ഐ.എം.എഫില്‍ യൂത്ത് ഫെലോഷിപ്പ്
ഇന്റര്‍നാഷണല്‍ മോണിറ്ററി ഫണ്ട് (ഐ.എം.എഫ്) പ്രവര്‍ത്തനങ്ങള്‍ നേരിട്ട് മനസിലാക്കാനും കാലാവസ്ഥാ വ്യതിയാനം, അസമത്വം, ഇന്‍ക്ലൂസീവ് ഗ്രോത്ത്, ഡിജിറ്റല്‍ സമ്പദ്‌വ്യവസ്ഥ തുടങ്ങിയ ആഗോള പ്രാധാന്യമുള്ള വിഷയങ്ങളില്‍ ബന്ധപ്പെട്ട മേഖലയിലെ വിദഗ്ധരുമായി ആശയവിനിമയം നടത്താനും യുവാക്കള്‍ക്ക് അവസരം.
ഇന്റര്‍നാഷണല്‍ റിലേഷന്‍സ്, ഡെവലപ്‌മെന്റ്, കമ്മ്യൂണിക്കേഷന്‍സ്, ജേണലിസം, ഇക്കണോമിക്‌സ് ബന്ധപ്പെട്ട മേഖലകളിലൊന്നില്‍ ബിരുദമുള്ളവര്‍, ഇപ്പോള്‍ പഠിക്കുന്നവര്‍ എന്നിവര്‍ക്ക് അപേക്ഷിക്കാം. സ്വയം സംരംഭക സ്റ്റാര്‍ട്ടപ്പ് പ്രവര്‍ത്തനങ്ങള്‍, കണ്ടന്റ് ക്രിയേഷന്‍ (ബ്ലോഗേഴ്‌സ്, വ്‌ളോഗേഴ്‌സ്), സ്വതന്ത്ര മാധ്യമ സംഘങ്ങള്‍ക്കുവേണ്ടിയുള്ള പ്രവര്‍ത്തനം, ജേണലിസം എന്നിവയിലൊന്നില്‍ പ്രാവീണ്യം ഉണ്ടായിരിക്കണം.
കാലാവസ്ഥാ വ്യതിയാനം, അസമത്വം, ഡിജിറ്റല്‍ സമ്പദ് വ്യവസ്ഥ ഉള്‍പെടെ ഇന്റര്‍നാഷണല്‍ സ്റ്റഡീസ്, ബേസിക് ഇക്കണോമിക്‌സ്, ഡെവലപ്‌മെന്റ് മേഖലകളില്‍ അറിവുണ്ടാകണം. ഇംഗ്ലിഷിലെ അടിസ്ഥാനജ്ഞാനം വേണം.
വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് ഐ.എം.എഫ്, യൂത്ത് ഫെലോഷിപ്പ് പ്രോഗ്രാം സര്‍ട്ടിഫിക്കറ്റ് ഓഫ് കംപ്ലീഷന്‍ ലഭിക്കും.
ഐ.എം.എഫിന്റെ വാര്‍ഷിക വെര്‍ച്വല്‍ യോഗത്തിലും വിദഗ്ധര്‍ നേതൃത്വം നല്‍കുന്ന വെര്‍ച്വല്‍ പരിശീലന പരിപാടികളിലും പങ്കെടുക്കാന്‍ അവസരം ലഭിക്കും. കൂടാതെ, ഐ.എം.എഫ് മാനേജ്‌മെന്റ്, സീനിയര്‍ ഉദ്യോഗസ്ഥര്‍ എന്നിവരുമൊത്ത് രണ്ടുദിവസത്തെ വെര്‍ച്വല്‍ വര്‍ക്‌ഷോപ്പില്‍ പങ്കെടുക്കാനും ആഗോളപ്രാധാന്യമുള്ള വിഷയങ്ങള്‍ ചര്‍ച്ചചെയ്യാനും അവസരമുണ്ടാകും. പ്രായം: 20നും 32നും ഇടയില്‍. അപേക്ഷ ഫെലോഷിപ്പിന്റെ വിവരങ്ങള്‍ www.imf.org-യില്‍ റിസോഴ്‌സ് ഫോര്‍ യൂത്ത് എന്നതിലെ പ്രോഗ്രാം ലിങ്കില്‍ ലഭിക്കും.
ഇതേ പേജ് വഴി 24 വരെ അപേക്ഷ നല്‍കാം. ഒക്ടോബര്‍ നാലിന് ഷോര്‍ട്ട് ലിസ്റ്റ് പ്രസിദ്ധീകരിക്കും.
ഒക്ടോബര്‍ 11, 17 കാലയളവില്‍ വെര്‍ച്വല്‍ വര്‍ക് ഷോപ്പുകള്‍ നടത്തും. അതോടൊപ്പം ഒക്ടോബര്‍ 12 മുതല്‍ ഗ്രൂപ്പ് പ്രസന്റേഷന്‍സും ഉണ്ടാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."