കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവ്; ചൈനയില്‍ 2023ല്‍ 10 ലക്ഷത്തിലധികം മരണമുണ്ടാവുമെന്ന് റിപ്പോര്‍ട്ട്
ചിക്കാഗോ: ജനങ്ങളുടെ ശക്തമായ പ്രതിഷേധത്തിനു പിന്നാലെ കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവുവരുത്തിയത് ചൈനയില്‍ 2023ല്‍ 10 ലക്ഷത്തിലധികം പേരുടെ മരണത്തിന് ഇടയാക്കിയേക്കുമെന്ന് റിപ്പോര്‍ട്ട്. യു.എസ് ആസ്ഥാനമായുള്ള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത് മെട്രിക്‌സ് ആന്‍ഡ് ഇവാലുവേഷന്‍ (ഐ.എച്ച്.എം.ഇ) ആണ് മുന്നറിയിപ്പ് നല്‍കിയത്.
ഐ.എച്ച്.എം.ഇയുടെ പ്രവചനം അനുസരിച്ച് ഏപ്രില്‍ ഒന്നോടെ ചൈനയില്‍ കൊവിഡ് കേസുകള്‍ ഏറ്റവും ഉയര്‍ന്ന നിലയിലെത്തും. മരണങ്ങള്‍ 322,000 ആകും. ചൈനയിലെ ജനസംഖ്യയുടെ മൂന്നിലൊന്ന് പേര്‍ക്കും അപ്പോഴേക്കും രോഗം ബാധിച്ചിട്ടുണ്ടാകുമെന്ന് ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ക്രിസ്റ്റഫര്‍ മുറെ പറഞ്ഞു.
കൊവിഡ് നിയന്ത്രണങ്ങള്‍ നീക്കിയ ശേഷം ചൈനയുടെ ദേശീയ ആരോഗ്യ അതോറിറ്റി ഔദ്യോഗികമായി കൊവിഡ് മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഡിസംബര്‍ മൂന്നിനാണ് അവസാനമായി കണക്ക് പുറത്തുവിട്ടത്.
അഭൂതപൂര്‍വമായ ജനകീയ പ്രതിഷേധം കാരണം ഈ മാസം ആദ്യമാണ് ചൈന നിയന്ത്രണങ്ങള്‍ നീക്കി തുടങ്ങിയത്. ഇപ്പോള്‍ രോഗവ്യാപനം കൂടുതലാണ്. ജനുവരിയിലെ പുതുവത്സരദിന അവധിയോടെ രോഗബാധിതരുടെ എണ്ണം 1.4 ബില്യണ്‍ ആയേക്കുമെന്ന് ആശങ്കയുണ്ട്. സീറോ കൊവിഡ് പോളിസി നയത്തില്‍ നിന്ന് ചൈന പിന്മാറുമെന്ന് കരുതിയിരുന്നില്ലെന്നും മുറെ പറഞ്ഞു. വൈറസിന്റെ മുന്‍കാല വകഭേദങ്ങളെ അകറ്റിനിര്‍ത്താന്‍ ഈ നയം ഫലപ്രദമായിരുന്നുവെന്നും എന്നാല്‍ ഒമിക്‌റോണ്‍ വേരിയന്റുകളുടെ വര്‍ധനവിന് ഇപ്പോഴത്തെ നീക്കം ഇടയാക്കിയേക്കുമെന്ന് ആശങ്കയുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."