'സങ്കടപ്പെടണ്ട ട്ടോ..സ്കൂള്‍ തുറക്കുമ്പോ കളിയും ചിരിയുമായി കൂട്ടുകാരും ടീച്ചര്‍മാരും ഉണ്ടാകും'; വൈറല്‍ കുറുമ്പിയെ പങ്കുവെച്ച് വിദ്യാഭ്യാസ മന്ത്രിയും
എന്തോരം കുഞ്ഞുങ്ങളാണ് ഈ ഓണ്‍ലൈന്‍ കാലത്ത് സോഷ്യല്‍ മീഡിയയുടെ കണ്ണും കരളും കവര്ന്നെത്തിയത്. അവരുടെ വര്ത്താനങ്ങള് കുറുമ്പുകള്‍ ചിണുങ്ങലുകള്‍ കുസൃതികള്‍..അങ്ങിനെ നാം ഏറ്റെടുത്തത്. ഇവിടെയിതാ ഒരു കുഞ്ഞു കുറുമ്പിയെ തന്റെ ഫേസ്ബുക്ക് പേജില്‍ പങ്കുവെച്ചിരിക്കുകയാണ് വിദ്യാഭ്യാസ മന്ത്രി.
പഠിത്തം പിന്നേം പഠിത്തം... ഇതെന്താ ഇങ്ങനെ എന്നാണ് ആകെ സങ്കടപ്പെട്ട് കുറുമ്പിക്കുട്ടി ചോദിക്കുന്നത്. പഠന ഭാരത്താല്‍ 'ഇനി എനിക്ക് പറ്റൂല്ല അമ്മ ഒരിക്കലും പറ്റൂല്ല' എന്ന് തീര്‍ത്തു പറയുന്നു അവള്. വല്ലാത്തൊരു നിസ്സഹായവസ്ഥയാണ് അവളനുഭവിക്കുന്നത്.
''സ്കൂള്‍ തുറക്കുമ്പോള്‍ കളിയും ചിരിയുമായി കൂട്ടുകാരും ടീച്ചര്‍മാരും ഉണ്ടാകും കേട്ടോ സങ്കടപ്പെടണ്ട കുഞ്ഞോമന' എന്ന് മന്ത്രി തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ കുട്ടിയെ ആശ്വസിപ്പിക്കുന്നു.
നവംബര്‍ 1 മുതല്‍ സംസ്ഥാനത്തെ തുറക്കുകയാണ്. കൊവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ അടച്ചിട്ട സ്കൂളുകള്‍ ഒന്നര വര്‍ഷത്തിന് ശേഷമാണ് തുറക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."