുമാനമില്ലെന്നും മതാടിസ്ഥാനനത്തിലല്ല നമ്മുടെ പൗരത്വമെന്നും എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ പറയുന്നത് മതാടിസ്ഥാനത്തിലാവണമെന്നാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. രാജ്യത്തിന്റെയും ജനങ്ങളുടെയും ഐക്യം തകര്‍ക്കലാണ് കേന്ദ്രത്തിന്റെ ഉദ്ദേശമെന്നും കേന്ദ്രത്തെ രൂക്ഷമായി വിമര്‍ശിച്ച്‌കൊണ്ട് മുഖ്യമന്ത്രി പറഞ്ഞു.
കിസാന്‍ സഭ 35ാം ദേശീയ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. പൊതുമേഖലയെ വിറ്റുതുലയ്ക്കാന്‍ കോണ്‍ഗ്രസാണ് തുടക്കം കുറിച്ചത്. ഇന്നത് ബി.ജെ.പി നടപ്പാക്കുന്നു. രാജ്യത്തെ ജനങ്ങള്‍ക്കെതിരെ യുദ്ധം പ്രഖ്യാപിച്ചാണ് കേന്ദ്രസര്‍ക്കാര്‍ നീങ്ങുന്നത്.
സ്വാതന്ത്ര്യ സമരത്തെ തള്ളിപ്പറഞ്ഞവരാണ് ഇന്ന് രാജ്യം ഭരിക്കുന്നത്. വിവാഹബന്ധം വേര്‍പിരിക്കുന്നത് സിവില്‍ നടപടിക്രമമായാണ് കൈകാര്യം ചെയ്യുന്നത്. എന്നാല്‍ മുസ്ലീമിന്റേതായാലത് ക്രിമിനലായി വേണമെന്നാണ് സര്‍ക്കാര്‍ പറയുന്നത്. ഭിന്നിപ്പിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. എന്തും മാറ്റിമറിക്കാമെന്ന അവസ്ഥ അനുവദിക്കാനാവില്ലെന്നും പിണറായി പറഞ്ഞു.
കേന്ദ്രസര്‍ക്കാര്‍ വാചകത്തില്‍ ഫെഡറല്‍ തത്വം പറയുകയും. പ്രയോഗത്തിലത് മറക്കുകയും ചെയ്യുന്നു. എതിര്‍ക്കുന്നവര്‍ക്ക് വികസനം വേണ്ട എന്ന നിലപാട് ശരിയല്ല. ഉന്നത വിദ്യാഭ്യാസത്തെ തകര്‍ക്കാന്‍ പല രൂപത്തില്‍, ഭാവത്തില്‍ അരങ്ങേറ്റങ്ങള്‍ നടന്നുവെന്നും പിണറായി കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."