പാലാ ബിഷപ്പിനെയും ദീപിക ലേഖനങ്ങളെയും തള്ളി കര്‍ദ്ദിനാള്‍ മാര്‍ ക്ലിമ്മിസ്, മയക്കുമരുന്നിനെ മയക്കുമരുന്ന് എന്ന് മാത്രം പറഞ്ഞാല്‍ മതി
തിരുവനന്തപുരം: പാലാ ബിഷപ്പിന്റെ പരാമര്‍ശത്തെയും ദീപിക ലേഖനങ്ങളെയും തള്ളി കര്‍ദ്ദിനാള്‍ മാര്‍ ക്ലിമ്മിസ്. കത്തോലിക്കാ സഭ അങ്ങനെ തീരുമാനമെടുത്തിട്ടില്ലെന്നും സംഘടനകള്‍ നിലപാട് എടുത്തിട്ടുണ്ടാകാമെന്നും അദ്ദേഹം പറഞ്ഞു. മയക്കുമരുന്നിനെ മയക്കുമരുന്ന് എന്ന് മാത്രം പറഞ്ഞാല്‍ മതി. മത സൗഹാര്‍ദം കാത്തുസൂക്ഷിക്കണമെന്ന് അദ്ദേഹം അടിവരയിട്ടു വ്യക്തമാക്കി. തിരുവനന്തപുരത്ത് മതമേലധക്ഷ്യന്മാരെ വിളിച്ചുകൂട്ടി നടത്തിയ യോഗത്തിന് ശേഷം വാര്‍ത്താ സമ്മേളനത്തിലായിരുന്നു അഭിപ്രായപ്രകടനം.
പാലാ ബിഷപ്പിന്റെ പ്രസ്താവനയുടെ പശ്ചാത്തലത്തിലാണ് ഈ യോഗം ചേര്‍ന്നത്. ചങ്ങനാശേരി ആര്‍ച്ച് ബിഷപ്പ് പങ്കെടുക്കുന്നതില്‍ അസൗകര്യം അറിയിച്ചു. എന്നാല്‍ എന്താണ് അസൗകര്യം എന്ന് അറിയിച്ചിട്ടില്ല. സര്‍ക്കാരിനോട് അറിയിച്ചല്ല യോഗം ചേര്‍ന്നത്. സര്‍വ്വകക്ഷി യോഗം വിളിക്കണമെന്ന നിര്‍ദ്ദേശം സ്വാഗതാര്‍ഹമാണ്. പാണക്കാട് കുടുംബത്തില്‍ നിന്ന് ഇത്ര ദൂരം യാത്ര ചെയ്ത് മുനവറലി എത്തിയെന്ന് പറഞ്ഞ മാര്‍ ക്ലിമിസ് വരാതിരുന്നവരെ കുറിച്ചല്ല, വന്നവരെ പറ്റിയാണ് സംസാരിക്കേണ്ടതെന്നും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."