HOME
DETAILS

പാലാ ബിഷപ്പിനെ തള്ളി മതനേതാക്കള്‍ 'മയക്കുമരുന്നില്‍ മതം കലര്‍ത്തേണ്ട'

  
backup
September 21 2021 | 04:09 AM

%e0%b4%aa%e0%b4%be%e0%b4%b2%e0%b4%be-%e0%b4%ac%e0%b4%bf%e0%b4%b7%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%bf%e0%b4%a8%e0%b5%86-%e0%b4%a4%e0%b4%b3%e0%b5%8d%e0%b4%b3%e0%b4%bf-%e0%b4%ae%e0%b4%a4%e0%b4%a8


സ്വന്തം ലേഖകന്‍
തിരുവനന്തപുരം: പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ വര്‍ഗീയ പ്രസ്താവനയെ തള്ളി മതനേതാക്കള്‍. തിരുവനന്തപുരത്ത് ചേര്‍ന്ന വിവിധ മതനേതാക്കളുടെ യോഗത്തിലാണ് വര്‍ഗീയ പ്രസ്താവനകളെ തള്ളാനും യോജിപ്പുകള്‍ക്കായി കൂട്ടായി പരിശ്രമിക്കാനും തീരുമാനമായത്.


മലങ്കര സുറിയാനി കത്തോലിക്ക സഭാധ്യക്ഷന്‍ കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവയാണ് യോഗ നിലപാട് പ്രഖ്യാപിച്ചത്.
മയക്കുമരുന്നിനെ മയക്കുമരുന്ന് എന്ന് മാത്രം പറഞ്ഞാല്‍ മതിയെന്നും ദീപികയില്‍ വന്ന ലേഖനങ്ങള്‍ കത്തോലിക്ക സഭയുടെ തീരുമാനമല്ലെന്നും അദ്ദേഹം യോഗത്തിന് ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
സംഘടനകള്‍ക്ക് വിവിധ നിലപാടുണ്ടാകാം. സാമൂഹിക ഐക്യത്തില്‍ വിള്ളലുണ്ടാക്കുന്ന ഒന്നിനും സമുദായ നേതാക്കള്‍ കൂട്ടുനില്‍ക്കരുത്. മതസൗഹാര്‍ദം കാത്തുസൂക്ഷിക്കണം.
മറ്റ് സമുദായങ്ങള്‍ക്ക് മുറിവേല്‍ക്കാതിരിക്കാന്‍ ശ്രദ്ധ വേണം. പ്രാദേശികതലങ്ങളില്‍ വരെ വിവിധ മത-സാമൂഹിക നേതൃത്വം കൂട്ടായ്മകളുണ്ടാക്കണം.
മുറിവേല്‍പ്പിക്കാനല്ല ഉണ്ടായ മുറിവുകള്‍ ഉണക്കാനാണ് നേതാക്കള്‍ ശ്രമിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.


ചങ്ങനാശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടത്തിനെ യോഗത്തിലേക്ക് ക്ഷണിച്ചെങ്കിലും പങ്കെടുക്കുന്നതില്‍ അദ്ദേഹം അസൗകര്യം അറിയിച്ചു.
എന്താണ് അസൗകര്യം എന്ന് അറിയിച്ചിട്ടില്ല. സര്‍ക്കാരിനെ അറിയിച്ചിട്ടല്ല യോഗം ചേര്‍ന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


പാലാ ബിഷപ്പിന്റെ പ്രസ്താവനയുടെ പശ്ചാത്തലത്തിലാണ് വിവിധ മതനേതാക്കളെ പങ്കെടുപ്പിച്ച് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവയുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നത്. പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ (സംസ്ഥാന പ്രസിഡന്റ്, മുസ്‌ലിം യൂത്ത് ലീഗ്), സ്വാമി ഗുരുരത്‌നം ജ്ഞാനതപസ്വി (ജനറല്‍ സെക്രട്ടറി, ശാന്തിഗിരി ആശ്രമം), ആര്‍ച്ച് ബിഷപ്പ് ഡോക്ടര്‍ എം. സൂസൈപാക്യം (തിരുവനന്തപുരം ലത്തീന്‍ അതിരൂപത), ബിഷപ്പ് ജോസഫ് മാര്‍ ബര്‍ണബാസ് (സഫ്രഗന്‍ മെത്രാപോലീത്ത, മാര്‍ത്തോമ സഭ ), ബിഷപ്പ് ഗബ്രിയേല്‍ മാര്‍ ഗ്രിഗോറിയസ് (മലങ്കര ഓര്‍ത്തഡോക്‌സ് ചര്‍ച്ച് തിരുവനന്തപുരം), ബിഷപ്പ് മാത്യൂസ് മാര്‍ അന്തിമോസ് (മലങ്കര യാക്കോബ ചര്‍ച്ച്, മൂവാറ്റുപുഴ), വി.പി ശുഹൈബ് മൗലവി (പാളയം ഇമാം), ഡോ. ഹുസൈന്‍ മടവൂര്‍ (കേരള നദ്‌വത്തുല്‍ മുജാഹിദീന്‍), കരമന ബയാര്‍ (സംസ്ഥാന പ്രസിഡന്റ്, കേരള മുസ്‌ലിം ജമാഅത്ത് കൗണ്‍സില്‍), സ്വാമി സൂഷ്മാനന്ദ (ശിവഗിരി ട്രസ്റ്റ് ബോര്‍ഡ് അംഗം), സ്വാമി അശ്വതി തിരുനാള്‍ (ഏകലവ്യാശ്രമം) യോഗത്തില്‍ പങ്കെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നാളത്തെ പൊതുഅവധി;പിഎസ്‌സി നടത്താനിരുന്ന പരീക്ഷകളും അഭിമുഖങ്ങളും മാറ്റിവെച്ചു

Kerala
  •  2 months ago
No Image

നവരാത്രി പൂജവെപ്പ്; സംസ്ഥാനത്ത് നാളെ പൊതുഅവധി

Kerala
  •  2 months ago
No Image

A GUIDE TO THE BEST BEACHES IN DUBAI: SUN, SAND AND FUN

uae
  •  2 months ago
No Image

കഴക്കൂട്ടത്ത് സിവില്‍ സര്‍വീസ് വിദ്യാര്‍ഥിനിയെ അപ്പാര്‍ട്‌മെന്റില്‍ കയറി പീഡിപ്പിച്ചതായി പരാതി

Kerala
  •  2 months ago
No Image

മൂന്ന് കോടി ഇന്ത്യക്കാരുടെ മൊബൈല്‍ നമ്പര്‍, പാന്‍, സാലറി വിവരങ്ങള്‍ വില്‍പനക്ക്; ചോര്‍ച്ച സ്റ്റാര്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് കമ്പനിയില്‍ നിന്ന്

National
  •  2 months ago
No Image

സഊദിയിൽ ചെറുവിമാനം തകർന്നുവീണു, പൈലറ്റ് പരിക്കുകളോടെ രക്ഷപ്പെട്ടു

Saudi-arabia
  •  2 months ago
No Image

ഓണം ബംപറടിച്ച ഭാഗ്യശാലിയെ തിരിച്ചറിഞ്ഞു; 25 കോടി നേടിയത് കര്‍ണാടക സ്വദേശി

Kerala
  •  2 months ago
No Image

'ഹിസ്ബുല്ലയുടെ ശക്തി ദുര്‍ബലമായിട്ടില്ല' ഇസ്‌റാഈലിനെ ഓര്‍മിപ്പിച്ച് റഷ്യ; ലബനാന് പിന്തുണയുമായി കൂടുതല്‍ രാജ്യങ്ങള്‍

International
  •  2 months ago
No Image

രത്തന്‍ ടാറ്റ: സാധാരണക്കാരന്റെ പള്‍സറിഞ്ഞ വ്യവസായി

National
  •  2 months ago
No Image

അപമര്യാദയായി പെരുമാറി; വനിതാ നിര്‍മാതാവിന്റെ പരാതിയില്‍ പ്രൊഡ്യൂസേഴ്‌സ് അസോ. ഭാരവാഹികള്‍ക്കെതിരെ കേസ്

Kerala
  •  2 months ago