HOME
DETAILS
MAL
ഐഎഫ്എഫ്കെ വേദിയില്‍ സംവിധായകന് രഞ്ജിത്തിന് കൂവല്‍; എസ്എഫ്ഐയിലൂടെ തുടങ്ങിയ തനിക്ക് കൂവല്‍ പുത്തരിയല്ലെന്ന് രഞ്ജിത്ത്
backup
December 16 2022 | 14:12 PM
തിരുവനന്തപുരം: ഇരുപത്തിയേഴാമത് ഐഎഫ്എഫ്കെ വേദിയില്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാനും സംവിധായകനുമായ രഞ്ജിത്തിന് കൂവല്‍. ഐഎഫ്എഫ്കെ സമാപന വേദിയില്‍ സ്വാഗത പ്രസംഗത്തിന് രഞ്ജിത്ത് എത്തിയപ്പോഴായിരുന്നു കാണികള്‍ കൂവിയത്.
എന്നാല്‍ കൂവല്‍ തനിക്ക് പുത്തരിയല്ലെന്ന് രഞ്ജിത്ത് മറുപടി നല്കി. എസ്എഫ്ഐയിലൂടെ തുടങ്ങിയ തനിക്ക് കൂവല്‍ പുത്തരിയല്ല. നന്‍പകല്‍ നേരത്ത് മയക്കം എന്ന സിനിമയ്ക്ക് സീറ്റ് കിട്ടാത്തവരാണ് കൂവുന്നത്. ചിത്രം തിയേറ്ററില്‍ വരുമ്പോള്‍ കാണാം ആരൊക്കെ കാണാനെത്തുമെന്ന്. ഈ ചടങ്ങില്‍ ഞാന്‍ വന്നത് എന്റെ ഭാര്യയുമായിട്ടാണ്.
ഭര്‍ത്താവിനെ കൂവുന്ന ഒരു വേദിയിലേക്ക് സാക്ഷിയാകാന്‍ വരുന്ന ഭാര്യയോട് നമുക്കത് ഒരുമിച്ച് ആസ്വദിക്കാം എന്ന് പറഞ്ഞുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നേരത്തെ ഐ.എഫ്.എഫ്.കെക്കിടെ ചില വിവാദങ്ങള്‍ ഉയര്‍ന്നു വന്നിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."